
വിവരണം
ന്യൂയോർക്ക് ടൈംസിൽ വന്ന കാർട്ടൂണാണിത്. അവർക്കുവരെ മനസ്സിലായി, ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന്… എന്ന മുഖവുരയോടെ ഒരു കാർട്ടൂൺ പ്രചരിക്കുന്നുണ്ട്. കാർട്ടൂൺ ഇതാണ് രാഹുൽ ഗാന്ധി ഒരു കുഞ്ഞിന് മുലയൂട്ടുന്നു കുഞ്ഞ് പ്രതീകാത്മകമായി പാകിസ്ഥാനാണ്. ഭീകരതയ്ക്ക് കോണ്‍ഗ്രസ്സ് സംഭാവനകള്‍ എന്ന് ആലേഖനം ചെയ്ത പെട്ടി രാഹുൽ ഗാന്ധിയുടെ പക്കലുണ്ട്. കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത് Binu Keshav എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 25 നാണ്. പോസ്റ്റിനു 1100 ഷെയറുകളായിട്ടുണ്ട്. ഇതേ കാർട്ടൂൺ sreekumar gopalapillai എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 26 ന് പോസ്റ്റു ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് 149 ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. Sathish Kumar CG എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 25 നു തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇതേ കാർട്ടൂണിന് 606 ഷെയറുകളുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ വ്യാജലക്ഷണം തോന്നുന്ന ഈ കാർട്ടൂണിന്‍റെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം.
വസ്തുതാ പരിശോധന
കാർട്ടൂണിന്‍റെ സ്‌ക്രീൻ ഷോട്ടെടുത്ത് ഞങ്ങൾ ഗൂഗിളിൽ വിവരങ്ങൾ തിരഞ്ഞു. അവിടെ നിന്നും കാർട്ടൂണിനെപ്പറ്റി ചില വിവരങ്ങൾ ലഭ്യമായി.

മുകളിൽ കാണുന്നതാണ് യഥാർത്ഥ കാർട്ടൂൺ.
archived link | latimes |
ലോസ് ഏഞ്ചൽസ് ടൈംസിൽ രാഷ്ട്രീയ കമന്റേറ്ററും കാർട്ടൂണിസ്റ്റുമായ ഡേവിഡ് ഹോർസീയ (David Horsey) ടൈം മാഗസിനിൽ (latimes) വരച്ച ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കാർട്ടൂണാണിത്. കാർട്ടൂണിന്‍റെ താഴെ വലതു വശത്ത് വരച്ചയാളിന്‍റെ പേരും വർഷവും രേഖപ്പെടുത്തിയിട്ടുണ്ട്. howieinseattle എന്ന വെബ്‌സൈറ്റിൽ നിന്നാണ് ആദ്യം കാർട്ടൂണിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായത്.
archived link | howieinseattle blogspot |
Yandex വഴി തിരഞ്ഞപ്പോഴും യഥാർത്ഥ കാർട്ടൂൺ ഞങ്ങൾക്ക് ലഭിച്ചു. സ്‌ക്രീൻ ഷോട്ട് താഴെ കൊടുക്കുന്നു.

അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി വൻകിട ബിസിനസുകാരുടെ മുലപ്പാലുണ്ണുകയാണ് എന്ന തലക്കെട്ടിൽ ഡേവിഡ് ഹോർസിയ {David Horsey wikipedia} വാർത്ത സഹിതം പ്രസിദ്ധീകരിച്ച കാർട്ടൂണാണിത്. 2012 മേയ് 14 നാണ് വാർത്ത time മാഗസിനിൽ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തിൽ പണം അമ്മയുടെ മുലപ്പാലിന് തുല്യമെങ്കിൽ അമ്മ സ്ഥാനത്തു നിൽക്കുന്ന അമേരിക്കയിലെ വൻകിട കോർപ്പറേറ്റുകളുടെ പാലുണ്ണുകയാണ് റിപ്പബ്ലിക്കൻ പാർട്ടി എന്നാണ് വാർത്തയിൽ പറയാൻ ശ്രമിക്കുന്നത്. 2012 മേയ് 10 ന് nydailynews എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്ത പ്രകാരം time മാഗസിനിൽ പ്രത്യക്ഷപ്പെട്ട ഏറെ ശ്രദ്ധ നേടിയ ഒരു കവർ ചിത്രത്തെ പറ്റി പറയുന്നുണ്ട്. ചിത്രം താഴെ കൊടുത്തിരിക്കുന്നു.

പേരന്റിംഗിനെ കുറിച്ച് ബ്ലോഗ്ഗുകൾ എഴുതുന്ന ജാമി ലിൻ ഗ്രൂമെറ്റ് എന്ന വനിത മുലപ്പാലിന്റെ മാഹാത്മ്യത്തെപ്പറ്റി ലോകത്തോട് വിളിച്ചു പറയാൻ ഇത്തരത്തിൽ ഒരു ചിത്രത്തിന് മോഡലായതാണ്. അത് Time മാഗസിൻ കവർ ചിത്രമാക്കി. ലിങ്ക് താഴെ കൊടുക്കുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡേവിഡ് ഹോർസിയ ചിത്രം വരച്ചത്.
archived link | nydailynews |
ഇതേ കാർട്ടൂൺ ശിരസ്സ് ഭാഗത്ത് മാറ്റം വരുത്തി പ്രസിദ്ധീകരിച്ച മറ്റൊരു കാർട്ടൂണും ഞങ്ങൾക്ക് ലഭിച്ചു. അത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാർട്ടൂൺ Time മാഗസിൻ കവർചിത്രമായി പ്രത്യക്ഷപ്പെട്ടു എന്ന പേരിലായിരുന്നു അത്. ഡൽഹിയിൽ നിന്നുമുള്ള കോൺഗ്രസ്സ് എംപി കീർത്തി ആസാദ് പ്രസ്തുത കാർട്ടൂൺ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
archived link | Facebook post |
ഈ കാർട്ടൂൺ വ്യാജമാണെന്ന് Altnews കണ്ടെത്തിയിരുന്നു. കൂടാതെ The Lallantop എന്ന ഹിന്ദി വാർത്താ പോർട്ടൽ നരേന്ദ്ര മോദിയുടെ കാർട്ടൂൺ Time മാഗസിൻ കവർ ചിത്രമാക്കിയിട്ടില്ലെന്ന് തെളിവുകൾ നിരത്തി വീഡിയോ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
archived link | Youtube lallantop |

archived link | Altnews |

തുടർന്ന് കീർത്തി ആസാദ് പോസ്റ്റ് നീക്കം ചെയ്തുവെന്ന് അനുമാനിക്കുന്നു. അദ്ദേഹത്തിൻറെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് കാണാനില്ല.
രാഹുൽ ഗാന്ധിയുടെ കാർട്ടൂൺ ടൈം മാഗസിൻ കവർ ചിത്രമാക്കിയിട്ടില്ല. 2012 ൽ പ്രസിദ്ധീകരിച്ച ചിത്രം രൂപമാറ്റം വരുത്തി രാഷ്ട്രീയ പരമായി സാമൂഹിക മാധ്യമങ്ങൾ വഴി ഉപയോഗിക്കുകയാണ്.
നിഗമനം
ഈ ചിത്രം വ്യാജമാണ്. രാഹുൽ ഗാന്ധിയുടെ കാർട്ടൂൺ ടൈം മാഗസിൻ പ്രസിദ്ധീകരിച്ചിട്ടില്ല. പഴയ കാർട്ടൂൺ രൂപമാറ്റം വരുത്തി പ്രസിദ്ധീകരിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് പോസ്റ്റിന്റെ ഉദ്ദേശം. മാന്യ വായനക്കാർ പോസ്റ്റ് വിലയിരുത്തിയ ശേഷം പ്രതികരിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ, time മാഗസിൻ, ഫേസ്‌ബുക്ക് ,

Title:രാഹുൽ ഗാന്ധിയുടെ കാർട്ടൂൺ ടൈം മാഗസിൻ കവർ ചിത്രമാക്കിയിരുന്നോ…?
Fact Check By: Deepa MResult: False
