FACT CHECK: ഈ നഗര സങ്കീര്‍ത്തനം മത്തൂരു സംസ്കൃത ഗ്രാമത്തില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…

സാമൂഹികം

തെരുവിലൂടെ ഭക്തിയോടെ  കന്നഡ ഭാഷയിൽ ഈശ്വര ഭജന പാടി നൃത്ത ചുവടുകളുമായി മുന്നോട്ടുപോകുന്ന ഒരു സംഘത്തിന്‍റെ മനോഹരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 പ്രചരണം 

 പോസ്റ്റിലെ വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ് : ലോകത്ത് സംസ്കൃതം മാത്രം സംസാരിക്കുന്ന കർണ്ണാടകത്തിലെ മേട്ടൂർ വില്ലേജ്

ലോകത്ത് സംസ്കൃതം മാത്രം സംസാരിക്കുന്ന കർണ്ണാടകത്തിലെ മേട്ടൂർ വില്ലേജിൽ ദിവസമുള്ള നഗര സങ്കീർത്തനം🙏”

archived linkFB post

അതായത് കർണാടകത്തിലെ മത്തുരു എന്ന സംസ്കൃത ഗ്രാമത്തിൽ നിത്യേന നടക്കുന്ന സങ്കീർത്തനം ആണ് ഈ വീഡിയോയിൽ കാണുന്നത് എന്നാണ് ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു പൂർണ്ണമായും തെറ്റായ പ്രചാരണമാണ് നടത്തുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തു.

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒരെണ്ണത്തിന് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ എ.എൻ.ഐ  എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. 

കർണാടകയിലെ മൈസൂരില്‍ രഘുലീല സംഗീത വിദ്യാലയം, നഗര സങ്കീർത്തനം നടത്തിയ  ദൃശ്യങ്ങള്‍  സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ  കുറിച്ചാണ് വാർത്ത. 

സംഗീത വിദ്യാലയത്തിന്‍റെ ഡയറക്ടർ ഡോ. സുനിത ചന്ദ്രകുമാരെ എ.എന്‍.ഐയുടെ  പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ്; അതിപുരാതനമായ ഒരു ആചാരം ഞങ്ങൾ പുനരാരംഭിച്ചതാണ്.  ഞങ്ങളുടെ വിദ്യാര്‍ഥികള്‍ മൂന്നു വർഷത്തിനു മുമ്പ് ഇത് ആരംഭിച്ചിരുന്നെങ്കിലും ഒമ്പത്  മാസങ്ങൾക്കുമുൻപ്  കോവിഡ് മൂലം നിർത്തേണ്ടിവന്നു. നഗര സങ്കീർത്തനം ഈ നാട്ടില്‍ മാത്രമല്ല, ഇന്ത്യ മുഴുവൻ വളരെ താൽപര്യപൂർവ്വം സ്വീകരിച്ചു.  ഇതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഉടുപ്പി, ശ്രിംഗേരി  തുടങ്ങിയ നഗരങ്ങളിലും നഗര സങ്കീര്‍ത്തനം നടത്താനാണ് ഞങ്ങളുടെ തീരുമാനം.”

പിന്നീട് ഞങ്ങൾ രഘുലീല സംഗീത വിദ്യാലയത്തിന്‍റെ ഫേസ്ബുക്ക് പേജ്  പരിശോധിച്ചപ്പോൾ ഫെബ്രുവരി ഏഴിന് നഗര സങ്കീര്‍ത്തനത്തിന്‍റെ ലൈവ് പ്രക്ഷേപണം നടത്തിയിട്ടുള്ളതായി കാണാൻ കഴിഞ്ഞു.  

പ്രക്ഷേപണത്തിൽ നിന്നുള്ള ചെറിയൊരു ഭാഗമാണ് പോസ്റ്റിലെ വീഡിയോയിൽ നൽകിയിട്ടുള്ളത്. യശ്വന്തപുര എന്ന സ്ഥലത്താണ്  ഈ അവതരണം നടന്നത് എന്ന് പോസ്റ്റിൽ നൽകിയിട്ടുണ്ട്. അവരുടെ ഫേസ്ബുക്ക് പേജില്‍ പിന്നീട് പല സ്ഥലത്തും നഗര സങ്കീര്‍ത്തനം നടത്തിയതിന്‍റെ വീഡിയോ നല്‍കിയിട്ടുണ്ട്. 

ഇതേ നഗര സങ്കീര്‍ത്തനയുടെ മറ്റു ചില പോസ്റ്റുകളും ഞങ്ങൾക്ക് ലഭിച്ചു. യശ്വന്തപുര എന്ന ഗ്രാമത്തിലാണ് ഇത് നടന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്തൂര്‍ ഗ്രാമം ശിവമോഗ ജില്ലയിലാണ് അവിടെ ആശയവിനിമയത്തിന് സംസ്കൃതമാണ് ഉപയോഗിക്കുന്നത്.

ഘോഷയാത്ര പോലെ കീർത്തനങ്ങൾ പാടി തെരുവുകളിലൂടെ സംഘം ചേർന്ന് പോകുന്ന ആചാരമാണ് നഗര സങ്കീർത്തനം. ഇന്ത്യയില്‍ പലയിടത്തും ഈ ആചാരം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഇത് കർണാടകയുടെ പലഭാഗങ്ങളിലും മുമ്പുണ്ടായിരുന്ന ഒരു ആചാരമാണ്.  എന്നാൽ പോസ്റ്റിൽ പറയുന്നത് പോലെ മത്തൂരു ഗ്രാമത്തിൽ ദിവസേന അരങ്ങേറുന്ന ഒരു കാഴ്ചയല്ല.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. കർണാടകയിലെ ദക്ഷിണ കന്നഡയിലെ യശ്വന്തപുര എന്ന ഗ്രാമത്തിൽ സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നടത്തിയ നഗര സങ്കീര്‍ത്തനത്തിന്‍റെ  ദൃശ്യങ്ങള്‍ ആണിത്. മത്തൂരു എന്ന സംസ്കൃത ഗ്രാമത്തിൽ നിന്നുള്ളതല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ നഗര സങ്കീര്‍ത്തനം മത്തൂരു സംസ്കൃത ഗ്രാമത്തില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: Missing Context