ആംബുലൻസ് ഇല്ലാത്തതിനാലാണോ ഈ വ്യക്തി സൈക്കിളിൽ മൃതദേഹം കെട്ടിവെച്ച് ശ്മശാനത്തിലേയ്ക്ക് കൊണ്ടു പോയത്….?

സാമൂഹികം

വിവരണം

Archived Link

“പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്തിയ രാജ്യത്ത്,

മനുഷ്യൻ മൃതദേഹം ചുമന്നുകൊണ്ട് പോകണം.

ഇതാണ് ഡിജിറ്റൽ ഇന്ത്യ.” എന്ന വാചകത്തോടൊപ്പം  ഏപ്രിൽ 8ന് Nizarmjeed Kilikolloor എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരാൾ സൈക്കിലിൽ ഒരു മൃതദേഹം കെട്ടി വച്ചുകൊണ്ടു പോകുന്ന ദയനീയമായ ഒരു  കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിനു മേലെ ചേർത്ത വാചകം ഇപ്രകാരം: “ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി ആണത്രേ…!” ഇന്ത്യയുടെ ഈ ഒരു അവസ്ഥ മുന്നിൽ  കൊണ്ടുവരുന്ന ഈ പോസ്റ്റ് എത്രത്തോളം സത്യമാണ്? ഈ ചിത്രത്തിൽ കാണുന്ന സംഭവം മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഇല്ലാതിനാലാണോ സംഭവിച്ചത്? സാമ്പത്തിക മഹാശക്തി ആയ ഇന്ത്യയുടെ ഈ അവസ്ഥയാണോ അതോ ഇതിന്റെ പിന്നിൽ  വേറെ വല്ല കാരണവും ഉണ്ടാകുമോ? ഈ ചിത്രം ഉപയോഗിച്ച് ട്വിട്ടരിലും പ്രചരണം നടത്തിട്ടുണ്ട്. ചിത്രം ഉപയോഗിച്ചു ചെയ്ത ചില ട്വീറ്റുകൾ താഴെ നല്കിട്ടുണ്ട്.

എന്താണ് ഈ ചിത്രത്തിന്‍റെ പിനില്‍ ഉള്ള കഥ നമുക്ക് നോക്കാം.

വസ്തുത വിശകലനം

ചിത്രത്തെ  കുറിച്ചു കൂടുതലറിയാനായി ഞങ്ങൾ  ഈ ചിത്രത്തിനെ Yandexൽ reverse image search നടത്തി അന്വേഷിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങൾ  ഇപ്രകാരം:

ഫലങ്ങൾ പരിശോധിച്ചപ്പോൾ  ഈ സംഭവം ഒഡീസയിൽ നടന്നതായി  കണ്ടെത്തി. ഞങ്ങൾ കൂടതലറിയാൻ ഗൂഗിളിൽ  തെരയൽ നടത്തി നോക്കി. അതിലുടെ ലഭിച്ച ഫലങ്ങൾ  ഇപ്രകാരം:

ഈ വാർത്തയെ കുറിച്ചുള്ള  അനേകം ലിങ്കുകൾ ഞങ്ങൾക്ക്  ലഭിച്ചു. ലിങ്കുകൾ പരിശോധിച്ചപ്പോൾ  ഈ ചിത്രത്തിന്റെ വാസ്തവം എന്താണെന്ന് മനസിലായി. ഒഡീസയിലെ   ജില്ലയിൽ ഭ്രാഹമൻപള്ളി പഞ്ചായത്തിന്റെ അധീനതയിലുള്ള കൃഷ്ണപള്ളി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ പേര് ചതു൪ഭുജ് ബാങ്ക എന്ന് ആണ്. മരിച്ചത്  അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി പഞ്ച മഹാകുദ് ആണ്. ചതുർഭുജിൻ്റെ ഭാര്യയും ഭാര്യയുടെ സഹോദരിയും ഗുരുതരമായ അതിസാരത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 2018 ഓഗസ്റ്റ് 1 ന്, പഞ്ച മഹാകുദ് അസുഖത്തെ  തുടർന്ന് മരിച്ചു. ബൗധ് ജില്ല ആസ്ഥാനത്തിൽ നിന്ന് ഇവർ താമസിക്കുന്ന ഗ്രാമം വരെ മഹാപ്രയാൻ ആംബുലൻസ് മൃതദേഹം കൊണ്ടാക്കി. സംസ്ഥാന സർക്കാർ സൗജന്യമായി നടത്തുന്ന മഹാപ്രയാൻ ആംബുലൻസ് സേവനം ആശുപത്രി മുതൽ താമസസ്ഥലം വരെ മാത്രമാണ് ലഭ്യമാവുക. ഗ്രാമത്തിൽ  എത്തി കഴിഞ്ഞ ശേഷം ഈ മരണപ്പെട്ട സ്ത്രിയുടെ ശരീരം ശ്‌മശാനം വരെ കൊണ്ട് പോകാനായി ആരും സഹായിക്കാൻ മുന്നിൽ വന്നില്ല. അതിനു കാരണമായി ഒരു വിവാഹത്തിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്. ഈ വിവാഹം ആരുടെയാണെന്ന് വ്യക്തമല്ല. ചില മാധ്യമങ്ങൾ പറയുന്നത് ചതു൪ഭുജ് ഒരു അന്യ ജാതിയിലെ സ്ത്രിയുമായി വിവാഹം നടത്തിയതിനാൽ  ഗ്രാമവാസികൾ അപ്രഖ്യപിതമായി അദേഹത്തിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ചില ഗ്രാമവാസികൾ പറയുന്നത് അദേഹം സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ബന്ധുക്കളോടുള്ള സഹകരണങ്ങൾ അവസാനിപ്പിച്ചിരുന്നു എന്നാണ്.

മരണപെട്ട സ്ത്രിയുടെ ഒരു ബന്ധു ജാതിയുടെ പേരിൽ   രണ്ടാം വിവാഹം നടത്തി. ഈ വിവാഹ സമയത്ത് അദേഹം ഗ്രാമവാസികൾക്ക്  വിരുന്നൊരുക്കി നൽകാത്തതിന്റെ പേരിലാണ് അദേഹത്തെ ഗ്രാമവാസികൾ ബഹിഷ്കരിച്ചത്. ഈ ബഹിഷ്കരണം  അപ്രഖ്യപിതമായിരുന്നു. ഈ വിവരണം ചില ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധികരിച്ച വാർത്തയിലാണുള്ളത്.

ഈ ബഹിഷ്കരണത്തിനെ തുടർന്ന്  ആരും ഇവരെ സഹായിക്കാൻ മുന്നിൽ  വരാത്തത്ത്. വേറെ ഒരു മാർഗം ഇല്ലാതെ ആയപ്പോൾ  സൈക്കിളിന്‍റെ ക്രോസ്സ്ബാരിൽ മൃതദേഹം കെട്ടി ശ്മശാനത്തിലേയ്ക്ക്  കൊണ്ടു പോകാൻ ചതുർഭുജ് തീരുമാനിച്ചു. ഈ കാര്യം വിവിധ ഓൺലൈൻ മാധ്യമങ്ങൾ  പ്രസിദ്ധികരിച്ച വാർത്തകളിലാണുള്ളത്. എന്നാൽ ഈ വിവരം അധികാരികൾ തള്ളി രംഗത്ത് എത്തി.  ഗ്രാമത്തിലെ വാർഡ് മെമ്പറായ കൈലാഷ് പ്രധാനും സംഘവും ഇവരുടെ വീട്ടിൽ ചെന്ന് സംസ്ക്കാരക്രിയകൾക്ക്  എല്ലാ ഏർപ്പാടുകളും ചെയ്തു തരാമെന്നു പറഞ്ഞപ്പോൾ മരണപെട്ട സ്ത്രിയുടെ കുട്ടികൾ വരാനായി കാത്തിരിക്കുകയാണ് അവർ  വന്നാൽ സംസ്കാരം നടത്താം എന്ന് ചതു൪ഭുജ് അവരെ അറിയിച്ചു. പിന്നിട് ചതു൪ഭുജ് സ്വയം മൃതദേഹം കൊണ്ട് സംസ്കാരം നടത്താൻ  ശ്‌മശാനത്തിലേയ്ക്ക് പോയതായി അറിഞ്ഞെന്ന് മാധ്യമങ്ങളെ അദേഹം അറിയിച്ചു. ബഹിഷ്കരണത്തെക്കുറിച്ച് ഭരണാധികാരികൾക്ക് യാതൊരു  അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബൗധ് BDO നിഹാർ രഞ്ജൻ കൺഹാർ മാധ്യമങ്ങകളെ അറിയിച്ചു. അദ്ദേഹത്തിന് ഭാര്യയുടെ ചികിത്സയിലേയ്ക്കായി  റെഡ് ക്രോസ് 10000 രൂപയും ബ്രഹാമൻപള്ളി പഞ്ചായത്ത് പ്രസിഡണ്ട് സുഷമ ബാഘ് 2000 രൂപ നല്കിയതായി വാർത്തകൾ അറിയിക്കുന്നു. വിവിധ സ്ഥാനിക മാധ്യമങ്കലും  ദേശിയ മാധ്യമാങ്കലും ഈ സംഭവത്തിനെ കുറിച്ച പ്രസിദ്ധികരിച്ച വാര്‍ത്ത‍കല്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ച് വായിക്കാം.

NDTVArchived Link
Financial ExpressArchived Link
KalingaTVArchived Link
LivemirrorArchived Link
FactnowArchived Link
OnmanoramaArchived Link

സംഭവത്തിന്‍റെ കാരണം എന്താണെന്ന്  വ്യക്തമല്ല പക്ഷെ ആംബുലൻസ് ഇല്ലാത്തതിനാലാണ്  ഈ സംഭവം നടന്നതെന്നുള്ള പ്രചരണം പുര്‍ണമായും തെറ്റാണ്.

നിഗമനം

ഈ ചിത്രത്തിൽ കാണുന്ന സംഭവം ആംബുലൻസ് ഇല്ലാത്തതിനെ തുടർന്നാണ്  സംഭവിച്ചതെന്ന പ്രചരണം തെറ്റാണ്‌. ഈ സംഭവത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല. അതിനാൽ  ഈ പോസ്റ്റ്‌ തെറ്റിധാരണ ഉണ്ടാക്കുകയാണ്. ഈ പോസ്റ്റ്‌ വായനക്കാർ ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ആംബുലന്‍സ് ഇല്ലാതിനാല്‍ ആണോ ഈ വ്യക്തി സൈക്കിലില്‍ മൃതദേഹം കെട്ടി ശംഷനതിലെക്ക് കൊണ്ട് പോയെ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •