ബ്രസീലിലെ ദേവാലയത്തില്‍ ഞെട്ടിക്കുന്ന ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചോ?

കൗതുകം

വിവരണം

സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന പോസ്റ്റുകളാണ് ദൈവ വിശ്വാസവും ആചാരങ്ങളുമൊക്കെയായി ബന്ധപ്പെട്ടിട്ടിള്ളുവ. സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ധാരാളം പ്രചരിക്കാറുണ്ട്. ഏപ്രില്‍ 18നു (2019) ഫേസ്ബുക്കിലെ ക്രിസ്ത്യന്‍ ‍ഡിവോഷണല്‍ സോങ്സ് (ആത്മീയ ഗാനങ്ങള്‍) എന്ന പബ്ലിക് ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സൈജു കൈച്ചു എന്നയൊരു പ്രൊഫൈലില്‍ നിന്നും ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന തലക്കെട്ട് നല്‍കിയൊരു ചിത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് –

ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം..പാത്രത്തില്‍ സൂക്ഷിച്ചിരുന്ന ദിവ്യ കുര്‍ബാന ഇറച്ചിയായി മാറി അതും യേശുവിന്‍റെ അതെ ഡിഎന്‍എ. ജര്‍മ്മനിയിലെ ഓക്സഫോര്‍ഡ് ലാബറട്ടോറിയില്‍ നടത്തിയ പരീക്ഷണത്തില്‍ രക്തം AB+ve ആണെന്ന് തെളിഞ്ഞു. ടൂറിനിലെ തിരുക്കച്ചയിലെ അതെ ഗ്രൂപ്പ്. ഷെയര്‍ ചെയ്യുക.

FacebookArchived Link

യഥാര്‍ത്ഥത്തില്‍ ഇത്തരൊമൊരു അത്ഭുതം സംഭവിച്ചോ? കുര്‍ബാന ഇറച്ചിയാകുമോ? വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

1.ക്രൈസ്തവ ദേവാലയങ്ങളില്‍ യേശുക്രിസ്തുവിന്‍റെ തിരുവത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി നടത്തുന്ന ഒരു ശുശ്രൂഷയാണ് കുര്‍ബാന. രൂപ മാറ്റം സംഭവിക്കാന്‍ കഴിയുന്ന ഒരു വസ്തുവല്ല കുര്‍ബാന എന്ന ചടങ്ങ്.

2. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള മാംസം ബൊലോഗ്ന മീറ്റ് (Bologna Meat) അഥവാ ബൊലോഗ്ന സോസേജാണ് (Bologna Sausage). പ്രധാനമായും പന്നിയോ മാട്ടിറച്ചിയോ അല്ലെങ്കില്‍ ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് ഉണ്ടാകുന്ന ഒരു പ്രത്യേകതരം ഇറ്റാലിയന്‍ വിഭവമാണ് ബൊലോഗ്ന എന്നത് പോസ്റ്റിലെ ചിത്രം ഗൂഗിള്‍ റിവേഴ്സ് ഇമേജില്‍ അപ്‌ലോഡ് ചെയ്തതില്‍ നിന്നും ലഭിച്ച ഫലങ്ങളിൽ നിന്നും വ്യക്തമായി. ബലോണി എന്ന പേരിലും ഈ വിഭവം അറിയപ്പെടും. ഈ വൃത്താകൃതിയിലുള്ള ഇറച്ചി ഉപയോഗിച്ചാണ് ബൊലോഗ്ന പാകം ചെയ്യുന്നത്.

3. ജര്‍മ്മനിയിലുള്ളത് പ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയാണ്. ഓക്സ്ഫോര്‍ഡ് ലാബറട്ടറി എന്നൊരു സ്ഥാപനം ഇല്ല.

4. ഇറ്റലിയിലെ ടൂറിനിലെ തിരുശേഷിപ്പ് എന്ന് വിശ്വസിക്കുന്ന ഷ്രൗഡും ഇറ്റാലിയന്‍ ഭക്ഷണ വിഭവമായ ബൊലോഗ്നയും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്ന് യാതൊരു വ്യക്തതയുമില്ല.

ഗൂഗിള്‍ റിവേഴ്സ് ഇമേജില്‍ നിന്നും ലഭിച്ച റിസള്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് :

നിഗമനം

പരസ്പരം ബന്ധമില്ലാതെയാണ് പോസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രഥമ ദൃഷ്ടിയാല്‍ മനസിലാക്കാവുന്നതാണ്. ബ്രസീലിലെ നടന്ന അത്ഭുതവും, ജര്‍മനിയിലെ ലാബ് പരിശോധനയും, ഇറ്റലിയിലെ ടൂറിനിലെ തിരുശേഷിപ്പും ഇതിനൊപ്പം ഒരു ഭക്ഷ്യവിഭവവും. പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്നത് ഇതോടെ വ്യക്തമായിട്ടുണ്ട്. സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് പോസ്റ്റ് ചെയ്തയാളിന്‍റെ ലക്ഷ്യം. അല്ലെങ്കില്‍ ഫെയിസ്‌ബുക്കിലും വാട്ട്സാപ്പിലും പ്രചരിക്കുന്ന  ഇത്തരം വ്യാജ പോസ്റ്റുകള്‍ യാതൊരു വസ്തുതകളും പരിശോധിക്കാതെ ഷെയര്‍ ചെയ്യുന്നതാവാം. രണ്ടായാലും ഇത്തരം പോസ്റ്റുകള്‍ വിശ്വസിച്ച് അപഹാസ്യരാകാതിരിക്കുക.

ചിത്രങ്ങള്‍ കടപ്പാട്: ഫെയിസ്ബുക്ക്

Avatar

Title:ബ്രസീലിലെ ദേവാലയത്തില്‍ ഞെട്ടിക്കുന്ന ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചോ?

Fact Check By: Harishankar Prasad 

Result: False

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
    2
    Shares