
ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുറച്ച് ദിവസം മുമ്പേ എത്തിയിരുന്നു. സംസ്കൃത ശ്ലോകം കൊണ്ട് വിമാനങ്ങളെ സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നമുക്ക് താഴെ കാണാം.
राष्ट्ररक्षासमं पुण्यं,
— Narendra Modi (@narendramodi) July 29, 2020
राष्ट्ररक्षासमं व्रतम्,
राष्ट्ररक्षासमं यज्ञो,
दृष्टो नैव च नैव च।।
नभः स्पृशं दीप्तम्…
स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO
ഇതോടെ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളില്‍ റഫേല്‍ വിമാനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി. ഇത് സംബന്ധിച്ച് പല പോസ്റ്റുകളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചില പഴയ ബന്ധമില്ലാത്ത വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു വീഡിയോയെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് താഴെ വായിക്കാം.
ഇത് റഫാൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വീഡിയോയല്ല, പഴയതാണ്
ഇതേ പോലെ മറ്റേയൊരു വീഡിയോയാണ് നമ്മള് ഇവിടെ അന്വേഷിക്കാന്‍ പോകുന്നത്. ഈ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്നത് ഈ വീഡിയോ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യലെക്ക് പുറപ്പെടുന്ന റഫേല്‍ വിമാനങ്ങളുടെ വീഡിയോ എന്നാണ്. പക്ഷെ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോക്ക് ഇന്ത്യയോ, ഫ്രാന്‍സോ, റഫേല്‍ വിമാനവുമായോ യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണ് നമുക്ക് അറിയാം.
പ്രചരണം
വാട്സാപ്പ് സന്ദേശം-

ഫെസ്ബൂക്കില്‍ പ്രചരണം-

പോസ്റ്റിന്റെ അടികുറിപ്പ്: “ഫ്രാൻസിൽ നിന്നും റഫേൽ യുദ്ധവിമാനം
പുറപ്പെടുന്ന രംഗം🇮🇳🇮🇳🇮🇳”
വീഡിയോ-
വസ്തുത അന്വേഷണം
In-Vid ഉപയോഗിച്ച് വീഡിയോയുടെ പ്രധാന ഫ്രേമുകള്‍ ഞങ്ങള്‍ വിഭജിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഇറ്റലിയുടെ രാഷ്ട്രദിന ആഘോഷങ്ങളുടെ ഈ വീഡിയോ ലഭിച്ചു.
(Festa Della Republica Italiana)
വീഡിയോ പ്രസിദ്ധികരിച്ചിരിക്കുന്നത് ഇറ്റലിയിലെ ഫാന്‍പേജ് എന്ന വെരിഫൈഡ് യുട്യൂബ് ചാനല്‍ ആണ്. പോസ്റ്റിന്റെ അടികുറിപ്പ് പ്രകാരം ഇറ്റലിയുടെ രാഷ്ട്രദിന ആഘോഷ ചടങ്ങില്‍ ഇറ്റലിയുടെ രാഷ്ട്ര പതാകയിലെ മുന്ന് നിറങ്ങള്‍ ആകാശത്തില്‍ ഇറ്റാലിയന്‍ ഐയര്‍ ഫോഴ്സ് വിമാനങ്ങള്‍ കാട്ടുന്നു എന്നാണ്. വീഡിയോയില്‍ കാണുന്ന സ്ഥലവും ഇറ്റലിയിലെ തലസ്ഥാനമായ റോം ആണ്. വീഡിയോയില്‍ കാണുന്ന കെട്ടിടം പിയാസാ വെനീസിയയാണ്. താഴെ നമുക്ക് ഈ കെട്ടിടത്തിന്റെ സ്ട്രീറ്റ് വ്യൂ കാണാം.

ചിത്രത്തില്‍ നമുക്ക് ഇറ്റലിയുടെ രാഷ്ട്ര പതാക വ്യക്തമായി കാണാം. ഇറ്റലിയുടെ രാഷ്ട്ര പതാകയ്ക്ക് ഫ്രാന്‍സിന്റെ രാഷ്ട്ര പതാക പോലെ മുന്ന് നിറങ്ങളുണ്ട്. പക്ഷെ ഫ്രാന്‍സിന്റെ പതാകയില്‍ ചുവപ്പ് വെള്ള നിറങ്ങള്‍ക്കൊപ്പം നീല നിറമാണുള്ളത്. ഇറ്റലിയുടെ രാഷ്ട്ര പതാകയില്‍ ചുവപ്പ് വെള്ള നിറങ്ങള്‍ക്കൊപ്പം പച്ച നിറമാണുള്ളത്.


ഈ വീഡിയോ ഇതിനെ മുമ്പേയും ലണ്ടനില്‍ ഇന്ത്യയുടെ സ്വതന്ത്രദിനം ആഘോഷിച്ചു എന്ന് വാദിച്ച് പ്രചരിപ്പിച്ചിരുന്നു. അന്ന് ദി ക്വിന്റ്റ് നടത്തിയ വസ്തുത അന്വേഷണത്തിലും ഇതേ നിഗമനം കണ്ടെത്തിയിരുന്നു.
നിഗമനം
ഫ്രാന്‍സില്‍ നിന്ന് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഇറ്റലിയുടെ രാഷ്ട്രദിനം ആഘോഷങ്ങളുടെതാണ്. ഈ വീഡിയോക്ക് ഇന്ത്യയോ ഫ്രാന്‍സോ, റഫേല്‍ വിമാനവുമായി യാതൊരു ബന്ധമില്ല.

Title:റഫേല്‍ വിമാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് വരുന്ന ദൃശ്യങ്ങളുടെ പേരില്‍ ഇറ്റലിയുടെ രാഷ്ട്രദിനം ആഘോഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
