EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

ദേശീയം രാഷ്ട്രീയം

വിവരണം

FacebookArchived Link

“പെയ്ഡ് എക്സിറ്റ് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബിഹാറിലെ സരൻ, മഹാരാജ്‌കഞ്ജ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും EVM മെഷീൻ കടത്തുന്നത് കോണ്‍ഗ്രസ്‌-RJD പ്രവർത്തകർ കൈയ്യോടെ പിടികൂടി.” എന്ന അടിക്കുറിപ്പോടെ 2019  മെയ്‌ 21 മുതല്‍ ഒരു വീഡിയോ പോരാളി ഷാജി(Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സഞ്ജയ്‌ കുമാര്‍ എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 2000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു ട്രക്കില്‍ EVM മെഷീനുകള്‍ കാണുന്നു. ഈ മെഷീനുകള്‍ ബീഹാറിലേ സരന്‍, മഹാരാജഗന്ജ് ലോകസഭ മണ്ഡലത്തിൽ നിന്നും കടത്തി കൊണ്ട് പോകുമ്പോള്‍ കോണ്‍ഗ്രസ്‌-RJD പ്രവര്‍ത്തകര്‍ പിടികുടിയതാണെന്ന് പോസ്റ്റ്‌ അവകാശപ്പെടുന്നു. എന്നാല്‍ ഈ EVM മെഷീന്‍ കടത്തുന്ന ദൃശ്യം ബീഹാറിലേതാണോ? ഈ മെഷീനുകള്‍ എന്തിനാണ് നീക്കം ചെയുന്നത്? എന്നി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ reverse image search നടത്തി പക്ഷെ അതിലുടെ കാര്യമായി ഒരു പരിനാമങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. പിനിദ് ഞങ്ങള്‍ ഈ വീഡിയോ യൂടുബില്‍ അന്വേഷിച്ചു. EVM മെഷീന്‍ സംബന്ധിച്ച് ഇത് പോലെ നിരവധി വീഡിയോകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു പക്ഷെ പ്രസ്തുത പോസ്റ്റിളുടെ പ്രചരിപ്പിക്കുന്ന വീഡിയോ ലഭിച്ചില്ല. EVM, സരന്‍, മഹാര്‍ജഗന്ജ്, എന്നി കീ വോര്‍ദ്സ്‌ ഉപയോഗിച്ചിട്ടാണ് ഞങ്ങള്‍ അന്വേഷിച്ചത്. പക്ഷെ ഒരു പരിണാമം ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ വീഡിയോ ശ്രദ്ധിച് നോക്കിയപ്പോള്‍ അതില്‍ നമ്പര്‍ പ്ലേറ്റ് ശ്രദ്ധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന ട്രക്കിന്‍റെ രജിസ്ട്രേഷന്‍ യുപിയിലെതാണ് എന്ന് മനസിലായി. ഞങ്ങള്‍ യുപിയില്‍ EVM കടത്തുന്ന വീഡിയോകള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. യൂടുബില്‍ അപ്‌ലോഡ്‌ ചെയ്ത ഈ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

https://youtu.be/KlkkcUiowzc

വീഡിയോയുടെ അടിക്കുറിപ്പില്‍ ഈ വീഡിയോ രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് മണ്ഡലമായ അമേഠിയിലേതാണ് എന്ന് അറിയാന്‍ കഴിഞ്ഞു. അമേഠിയില്‍ EVM കടത്തുന്ന വീഡിയോ കുറിച്ച് വാര്‍ത്ത‍കള്‍ ഞങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് News18 പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍  ലഭിച്ചു. EVM കടത്തുന്നതിനിടയില്‍ വലിയ വീഴ്ച്ച, അധികൃതര്‍ ഇല്ല്യാത്ത നേരത്ത് സ്ട്രോങ്ങ്‌ റൂമിന് EVM മെഷീനുകള്‍ ട്രക്കില്‍ കയിട്ടി കൊണ്ടുപോകുന്നത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു. അവടെ ഉള്ളവരോടു ചോദിച്ചപ്പോള്‍ ഈ മെഷീന്‍ തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചതല്ല എന്ന് അവകാശപ്പെട്ടു. പക്ഷെ ഈ സമയത്ത് അധികൃതരുടെ അസാന്നിധ്യം സംശയകരമാണെന്ന് കോണ്‍ഗ്രസ്‌ ജില്ല അധ്യക്ഷന്‍ യോഗേന്ദ്ര മിശ്ര പറഞു.

ഈ ആരോപണത്തിനു മറുപടി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ നല്‍കി. ഈ മെഷീനുകള്‍ അമേഠിയില്‍ സുല്‍ത്താന്‍പുരിലേക്ക് നീക്കം ചെയ്യാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കിയതായിരുന്നു. ഈ മെഷീനുകള്‍ തെരെഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ പ്രകാരം കാറ്റഗറി ‘ടി’യില്‍ പെടുന്നതാണ്. ഈ മെഷീനുകള്‍ റിസര്‍വിലുള്ള മെഷീനുകള്‍ ആയിരുന്നു. ഈ മെഷീനുകള്‍ തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഈ മെഷീനുകള്‍ നീക്കം ചെയുമ്പോള്‍ അവിടെ സ്ട്രോങ്ങ്‌ റൂമിന്‍റെ ചുമതലയുള്ള തഹസില്‍ദാര്‍ അവിടെ ഉണ്ടായിരുന്നു. ഇത് കുടാതെ EVM മെഷീനുകള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ മേല്‍നോട്ടം ഉണ്ടാവുന്നതാണ്. മൂന്നു തരത്തിലാണ് EVM മെഷീനുകള്‍ക്കായി സുരക്ഷ ഒരിക്കിരിക്കുന്നത്. ഏറ്റവും അകത്ത് കേന്ദ്ര സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. നടുവില്‍ ടെഡ് സെക്ക്ഷന്‍ പി.എ.സി. (25 ബി ദല്‍) അവസാനത്തെ തലത്തില്‍ ഇന്നെര്‍ കർട്ടനും ഔട്ടര്‍ കർട്ടനും കാവല്‍ ഇരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഈ കാര്യം പിന്നീട് യോഗേന്ദ്ര മിശ്രയെ അറിയിച്ചിരുന്നു എന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നു.

RJD-കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സരന്‍ മഹാരാജ് ഗന്ജ് മണ്ടലത്തില്‍ EVM കടത്തി കൊണ്ട് പോകുന്ന മിനി-ട്രക്ക് തടഞ്ഞു എന്നത് സത്യമാണ്. EVM സുക്ഷിക്കനായി സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ല്യാതെ EVM നീക്കം ചെയുന്നതിനെ എതിർത്തു RJD-കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെ കുറിച്ച് RJD അവരുടെ ഔദ്യോഗികമായ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിരുന്നു.

ഉപയോഗിക്കാത്ത മെഷീനുകള്‍ നീക്കം ചെയുന്നതിന്‍റെ വീഡിയോക ള്‍ സാമുഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ 2019  മെയ്‌ 21 ന് അവരുടെ വെബ്സൈറ്റില്‍ ഒരു വാര്‍ത്ത‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാര്‍ത്ത‍ കുറിപ്പ് വായിക്കാനായി താഴെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക.

ECI Press ReleaseArchived Link
News18Archived Link

നിഗമനം

ഈ വീഡിയോ ബീഹാറിലേതല്ല പക്ഷെ അമേഠിയിലെതാണ്. ഉപയോഗിക്കാത്ത മെഷീനുകള്‍ അമേഠിയുടെ സ്ട്രോങ്ങ്‌ റൂമില്‍ നിന്നും സുല്‍ത്താന്‍പുരിലേക്ക് നീക്കുമ്പോഴാണ് ഈ വീഡിയോ എടുത്തത്. തെരെഞഞെടുപ്പ് കമ്മിഷന്‍ ഇതിനെ കുറിച്ച് വ്യക്തമാക്കിട്ടുണ്ട്. RJD ബീഹാറില്‍ പിടികുടിയ മെഷീനുകളെ കുറിച്ച് അവരുടെ ഔദ്യോഗികമായ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിരുന്നു.

Avatar

Title:EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •