
സാമുഹ്യ മാധ്യമങ്ങളില്‍ ഒരു കഥ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഥ അമേരിക്കയില്‍ വിശപ്പടക്കാന്‍ ബ്രെഡും ബട്ടറും മോഷ്ടിച്ച ഒരു 15വയസുകാരനെ കോടതി വെറുതെ വിട്ടുവെന്നും പോലീസ് കടക്കാരന്റെ മുകളില്‍ പിഴ ചുമത്തി എന്നുമാണത്. പ്രചാരണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
പ്രചരണം
“നമ്മുടെ കോടതികൾ എങ്ങോട്ട്!!!
അമേരിക്കയിലെ ഒരു കോടതിപതിനഞ്ചു വയസുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ. ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽക്കാരനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടയിലെ ഒരു അലമാരയും തകർന്നു.
ജഡ്ജി കുറ്റം കേട്ട് കഴിഞ്ഞ് കുട്ടിയോട് ചോദിച്ചു.
‘നിങ്ങൾ ശരിക്കും മോഷ്ടിച്ചോ?’
‘ബ്രഡും ചീസ് പാക്കറ്റും’
ആ കുട്ടി താഴേക്ക് നോക്കി മറുപടി പറഞ്ഞു
ജഡ്ജ്: ‘എന്തുകൊണ്ട്?’
പയ്യൻ: ‘എനിക്ക് അവ അത്യാവശ്യമായിരുന്നു.’
ജഡ്ജ്: ‘പൈസ കൊടുത്തു വാങ്ങാമായിരുന്നില്ലേ.?’
പയ്യൻ: ‘കൈയിൽ പണമില്ലായിരുന്നു’.
ജഡ്ജ്: ‘വീട്ടിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ.?’
പയ്യൻ: ‘വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അവരാകട്ടെ രോഗിയാണ്. അത് കൊണ്ട് തന്നെ തൊഴിലുമില്ല. അവർക്ക് വേണ്ടിയാണ് മോഷ്ടിച്ചത്.
ജഡ്ജ്: ‘നിങ്ങൾ ജോലിയൊന്നും ചെയ്യുന്നില്ലേ?’
പയ്യൻ: ‘ഒരു കാർ വാഷിൽ ജോലിയുണ്ടായിരുന്നു. എന്റെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധി എടുത്തു. അതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി.’
ജഡ്ജ്: നിങ്ങൾക്ക് ആരോടെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേ.?’
പയ്യൻ: ‘ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. അമ്പതോളം പേരുടെ അടുത്ത് സഹായം ചോദിച്ചു പോയി. എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോൾ അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടി വന്നു.’
അതോടെ വാദങ്ങൾ അവസാനിച്ചു. ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി.
‘ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോഷണമാണ്. ബ്രഡിന്റെ മോഷണം കുറ്റകരമാണ് എന്നതിൽ സംശയമില്ല. പക്ഷേ ഈ കുറ്റകൃത്യത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. ഞാൻ ഉൾപ്പെടെ കോടതിയിലെ ഓരോ വ്യക്തിയും കുറ്റവാളികളാണ്. അതിനാൽ ഇവിടെ ഹാജരുള്ള ഞാനടക്കം ഓരോ വ്യക്തിക്കും പത്ത് ഡോളർ പിഴ ഈടാക്കുന്നു. അത് നൽകാതെ ഇവിടെ നിന്നും പുറത്തു പോകാൻ ആർക്കും കഴിയില്ല.’
ഇതും പറഞ്ഞ് കൊണ്ട് ജഡ്ജി പോക്കറ്റിൽ നിന്ന് പത്ത് ഡോളർ എടുത്ത് മേശപ്പുറത്ത് വെച്ചു. എന്നിട്ട് പേന എടുത്ത് എഴുതിത്തുടങ്ങി.
‘ഇത് കൂടാതെ, പട്ടിണി കിടന്ന ഒരു കുട്ടിയോട് മാനവികമല്ലാത്ത രീതിയിൽ ഇടപെട്ട് കൊണ്ട് കുറ്റം ചുമത്തി പൊലീസിന് കൈമാറിയ ആ സ്റ്റോറിന് ആയിരം ഡോളർ പിഴ ചുമത്തുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഈ പിഴയടച്ചില്ലെങ്കിൽ, സ്റ്റോർ മുദ്രവെക്കാൻ ഈ കോടതി ഉത്തരവിടുന്നതാണ്.’
ശേഷം അവിടെ നിന്നും പിരിച്ചെടുത്ത പിഴയുടെ മുഴുവൻ തുകയും കോടതി ആ കുട്ടിക്ക് നൽകി.
വിധി കേട്ട ശേഷം കോടതിയിൽ ഹാജരായ ആളുകളിൽ പലരും കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. വിധി കേട്ട് ആ കുട്ടിയും സ്തബ്ധനായി. ആശ്ചര്യത്തോടെ ജഡ്ജിയെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്ന ആ പയ്യൻ, അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടും അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ടു.
സത്യസന്ധതയും മനുഷ്യത്വവുമുള്ള ന്യായാധിപന്മാർ ഇങ്ങനെയാണ്.”
നന്മയൂറുന്ന ഈ കഥ പക്ഷെ സത്യമല്ല!
പ്രചാരണത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്-
കഥയുടെ സ്രോതസ് അന്വേഷിക്കുമ്പോള്‍ ഈ കഥ പല ഭാഷകളില്‍ പ്രചരിക്കുന്നതായി കണ്ടെത്തി. Medium എന്ന വെബ്സൈറ്റിലാണ് ഈ കഥ ഇംഗ്ലീഷില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തിയത്. ഈ വെബ്സൈറ്റില്‍ പ്രചോദനം നല്കുന്ന ചെറുകഥകള്‍ പ്രസിദ്ധികരിക്കുന്നതാണ്. ഈ കഥയും ഈ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട് പക്ഷെ കഥ സത്യമാണോ അതോ വെറുമൊരു കാല്പനികമായ കഥയാണോ എന്ന് പറയുന്നില്ല. കുടാതെ ഇതില്‍ സംഭവത്തിനെ കുറിച്ച് പ്രധാന വിവരങ്ങള്‍ നല്കിട്ടില്ല.
ഈ കഥ യഥാര്‍ത്ഥത്തില്‍ പല തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുകയുണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും പഴയതാണ് മുന്‍ ന്യൂ യോര്‍ക്ക് മയോര്‍ ഫിയോറെളോ ലാ ഗാര്ഡിയയുടേത്. ഫിയോറെളോ ലാ ഗാര്‍ഡിയ 1934 മുതല്‍1945 വരെ ന്യു യോര്‍ക്കിന്റെ മേയര്‍ ആയിരുന്നു. ഈ കാലത്തിലാണ് അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിട്ടത്. ഇവിടെയാണ് കഥയുടെ തുടക്കം ഒക്ടോബര്‍ 1935ല്‍ ഒരു വയസായ സ്ത്രിയെ പോലീസുക്കാര് അറസ്റ്റ് ചെയ്ത് മയോര്‍ ലാ ഗാര്‍ഡിയയുടെ മുന്നില്‍ ഹാജരാക്കി. ഈ മുത്തശി ഒരു കടയില്‍ നിന്ന് ബ്രെഡും ബട്ടറും മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് പോലീസ് മേയരെ അറിയിച്ചു. കാരണം ചോദിച്ചപ്പോള്‍ സ്ത്രി പറഞ്ഞു അവരുടെ മകള്‍ വയ്യാതെ കടപ്പിലാണ് വിട്ടില്‍ കുട്ടിയോള് വിശപ്പ്കൊണ്ട് കരയുകെയാണ്. കുട്ടികളുടെ അച്ഛന് അവരെ ഉപേക്ഷിച്ച് പോയി. കുട്ടികളുടെ വിശപ്പടക്കാനാണ് ഞാന്‍ ഈ മോഷണം നടത്തിയത് എന്ന് ആ മുത്തശി മയോരെ അറിയിച്ചു. ഇത് കേട്ട് മയോര്‍ ലാ ഗാര്‍ഡിയ പോലീസ്കാരോട് 10 ഡോളര്‍ (ചില കഥകളില്‍ 50 സെനറ്റ്) പിഴയടക്കാന്‍ ഉത്തരവ് വിട്ടു. സ്വന്തം ഖിസയില്‍ നിന്ന് 10 ഡോളര്‍ എടുത്ത് വെച്ചു എനിട്ട് മുത്തശിയെ വെറുതെ വിട്ടു. ഈ സംഭവം ന്യു യോര്‍ക്കിലെ പ്രമുഖ വൃത്തപത്രങ്ങള് പ്രസിദ്ധികരിച്ചിരുന്നു എന്നും അവകാശപ്പെടുന്നു.
പക്ഷെ അമേരിക്കയിലെ പ്രശസ്ത വസ്തുത അന്വേഷണ വെബ്സൈറ്റ് Snopes.com പ്രകാരം ഈ കഥയില്‍ പറയുന്ന പോലെ അന്നത്തെ പ്രമുഖ വൃത്തപത്രങ്ങളില് ഇതിനെ കുറിച്ച് യാതൊരു വാര്‍ത്തയും കണ്ടെത്താന്‍ സാധിച്ചില്ല. കുടാതെ ലാ ഗാര്‍ഡിയയുടെ ജിവനത്തിനെ കുറിച്ച് എഴുതിയവരും ഇതിനെ കുറിച്ച് എവിടെയും എഴുതിയിട്ടില്ല. ഈ സംഭവത്തിന്റെ ഒരേയൊരു പ്രമാണം 1988ലെ ഒരു പുസ്തകം ബെസ്റ്റ് സര്മന്സ് ആണ്. അതിനാല്‍ ഈ കഥയുടെ നിജസ്ഥിതി എന്താന്നെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.
പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം 2011ല്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ തന്റെ 2 വയസായ അനുജനെ കൊന്നതിനും മറ്റേ അനുജനെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപെട്ട ഒരു 12 വയസായ ഒരു പയ്യന്റെതാണ്. ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയുക : Prosecutor Who Holds Record for Trying “Juveniles as Adults” Heads Trayvon Martin Investigation
വിശപ്പടക്കാന്‍ മോഷ്ടിച്ച സംഭവത്തില്‍ ശിക്ഷ നല്‍കാതെ വെറുതെ വിട്ട സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സമാനമായ ഒരു സംഭവം 2016ല്‍ ഇറ്റലിയില്‍ നടന്നതായി കണ്ടെത്തി. ഒരു പാവപെട്ട തെരുവുകളില്‍ കഴിയുന്ന വ്യക്തിയെ ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് ചീസും സൗസെജും മോഷ്ടിച്ച കുറ്റത്തില്‍ നിന്ന് വിമുക്തനാക്കിയിരുന്നു. വിശപ്പടക്കാന്‍ അധികം വില വരാത്ത ഭക്ഷസാധനങ്ങള്‍ മോഷ്ടിക്കുന്നത് തെറ്റാല്ല എന്ന് കോടതി വിധി പ്രഖ്യാപ്പിച്ചു.
നിഗമനം
അമേരിക്കയില്‍ വിശപ്പടക്കാന്‍ ബ്രഡും ബട്ടറും മോഷ്ടിച്ച ഒരു 15 വയസുകാരനെ കോടതി വെറുതെവിട്ടു കൂടാതെ കട ഉടമസ്ഥന്റെയും പോലീസുകാരുടെയും മേലെ പത്ത് ഡോളര്‍ പിഴ ചുമത്തി എന്ന കഥ വെറുമൊരു കെട്ടുകഥയാണ് എന്ന് അനുമാനിക്കാം. ഈ കഥക്ക് ന്യു യോര്‍ക്കിന്റെ മുന്‍ മയോര്‍ ഫിയോരേലോ ലാ ഗാര്ഡിയുമായി കാലങ്ങളായി പ്രചരിക്കുന്ന ഒരു കഥയുമായി ഒരുപാട് സാമ്യതയുണ്ട്. പക്ഷെ കഥയുടെ യഥാര്‍ത്ഥ്യം വ്യകതമാക്കുന്ന യാതൊരു തെളിവും കണ്ടെത്താന്‍ സാധിച്ചില്ല.

Title:ബ്രെഡ് മോഷ്ടിച്ച 15വയസുകാരനെ അമേരിക്കന്‍ ജഡ്ജ് വെറുതെവിട്ടശേഷം കടക്കാരനെ ശിക്ഷിച്ചു എന്ന പ്രചരണം വെറുമൊരു കെട്ടുകഥയാണ്….
Fact Check By: Mukundan KResult: False
