ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന്‍ വിശേഷിപ്പിക്കുന്ന സിതാറാം യെച്ചുരിയുടെ ട്വീറ്റ് വ്യാജമാണ്…

രാഷ്ട്രീയം | Politics

ഇന്ത്യയും ചൈനയും തമ്മില്‍ ജൂണ്‍ മധ്യതിലുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചൈനയും ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ എതിരെയും വിമര്‍ശനങ്ങള്‍ ഉയാരാന്‍ തുടങ്ങി. നമ്മുടെ രാജ്യത്തിന്‍റെ 20 വീര ജവാന്മാരെ കൊന്ന ചൈനയെയും ചൈനീസ് രാഷ്‌ട്രതലവനെയും വിമര്‍ശിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി. ഇതിന്‍റെ ഇടയില്‍ ചൈനക്കെതിരെ ഉറച്ച നിലപാട് എടുക്കാത്തതു കൊണ്ട് ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെയും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം തുടങ്ങി.  പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും അതിന്‍റെ നേതാക്കളുടെയും എതിരെ. ഇതില്‍ പ്രമുഖ നേതാവാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ദേശീയ സെക്രട്ടറി സിതാറാം യെച്ചുറി. സിതാറാം യെച്ചുരി 2015ല്‍ എങ്ങനെ ചൈനയുടെ രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തത് ചുണ്ടികാണിച്ച് പലരും സിതാറാം യെച്ചുറിയുടെ പഴയ ട്വീട്ടിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ ട്വീറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റ് വ്യാജമായി നിര്‍മ്മിച്ചതാണെന്നും സിതാറാം യെച്ചുറി ഇങ്ങനെയൊരു ട്വീറ്റ് ചെയ്തിട്ടില്ലയെന്നും ഞങ്ങള്‍ കണ്ടെത്തി. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.

വിവരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പ്രചരണം-

Facebook Archived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “യെച്ചൂരിയുടെ MY BOSS

ടിറ്റിന്റെ പ്രസക്തി

===================

നിർണ്ണായക ഘട്ടത്തിൽ അവർ രാജ്യത്തെ ചതിക്കും !!

കേരളീയർ ആ തീരുമാനം എടുക്കാൻ ഇനിയും വൈകരുത് !!

പൊടുന്നനെ ചൈന ഭക്തികാട്ടിയ

നേപ്പാൾ “കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ” അതേ മനസ്സും ശരീരരവും “അജണ്ടയും” ആയി തന്നെ ആണ് അവർ കേരളത്തിൽ ഇരുന്ന് വിലപിക്കുന്നത്…… ഭാരതം ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു പോലും എന്ന അടക്കാനാവാത്ത കമ്മ്യൂണിസ്റ്റ്‌ ദണ്ണം. ഇത് ഒരു “സാമ്പിൾ” ന്യായികരണം മാത്രം ആണ് !!

നിർണ്ണായക ഘട്ടത്തിൽ അവരും നേപ്പാൾ കമ്മ്യൂണിസ്റ്റ്‌കരാകും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാകും….”

വസ്തുത അന്വേഷണം

ഞങ്ങള്‍ സിതാറാം യെച്ചുരിയുടെ ഔദ്യോഗികമായ ട്വിട്ടര്‍ അക്കൗണ്ട്‌ പരിശോധിച്ച് നോക്കി. പക്ഷെ ഞങ്ങള്‍ക്ക് ഈ ട്വീറ്റ് എവിടെയും കണ്ടെത്തിയില്ല. ഞങ്ങള്‍ യെച്ചുരിയുടെ ട്വിറ്റര്‍ ബയോ പരിശോധിച്ചപ്പോള്‍ അദേഹം ട്വിട്ടറില്‍ വന്നത് ഒക്ടോബര്‍ 2015നാണ്‌. ട്വീട്ടിന്‍റെ സമയവും ഒക്ടോബര്‍ 2015ലാണ്. ഇതേ സമയം സിതാറാം യെച്ചുരി ചൈനയില്‍ യാത്ര നടത്തിയിരുന്നു.

പക്ഷെ സിതാറാം യെച്ചുരി ട്വിട്ടര്‍ അക്കൗണ്ട്‌ ഉണ്ടാക്കിയത് 29 ഒക്ടോബര്‍ 2015നാണ് അതായത് ഈ ട്വീട്ടില്‍ കാണിക്കുന്ന തീയതിയെക്കാള്‍  ഒമ്പത് ദിവസം ശേഷം. ഈ വിവരം ഞങ്ങള്‍ക്ക് twitterjoindate.com എന്ന വെബ്‌സൈറ്റില്‍ നിന്നാണ് ലഭിച്ചത്.

ഇതിനെ മുമ്പേ മറ്റു ഫാക്റ്റ് ചെക്കര്സും ഈ ട്വീട്ടിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. അവരുടെ അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

Quint Boomlive

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ട്വീറ്റ് വ്യാജമാണ്. ചൈനീസ് പ്രസിഡന്റ്‌ ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന് വിശേഷിപ്പിച്ച് സിതാറാം യെച്ചുരി ട്വീറ്റ് ചെയ്തിട്ടില്ല.

Avatar

Title:ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന്‍ വിശേഷിപ്പിക്കുന്ന സിതാറാം യെച്ചുരിയുടെ ട്വീറ്റ് വ്യാജമാണ്…

Fact Check By: Mukundan K 

Result: False