
കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ സമ്പൂർണ്ണ സൗജന്യ വൈഫൈ ഏർപ്പെടുത്തി എന്നാണത്. വാര്‍ത്ത അറിയിച്ചുകൊണ്ട് പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്: എല്ലാവർക്കും സൗജന്യ വൈഫൈ… സമ്പൂർണ ഡിജിറ്റൽ ഉത്തർപ്രദേശ് ലക്ഷ്യമിട്ട് സർക്കാരിന്‍റെ ചരിത്ര പ്രഖ്യാപനം:

അതായത് എല്ലാ ജനങ്ങൾക്കും പൂർണ്ണമായും സൗജന്യമായി ഉത്തർപ്രദേശ് സർക്കാർ വൈഫൈ ലഭ്യമാക്കും എന്നാണ് പോസ്റ്റിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശം.
ഞങ്ങൾ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ വാർത്ത പൂർണ്ണമായും ശരിയല്ല എന്ന് വ്യക്തമായി.
വസ്തുത ഇതാണ്
പലരും ഫേസ്ബുക്കില്‍ ഇതേ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.

വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോൾ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ വെബ്‌സൈറ്റില്‍ ഇതേപ്പറ്റി അമര്‍ ഉജാല പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് നല്‍കിയിരിക്കുന്നത് കണ്ടു.

ദേശീയ മാധ്യമങ്ങൾ അടക്കം എല്ലാവരും ഇതുസംബന്ധിച്ച വാർത്ത നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് ഗവൺമെന്‍റ് 217 പട്ടണങ്ങളിലും 17 മുൻസിപ്പൽ കോർപ്പറേഷൻ സൗജന്യ വൈഫൈ നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാവർക്കും സമ്പൂർണമായി സൗജന്യമായി നൽകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനത്തിൽ ഇല്ല.
സംസ്ഥാനത്തെ 17 മുനിസിപ്പൽ കോർപ്പറേഷനുകളിലും 217 നഗരങ്ങളിലും പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു എന്നാണ് വാര്‍ത്ത.
എഎൻഐ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പരിഭാഷ:

സംസ്ഥാനത്തെ 17 മുനിസിപ്പൽ കോർപ്പറേഷനുകളിലും 217 നഗരങ്ങളിലും പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ ഗ്രാമീണ, നഗര സ്ഥലങ്ങൾ ഉൾപ്പെടുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
വലിയ നഗരങ്ങളിൽ രണ്ട് സ്ഥലങ്ങളിൽ സൌജന്യ വൈഫൈ ഇൻസ്റ്റാൾ ചെയ്യും, ചെറിയ നഗരങ്ങളിൽ ഒരിടത്ത് മാത്രവും.
ലഖ്‌നൗ, കാൺപൂർ, ആഗ്ര, അലിഗഡ്, വാരണാസി, പ്രയാഗ്രാജ്, ജാന്‍സി, ബറേലി, സഹാറൻപൂർ, മൊറാദാബാദ്, ഗോരഖ്പൂർ, അയോദ്ധ്യ, മീററ്റ്, ഷാജഹാൻപൂർ, ഗാസിയാബാദ്, മഥുര-വൃന്ദബാവ് എന്നിവ വൈഫൈ സ്ഥാപിക്കുന്ന നഗരങ്ങളിൽ ഉൾപ്പെടുന്നു. ബസ് സ്റ്റാൻഡ്, കോടതി, റെയിൽവേ സ്റ്റേഷൻ, ബ്ലോക്ക്, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ സൗകര്യം ഉണ്ടായിരിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
അതായത് തെരഞ്ഞെടുത്ത പട്ടണങ്ങളിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സ്ഥാപിക്കുക. റെയിൽവേ സ്റ്റേഷൻ ബസ്റ്റാൻഡ്, കോടതി മുതലായ പൊതുഇടങ്ങളിലാണ് തുടക്കത്തില്‍ ഫ്രീ വൈഫൈ നല്‍കാന്‍ തീരുമാനമായിട്ടുള്ളത്. ഇവിടെ എത്തി പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാക്കാവുന്നതാണ്. അല്ലാതെ സമ്പൂർണമായി എല്ലാവർക്കും വൈഫൈ നൽകുന്ന പദ്ധതി സർക്കാർ ഇതുവരെ ആവിഷ്കരിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റില്‍ വാർത്ത നൽകിയിട്ടുള്ളത്.
നിഗമനം
പോസ്റ്റിലെ വാർത്ത ഭാഗികമായി തെറ്റാണ്. എല്ലാവർക്കും സൗജന്യ വൈഫൈ ഐ നൽകും എന്നല്ല യുപി സർക്കാർ പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 217 പട്ടണങ്ങളിലും 17 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കോടതി മുതലായ പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കും എന്നാണ്. ഇവിടെയെത്തി പൊതുജനങ്ങൾക്ക് സേവനം പ്രയോജനപ്പെടുത്താം. ഇതാണ് യഥാർത്ഥ വാർത്ത
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:യുപി സര്‍ക്കാര്‍ എല്ലാവര്‍ക്കും സൌജന്യ വൈഫൈ നല്‍കുന്നുണ്ടോ…? യാഥാര്‍ത്ഥ്യമറിയൂ…
Fact Check By: Vasuki SResult: Misleading
