
വിവരണം
‘ടിജെ ബായി കോട്ടയം’ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ 2019 ഏപ്രിൽ 3 ന് പ്രസിദ്ധികരിച്ച പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത് :
“Don’t forget anything….” എന്ന വാചകത്തോടൊപ്പം പ്രചരിപ്പിക്കുന്ന ഈ പോസ്റ്റിന്‍റെ കൂടെ ഒരു ചിത്രമുണ്ട്. ഈ ചിത്രത്തിൽ ഒരു സ്ത്രീയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു കൈകളും കൂപ്പി കുമ്പിട്ട് തൊഴുന്നത് കാണാന്‍ സാധിക്കും . ചിത്രത്തിന്‍റെ ഒപ്പമുള്ള വാചകം, ഇപ്രകാരം:
ആരാണ് ഈ പുണ്യവതിയായ സ്ത്രി
മുൻ രാഷ്ട്രപതിയോ? സുപ്രീം കോടതി ചീഫ് ജസ്റ്റിസൊ? സ്വാതന്ത്ര്യ സമര സേനാനിയോ? രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർ പ്പിച്ച ധീര ജവാന്‍റെ ഭാര്യയോ? തന്‍റെ സ്വത്ത് മുഴുവൻ രാജ്യപുരോഗതിക്ക് വേണ്ടി ദാനം ചെയതവളോ ?
ഈ രാജ്യത്തിന് ലഭിക്കേണ്ട 720000 കോടിയിലധികം നികുതി കുടിശ്ശിഖയുള്ള കോർപ്പറേറ്റ് ഭീമൻ അദാനിയുടെ ഭാര്യയുടെ മുന്നിൽ അടിമയെ പോലെ തൊഴുതു നില്‍ക്കുന്നതാണോ രാഷ്ട്ര ഭക്തി?
ഈ വാചകത്തോടൊപ്പമാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള വസ്തുത? യഥാർ ത്ഥത്തിൽ പ്രധാനമന്ത്രി അദാനിയുടെ ഭാര്യയുടെ മുന്നിൽ കുമ്പിട്ട് പ്രണമിച്ചോ? സത്യം എന്താണെന്ന് നമുക്ക് പരിശോധിച്ചു നോക്കാം.
വസ്തുത വിശകലം
ചിത്രത്തിനെക്കുറിച്ച് കൂടുതലറിയാനായി ഞങ്ങൾ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു. അതിൽ നിന്നും ലഭിച്ച പരിണാമങ്ങൾ താഴെ സ്‌ക്രീൻ ഷോട്ടിൽ കാണുന്നതു പോലെ:

ഈ ചിത്രത്തിൽ കാണുന്ന സ്ത്രീ ഗൗതം അദാനിയുടെ ഭാര്യയല്ല . ഈ ചിത്രത്തിൽ കാണുന്നത് കർണാടകയിലെ തുംകൂർ കോർപ്പറേഷന്റെ മുൻ മേയർ ഗീത രുദ്രേഷാണ്.
2014 സെപ്റ്റംബർ 24 ന് കർണാടകയിലെ തുംകൂർ നഗരത്തിനു സമീപമുള്ള കോർവാഹള്ളിയിൽ ഒരു ഫുഡ് പാർക്ക് ഉത്ഘാടനം ചെയ്യാൻ എത്തിയിട്ടുണ്ടായിരുന്നു. ഈ ചിത്രം ആ സമയത്ത് എടുത്തതായിരിക്കാം എന്ന് അനുമാനിക്കുന്നു.
ഗൌതം അദാനിയുടെ ഭാര്യയുടെ പേര് പ്രീതി അദാനി ആണ്. ചിത്രത്തിൽ കാണുന്ന സ്ത്രി പ്രീതി അദാനിയല്ല എന്ന് അവരുടെ ചിത്രം കണ്ടു കഴിഞ്ഞാൽ തന്നെ നമുക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും.



പ്രസ്തുത ചിത്രത്തിൽ മോദിതൊഴുന്നത് അദാനിയുടെ ഭാര്യയെയല്ല. മോദി തൊഴുന്നത് തുംകൂർ കോർപ്പറേഷൻ മുൻ മേയർ ഗീത രുദ്രേഷിനെയാണ്.
നിഗമനം
ഈ വാർത്ത വ്യാജമാണ്. ഈ ചിത്രത്തിന്‍റെ ഒപ്പം ചേർത്ത് പ്രചരിപ്പിക്കുന്ന വാചകം വസ്തുതാപരമായി തെറ്റാണ്. ചിത്രത്തിൽ കാണുന്ന സ്ത്രി തുംകൂർ മുൻ മേയർ ഗീത രുദ്രേഷാണ്, അല്ലാതെ ഗൌതം അദാനിയുടെ ഭാര്യ പ്രിതി അദാനി അല്ല. ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ
