ഈ വീഡിയോയില്‍ ആക്രമണം നടത്തുന സംഘം ബിജെപികാര്‍ അതോ…?

രാഷ്ട്രീയം
വീഡിയോ സ്ക്രീന്‍ഷോട്ട്

വിവരണം

#എന്റെകേരളം#

മറക്കാൻ പറ്റുമോ ഈ കാടത്തം നരേന്ദ്രൻ എന്ന നരഭോജി എന്ന് ഭരണത്തിൽ കയറിയോ അന്ന് മുതൽ  തുടങ്ങിയതാണ് ന്യൂനപക്ഷ വേട്ടകൾ . ഇനിയും അനുവദിച്ചു കൂടാ . ഓരോ മലയാളിയും ചിന്തിക്കു നമുക്കുവേണോ ഇവർ ?

എന്ന വാചകത്തോടൊപ്പം 2019 മാർച്ച്   28ന് മാറ്റൊലികൾ എന്ന ഫേസ്ബുക്ക് പേജ് ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  ഒരു സംഘം വളരെ ക്രൂരമായ രീതിയിൽ ലാത്തി ഉപയോഗിച്ച് ഒരു വ്യക്തിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ  കാണാൻ സാധിക്കുന്നു. വാചകം വായിച്ചാൽ ഇത് ഏതോ വ്യക്തിയെ ബി.ജെ.പിക്കാർ ക്രൂരമായിമർദ്ദിക്കുന്നതാണെന്ന് നമുക്ക് തോന്നും. ഈ സംഭവവത്തെക്കുറിച്ചുള്ള  വിവരങ്ങൾ ഈ പോസ്റ്റിൽ നല്കിട്ടില്ല. സംഭവത്തിന്‍റെ സ്ഥലം, സമയം, കാരണം ഒന്നും കൊടുക്കാതെയാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ വീഡിയോയിൽ ആക്രമിക്കുന്ന  സംഘം ബി.ജെ.പിയോട് ബന്ധപ്പെട്ടവരാണ് ഈ ഗതി നമ്മുടെ രാജ്യത്ത് ഇനി വരരുത് , അതിനാൽ ബി.ജെ.പിക്ക് വോട്ട് ചെയുമ്പോൾ മലയാളികൾ ചിന്തിക്കു എന്നും പോസ്റ്റിലൂടെ അഭ്യർത്ഥിക്കുന്നു. യഥാർത്ഥത്തിൽ ഈ വീഡിയോയിൽ  കാണുന്ന വ്യക്തികളാരാണ് ഈ വീഡിയോയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടോ.

Archived Link

ഞങ്ങൾ  ഈ സംഭവത്തെക്കുറിച്ചറിയാനായി ഓൺലൈൻ  തിരയൽ നടത്തി. പരിണാമത്തിൽ ഞങ്ങൾക്ക് ഇതേ പോലെ ചില വാർത്തകൾ  ലഭിച്ചു. നേപ്പാളിലെ ഒരു വെബ്സൈറ്റ് ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ച്  ഒരു വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. . വായനക്കാർക്കു വേണ്ടി വാർത്തയുടെ  സ്ക്രീൻഷോട്ട് താഴെ നല്കിട്ടുണ്ട്.  

തലക്കെട്ടിന്‍റെ പരിഭാഷ ഇപ്രകാരം: പെൺകുട്ടിയെ ബലാത്സംഗം ചെയതവന്  ജനങ്ങൾ ഇങ്ങനെ ശിക്ഷ നല്കണം (വീഡിയോ സഹിതം). നേപ്പാളിൽ നിർമല പന്ത് എന്ന 13 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നിരുന്നു.  ഈ സംഭവം കഴിഞ്ഞ കൊല്ലം നടന്നതാണ്. ഈ സംഭവത്തിന്‍റെ പിന്നാലെ നേപ്പാളിൽ വ്യാപകമായ പ്രതിഷേധംഉയർന്നിരുന്നു. ഈ കുറ്റം ചെയ്ത പ്രതിയെ ജനങ്ങൾ  വീഡിയോയിൽ കാണിക്കുന്നതു പോലെ ശിക്ഷിക്കണം എന്ന അഭിപ്രായമാണ് വാർത്തയിൽ പ്രസിദ്ധികരിച്ചിരിക്കുന്നത്. ഈ വാർത്തപ്രകാരം വീഡിയോയിൽ കാണുന്ന,  ബലാത്സംഗ കുറ്റം ചെയ്ത വ്യക്തിയ്ക്ക് ജനങ്ങൾ ഇങ്ങനെ ഈ ശിക്ഷ നല്കി.

യുട്യുബിൽ  പലയിടത്തും ഈ വീഡിയോ വിവിധ വിവരണങ്ങൾ  ചേർത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുട്യുബിൽ  ലഭിച്ച വിവരണങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്കിട്ടുണ്ട്.

ഇതിൽ  ഏറ്റവും പഴേ വീഡിയോ 4 ജൂലൈ 2016നാണ് യുട്യുബിൽ  പ്രസിദ്ധികരിച്ചത്. ഈ വീഡിയോയുടെ ഒപ്പം വിശദാംശങ്ങൾ  നല്കിട്ടില്ല.

വേറെ ചില  വീഡിയോകളിൽ ലഭിച്ച വിവരണ പ്രകാരം ഒരു കാമുകനെ ജനങ്ങൾ കൂട്ടംചേർന്നു  മർദ്ദിച്ചതായി അറിയാൻ സാധിക്കുന്നു.

ഈ വീഡിയോയുടെ വാസ്തവം എന്താണെന്ന്  നമുക്ക് പരിശോധിച്ച നോക്കാം.

വസ്തുത വിശകലനം

ഞങ്ങൾ  ഈ വീഡിയോ In-Vid fake news debunker എന്ന ഗൂഗിൾ  chorme extension ഉപയോഗിച്ച് പരിശോധിച്ചു നോക്കി. വിവിധ ഫ്രേമുകൾ  reverse image search ചെയ്തു പരിശോധിച്ചു.

പരിശോധിച്ചപ്പോൾ  ഞങ്ങൾക്ക് Daily Motion എന്ന വീഡിയോ ഷെയറിങ് വെബ്സൈറ്റിൽ   5 കൊല്ലം മുമ്പുതന്നെ ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളതായി .അറിയാൻ സാധിച്ചു.

Archived Link

ഈ വീഡിയോയുടെ ഒപ്പം ഉള്ള വാചകം ഇപ്രകാരമാണ്: “Worst MQM torture incident in Pakistan”അർത്ഥം  MQM പാകിസ്ഥാനിൽ നടത്തിയ ഏറ്റവും മോശം ആയ പീഡനം. ഈ വീഡിയോ Waheed Iqbal എന്ന വ്യക്തി 24 ഫെബ്രുവരി 2014ന് ആണ് പ്രസിദ്ധികരിച്ചത്. ഈ വീഡിയോ ഞങ്ങൾ  ഫേസ്ബുക്കിലും പരിശോധിച്ചു. അപ്പോൾ താഴെ നല്കിയ പരിണാമങ്ങൾ ലഭിച്ചു.

MQM  പാകിസ്ഥാനിലെ ഒരു രാഷ്ട്രിയ പാർട്ടിയാണ്.ഫേസ്‌ബുക്കിൽ  ലഭിച്ച വീഡിയോകളും 2014 മേയ് മാസത്തിനു മുമ്പുള്ളതാണ്. ഫെസ്ബൂക്കിൽ  പ്രസിദ്ധികരിച്ചത്. നരേന്ദ്ര മോദി അധികാരത്തിൽ വന്നത് 26 മേയ് 2014നാണ്. ഈ വീഡിയോ ബി.ജെ.പി അധികാരത്തിൽ  എത്തുന്നതിനു മുമ്പുള്ളതാണെന്ന് ഉറപ്പാണ്. ഈ സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. പക്ഷെ കിട്ടിയ വിവരങ്ങളനുസരിച്ച് ഈ വീഡിയോ പാകിസ്ഥാനിൽ  നടന്ന ഏതെങ്കിലും സംഭവത്തിന്‍റെ തവാം എന്ന് അനുമാനിക്കാം. ഈ വീഡിയോ വ്യത്യസ്തം ആയ രീതിയിൽ വിവിധ വിവരണങ്ങൾ ചേർത്തു പ്രച്ചരിപ്പിക്കുകയാണ്.

നിഗമനം

ഈ വീഡിയോ വ്യാജം ആണ്. 2014 മുതൽ  ഈ വീഡിയോ Daily Motion എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  ആനുകാലികമായ സംഭവത്തിന്‍റെതല്ല ഈ വീഡിയോ എന്ന് അതിൽനിന്നു തന്നെ  വ്യക്തമാണ്. ഈ പോസ്റ്റ് ഒരു പഴയ വീഡിയോ ഉപയോഗിച്ച് തെറ്റിധാരണ ഉണ്ടാകുകയാണ്. അതിനാൽ പ്രിയ വായനക്കാർ ഈ വീഡിയോ വസ്തുത അറിയാതെ ഷെയർ ചെയ്യരുത് എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഈ വീഡിയോയില്‍ ആക്രമണം നടത്തുന സംഘം ബിജെപികാര്‍ അതോ…?

Fact Check By: Harish Nair 

Result: False

 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares