
പാലക്കാട് ജില്ലയിലെ അമബലപ്പാറയില്‍ ഗര്‍ഭിണിയായ ഒരു കാട്ടാന സ്ഫോടക വസ്തു നിറച്ച് വെച്ച കൈതച്ചക്ക ഭക്ഷിച്ചതു മൂലം ചരിഞ്ഞത്തിതിന്‍റെ വാര്‍ത്ത ദേശിയ തരത്തിലും സംസ്ഥാനത്തും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തയുടെ ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ എന്‍.ഡി.ടി.വി., ഇന്ത്യ ടിവി, സീ ന്യൂസ്, റിപ്പ്ബ്ലിക്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പ്രമുഖ ദേശിയ മാധ്യമങ്ങള്‍ക്കൊപ്പം പ്രാദേശിക മാധ്യമങ്ങളായ മനോരമയും കൈരളിയുമുണ്ട്.

സംഭവം മലപ്പുറത്താണ് നടന്നത് എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ട്വിട്ടറിലും ഫെസ്ബൂക്കിലും മുസ്ലിങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുന്ന പല വര്‍ഗീയമായ പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‍ ഈ സംഭവം മലപ്പുറതല്ല പകരം പാലക്കാടാണ് നടന്നത് എന്ന് വെളിപ്പെട്ടതോടെ പലരും അവരുടെ വാര്‍ത്ത തിരുത്തി. എന്നാലും സാമുഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും ഈ സംഭവം മലപ്പുറത്താണ് നടന്നത് എന്ന് അവകാശപ്പെട്ട് പല പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. മലയാളികള്‍ പോലും വ്യാപകമായി ഈ പോസ്റ്റ് വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ് ആണ് നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത്.
വിവരണം


പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “മലപ്പുറത്ത് കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു…
വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു.
വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി.
അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി നിന്നു.
വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കിൽ ഈച്ചകളിൽ നിന്നും രക്ഷപെടാനോ ആയിരിക്കാം…
രക്ഷാ പ്രവർത്തനം തുടങ്ങി, രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവൾ വെള്ളത്തിൽ നിന്നും കയറാൻ തയ്യാറായില്ല.
ഒടുവിൽ നിന്ന നില്പിൽ അവൾ ചരിഞ്ഞു.ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി….പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ മറ്റൊന്ന് കൂടി കണ്ടെത്തി…ആ പിടിയാന ഗർഭിണി ആയിരുന്നു…എല്ലാം തന്റെ കാൽകീഴിൽ ആണെന് അഹങ്കരിച്ച മനുഷ്യൻ ഒന്നു കാണാൻ പോലും സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നു…കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മൾ… ഇമ്മാതിരി ചെയ്തുകൾ കാരണം മഹാമാരികൾ മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും…
നീയൊക്കെ ചെയ്ത ഈ ക്രൂരകൃത്യത്തിന് മുന്നിൽ ഒരു മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു…
ആ പൊലിഞ്ഞ ജീവനു മുൻപിൽ കൈകൂപ്പുന്നു….
മാപ്പ്…”
വസ്തുത അന്വേഷണം
മീഡിയയുടെ റിപ്പോര്‍ട്ടുകളുടെ അന്വേഷണം നടത്തി ഞങ്ങളുടെ ടീം ഇംഗ്ലീഷില്‍ പ്രസിദ്ധികരിച്ച വാര്‍ത്തയുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.
എന്‍.ഡി.ടി.വി, മനോരമ അടക്കമുള്ള പല മാധ്യമങ്ങളും സംഭവം സ്ഥലം പാലക്കാടാണ് എന്ന് മനസിലാക്കി അവരുടെ വാര്‍ത്ത തിരുത്തിയിട്ടുണ്ട്. താഴെ എന്‍.ഡി.ടി.വിയും, മനോരമയുടെ ഇംഗ്ലീഷ് എന്നി വെബ്സൈറ്റുകള്‍ തിരുത്തി എഴുതിയ വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ നമുക്ക് കാണാം.


കേരള വനം വകുപ്പ് അവരുടെ ഔദ്യോഗികമായ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ ഈ സംഭവം നടന്നത് മലപ്പുറത്തല്ല പകരം അയല്‍ ജില്ലയായ പാലക്കാടാണ്. ഈ വസ്തുത വ്യക്തമാക്കുന്ന വനം വകുപ്പിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.
KFD wants to clarify that the place where the unfortunate incident took place falls in Palakkad district, and not in Malappuram district as reported in some sections of the media.
— Kerala Forest Department (@ForestKerala) June 4, 2020
കുടാതെ പാലക്കാട് ഡി.എം.ഒ. നരേന്ദ്ര നാഥ് വെല്ലുരി സംഭവത്തിന്‍റെ സ്ഥലം പാലക്കാടിലെ അമ്പലപ്പാറയാണ്, മലപ്പുറമല്ല എന്ന് ഫാക്റ്റ് ക്രെസണ്ടോയോട് വ്യക്തമാക്കി.
നിഗമനം
ഗര്‍ഭിണിയായ ആന സ്ഫോടന വസ്തു നിറച്ച കൈതചക്ക ഭക്ഷിച്ച് ചരിഞ്ഞ സംഭവം മലപ്പുറതല്ല പാലക്കാടാണ് സംഭവിച്ചത്. ഈ വസ്തുത അറിയാത്തെ ചിലര്‍ ഇപ്പോഴും പഴയ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുണ്ട്.

Title:പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞത് മലപ്പുറത്താണെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…
Fact Check By: Mukundan KResult: False
