FACT CHECK ഈ വീഡിയോ സന്ദേശത്തിന് 144 പ്രഖ്യാപിച്ചതുമായി യാതൊരു ബന്ധവുമില്ല…

സാമൂഹികം

വിവരണം 

സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ അറിയിപ്പ് മാന്യ വായനക്കാര്‍ ഇതിനോടകം കണ്ടുകാണും. 

കോവിഡ് സൂപ്പര്‍ സ്പ്രെഡ് തടയാനായി സംസ്ഥാന സര്‍ക്കാര്‍ ൧൪൪ പ്രഖ്യാപിചിരുന്നുവല്ലോ. അതിനെപറ്റിയുള്ള മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളാണ് വീഡിയോയിലൂടെ നല്‍കുന്നത്. 

archived linkFB post

രോഗം ബാധിച്ചവരുടെ എണ്ണം കൂടി വരുന്നതിനാൽ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം ഫലപ്രാപ്തിയിലെതിച്ച്  ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് പൊതുജന സമാധാനം ഉറപ്പുവരുത്തുന്നതിനായി ക്രിമിനല്‍ നടപടി ൧൪൪ പ്രകാരം  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.  ആവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ കെഎസ്ആർടിസി സ്വകാര്യബസ് അടക്കമുള്ള ഒരു പൊതു ഗതാഗത സൗകര്യവും ഈ കാലയളവിൽ ഉണ്ടായിരിക്കുന്നതല്ല പെട്രോൾ പമ്പ് എൽപിജി എന്നിവയുടെ ഇതിന് തടസ്സം ഉണ്ടാവുന്നതല്ല ആരാധനാലയങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത  ആചാര അനുഷ്ടാന ത്തൻറെ ഭാഗമായുള്ള ചടങ്ങുകള്‍ മാത്രം നടത്താം. ആളുകൾ കൂടുന്ന ചടങ്ങുകൾ യാതൊരു കാരണവശാലും നടത്തുവാൻ പാടില്ലാത്തതാകുന്നു. പാഴ്‌സല്‍ ഭക്ഷണം നൽകാമെങ്കിലും ഹോട്ടലിന് അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതല്ല.  ജനങ്ങൾ കൂട്ടം കൂടി നിൽക്കാൻ പാടില്ലാത്തതും അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാല്ലാത്തതും ആകുന്നു.  ഈ സാഹചര്യത്തിൽ ശാരീരിക അകലം കൃത്യമായി പാലിക്കേണ്ടതാണ്.  പൊതുചടങ്ങുകള്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.  കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ശിക്ഷാർഹമാണ് സംസ്ഥാനത്തുനിന്നുള്ള 14 ദിവസത്തെ നിർബന്ധ നിരീക്ഷണത്തിൽ തുടരേണ്ടതാണ്.  ഒരുകാരണവശാലും നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങാൻ പാടില്ല.  വിദേശികളും വിദേശത്തുനിന്ന് വരുന്നവരും നിർബന്ധമായും പോലീസിൽ വിവരം നല്‍കേണ്ടതാണ്.  നിയമ ലംഘനം  ശ്രദ്ധയിൽപ്പെട്ടാല്‍ അറസ്റ്റ് അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്.  ധനകാര്യസ്ഥാപനങ്ങൾ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.  മതിയായ സാനിറ്റേഷൻ യാത്രയ്ക്ക് മുൻപും ശേഷവും ഉറപ്പുവരുത്തുക.  മെഡിക്കൽ സാധനസാമഗ്രികളും അവശ്യ സാധനങ്ങളും കൊണ്ടുപോകുന്നതിനും ചികിത്സാ സംബന്ധമായ കാര്യങ്ങൾ മാത്രമേ ഓട്ടോ-ടാക്സി ഓൺലൈൻ ടാക്സി തുടങ്ങിയവരുടെ സേവനം ഉണ്ടാവുകയുള്ളൂ.  നാളെ ഇവിടെ എന്തൊക്കെ സംഭവിക്കും എന്ന് നമുക്ക് ആർക്കും പറയാൻ പറ്റില്ല പക്ഷേ എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ നമുക്കെല്ലാവർക്കും രക്ഷപ്പെടാൻ പറ്റുകയുള്ളൂ.  ജീവിതം മാത്രമല്ല രക്ഷപ്പെടുത്തണം എന്ന് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കണം….   ഇങ്ങനെയാണ് വീഡിയോയിലൂടെ ൧൪൪ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍. 

ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആയ 90490 53770 ലേക്ക് വായനക്കാർ സംശയ നിവാരണത്തിനായി  അയച്ചിരുന്നു.  

ഇതില്‍ പലതും പാലിക്കുന്നത് ആരോഗ്യകരമായി ഗുണം ചെയ്യും എങ്കിലും ഈ നിര്‍ദ്ദേശങ്ങള്‍ ൧൪൪ മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ല.

യാഥാര്‍ത്ഥ്യം ഇതാണ് 

വീഡിയോയില്‍ നല്‍കിയിരിക്കുന്ന അറിയിപ്പുകള്‍ക്ക് ൧൪൪ പ്രഖ്യാപനവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത.  ഇതേ വീഡിയോ ഇതേ വിവരണവുമായി മാര്‍ച്ച് മാസം മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ കണ്ടെത്തി.

144 മായി ബന്ധപ്പെടുത്തി ഇതുപയോഗിച്ച് വെറുതേ വ്യാജ പ്രചരണം നടത്തുകയാണ്.  ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അറിയാൻ സംസ്ഥാന പോലീസ് മീഡിയ സെല്ലുമായി ബന്ധപ്പെട്ടിരുന്നു.  അവിടെനിന്നും 

ഡെപ്യൂട്ടി ഡയറക്ടർ ടിവി പ്രമോദ് കുമാർ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്.  തെറ്റായ പ്രചരണമാണ്. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സമയത്തെ വിവരങ്ങളാണ് ഇതിലുള്ളത്. 144 പ്രഖ്യാപനത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രിയും ജില്ലാ കളക്റ്റര്‍മാരും പൊതുജങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

കൂടാതെ തിരുവനന്തപുരമടക്കം ജില്ലകളിലെ കലക്ടര്‍മാര്‍ 

അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ വാര്‍ത്ത  തെറ്റായ പ്രചരണമാണെന്ന് അറിയിപ്പ് നല്‍കിയിരുന്നു. 

facebook

ഈ വീഡിയോയും നിലവിലുള്ള ഉത്തരവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഇത് സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടപടി സ്വീകരിച്ചു വരുന്നതുമാണ് എന്നും എഴുതിയിട്ടുണ്ട്.  ഈ വീഡിയോ ആരും പ്രചരിപ്പിക്കരുത് എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ നിർദ്ദേശം നൽകിയിട്ടുണ്ട്.  

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്ര 144 പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്  നല്‍കുന്ന അറിയിപ്പ് താഴെ കാണാം.

144 പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. 

നിഗമനം

144 പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വീഡിയോ രൂപത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന  മുന്‍കരുതല്‍  അറിയിപ്പുകൾ 

തെറ്റാണ്. നിലവിലെ ഉത്തരവും ഈ വീഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത് തെറ്റായ പ്രചരണം ആണെന്ന് 

തിരുവനന്തപുരം കളക്ടർ അവരുടെ ഫേസ്ബുക്ക് പേജ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.  കോഴിക്കോട് സിറ്റി പോലീസും ഈ വാര്‍ത്ത വ്യാജമാണെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. 

kozhikodecitypolice

Avatar

Title:FACT CHECK ഈ വീഡിയോ സന്ദേശത്തിന് 144 പ്രഖ്യാപിച്ചതുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •