തൃക്കാക്കര എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റെ op ടിക്കറ്റ് നിരക്ക് 750 രൂപയാണെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം സാമൂഹികം

തൃക്കാക്കര മണ്ഡലത്തിലെ എം.എൽ.എ  ആയിരുന്ന പി ടി തോമസ് വിടവാങ്ങിയതിനെ തുടര്‍ന്ന്  മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് പിടി തോമസിനെ ഭാര്യ ഉമ തോമസിനെയാണ്. ലിസി ഹോസ്പിറ്റലിൽ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ് ജോ ജോസഫിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. അദ്ദേഹവുമായി ബന്ധപ്പെട്ട്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട് 

പ്രചരണം

ലിസി ഹോസ്പിറ്റലിൽ ഡോ. ജോ ജോസഫിന്‍റെ കൺസൾട്ടിംഗ് ഫീസ് 750 രൂപയാണ് എന്നാണ് പ്രചരണം. “സാധാരണക്കാരുടെയും ദരിദ്രരുടെയും ഡോക്ടറാണ് ജോസഫ് എന്ന ചിറ്റപ്പൻ ജയരാജൻ… ലിസി ആശുപത്രിയിലെ ഹാർട്ട് വിഭാഗം ഡോക്ടറായ ജോ ജോസഫിന്‍റെ OP ടിക്കറ്റ് നിരക്ക് 750 രൂപ അപ്പോൾ ശരി ലാൽസലാം” എന്ന വാചകങ്ങളാണ് ഡോക്ടറുടെ ചിത്രത്തോടൊപ്പം പോസ്റ്ററിൽ നൽകിയിട്ടുള്ളത്.

FB post | archived link

എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചാരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ

ഞങ്ങൾ പ്രചരണത്തിന്‍റെ യാഥാർഥ്യം അറിയാനായി എറണാകുളത്തെ ലിസി ഹോസ്പിറ്റൽ  അധികൃതരുമായി ബന്ധപ്പെട്ടു.  അവിടെനിന്നും കാർഡിയോളജി വിഭാഗം പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ രാജേഷ് ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്:  ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണ്.  ഇവിടെ ഡോ. ജോസഫിന് ഫീസായി ഇവിടെ വാങ്ങുന്നത് 150 രൂപ മാത്രമാണ്. അദ്ദേഹത്തിന്‍റെ സീനിയറായ  കാർഡിയോളജിസ്റ്റിന്  200 രൂപയാണ് ഫീസ്. ഇതിൽ കൂടുതൽ രൂപ ഇവിടെ കൺസൾട്ടിംഗ് ഫീസായി ഈടാക്കുന്നില്ല. പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ ഇതിനോടൊപ്പം 20 രൂപ കൂടി നൽകേണ്ടിവരും. ആശുപത്രി റിപ്പോർട്ട് പരിശോധിച്ചാൽ ആർക്കും ഈ സംശയം ആദ്യം ദൂരീകരിക്കാൻ സാധിക്കും. ഈ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞങ്ങളുടെ ആശുപത്രിയിൽ വിശ്വസിക്കുന്ന നിരവധി രോഗികൾ ഉണ്ട്.  ഇവിടെ ചികിത്സ തേടുന്നവർ അവർ ഒരിക്കലും ഞങ്ങളെ അവിശ്വസിക്കില്ല.  അതുകൊണ്ട് ഇത്തരം പ്രചരണങ്ങൾ തള്ളിക്കളയാൻ ആണ് മാനേജ്മെൻറ് തീരുമാനം.

എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്ന ഡോ. ജോ ജോസഫിന് കൺസൾട്ടിംഗ് ഫീസായി 750 രൂപയാണ് ഈടാക്കുന്നത് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി എറണാകുളത്തെ ലിസി ആശുപത്രിയിലെ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റായ ഡോ. ജോ ജോസഫിന്‍റെ ഒ.പി ഫീസായി വാങ്ങുന്നത് 750 രൂപയല്ല 150 രൂപ മാത്രമാണ്.  ഈ കാര്യം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തൃക്കാക്കര എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റെ op ടിക്കറ്റ് നിരക്ക് 750 രൂപയാണെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •