FACT CHECK: അസംബന്ധമായ ചിത്രങ്ങള്‍ ഫ്രാന്‍സുമായി ബന്ധപെടുത്തി സാമുഹിക മാധ്യമങ്ങളില്‍ പ്രചരണം….

അന്തര്‍ദ്ദേശീയ൦

വിദേശികള്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന ഒരു ചിത്രവും ഫ്രഞ്ച് ഫ്രൈസ് ബഹിഷ്കരിക്കാന്‍ ആഹ്വാനം  ചെയ്യുന്ന ഒരു മുസ്ലിം വ്യക്തിയുടെ ചിത്രവും തമ്മില്‍ താരാതമ്യം ചെയ്ത് ഫ്രാന്‍സില്‍ ജനങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിച്ചിരുന്നു എന്നിട്ട്‌ ഇന്ന് അതേ മുസ്ലിം അഭയാര്‍ഥികള്‍ ഫ്രാന്‍സ് സാധനങ്ങളെ ബഹിഷ്കരിക്കാന്‍ ആവാഹനം ചെയ്ത് പ്രതിഷേധം നടത്തുന്നു എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പക്ഷെ ഈ രണ്ട് ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഫ്രാന്‍സുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. പ്രചാരണത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. പോസ്റ്ററില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “ (ആദ്യത്തെ ചിത്രം) ഇസ്ലാമിക രാജ്യങ്ങള്‍ പോലും സ്വീകരിക്കാത്ത അഭയാര്‍ഥികളെ സ്വാഗതം ചെയ്തു ഫ്രാന്‍സ് ജനത…(രണ്ടാമത്തെ ചിത്രം) പകരം ലഭിച്ചതോ.? മതമിന്ദ ആരോപിച്ചു ഫ്രഞ്ച് ക്രിസ്ത്യന്‍ അധ്യാപകന്‍റെ തല അറുക്കലും, ഫ്രാന്‍സ് സാധനങ്ങളുടെ ബഹിഷ്കരണവും.

വസ്തുത അന്വേഷണം

ആദ്യത്തെ ചിത്രം

ഈ രണ്ട് ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ആദ്യത്തെ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇയിടെ ബ്രിട്ടനിലെ ഫോള്‍ക്കസ്വില്‍ എന്ന നഗരത്തില്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ ഒരുക്കിയ ഒരു പരിപാടിയില്‍ എടുത്തതാണ് എന്ന് വ്യക്തമായി. താഴെ നല്‍കിയ ട്വീറ്റ് പ്രകാരം കെന്‍റ രേഫ്യുജീ ആക്ഷന്‍ നെറ്റ്‌വര്‍ക്ക് (KRAN) നാപ്പിയര്‍ ബരാക്ക്സ് എന്നൊരു സ്ഥലത്താണ് ഈ പരിപാടിഒരുക്കിയത്. 

Screenshot: Tweet by Good Chance

Twitter Archived

ഞങ്ങള്‍ KRANന്‍റെ ഫെസ്ബൂക്ക് പേജ് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പരിപാടിയുടെ ഒരു വീഡിയോ ലഭിച്ചു. വീഡിയോയുടെ അടികുറിപ്പ് പ്രകാരം 250 പ്രദേശവാസികള്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഒരുക്കിയ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

വീഡിയോയില്‍ നമുക്ക് കെന്‍റ കൌന്‍ടി പോലീസിന്‍റെ വാഹനം കാണാം. ഇതേ വാഹനം ചിത്രത്തിലും നമുക്ക് കാണാം.

Image Comparison: Shows the vehicle of Kent county Police as seen in the viral image is present in the video uploaded on Facebook by KRAN.

രണ്ടാമത്തെ ചിത്രം

റിവേര്‍സ് ഇമേജ് അന്വേഷണത്തിന്‍റെ ഫലങ്ങളില്‍ നിന്ന് മനസിലായത് ഈ ചിത്രം ഫ്രാന്‍സിലെതള്ള. കുടാതെ ഈ ചിത്രം കൃത്രിമമായി നിര്‍മിച്ചതാണ്. യഥാര്‍ത്ഥ ചിത്രം ഇങ്ങനെയല്ല. 2012ല്‍ ഇന്നോസെന്‍സ് ഓഫ് മുസ്ലിംസ് എന്ന ഒരു സിനിമക്കെതിരെ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ചിലര്‍ തെരുവില്‍ ഇറങ്ങി. ഇവരുടെ കയ്യില്‍ ‘ഇസ്ലാമിനെ അപമാനിക്കുന്നവരുടെ തലയറുക്കണം’ എന്ന് പറയുന്ന പ്ലകാര്‍ഡുകളുണ്ടായിരുന്നു. 

Screenshot: News article

ലേഖനം വായിക്കാന്‍-News.com.au | Archived Link

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യബില്‍ ഈ സംഭവത്തിന്‍റെ ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ ഈ വ്യക്തി ഈ പ്ലകാര്‍ഡുമായി പ്രതിഷേധിക്കുന്നത് നമുക്ക് വ്യക്തമായി കാണാം.

Screenshot showing protestor with placard; ITV News report YouTube video of Sydney protests

ഈ ചിത്രത്തിനെ എഡിറ്റ്‌ ചെയ്തിട്ടാണ് ബോയ്‌കൊട്ട് ഫ്രഞ്ച് ഫ്രൈസ് എന്ന് എഴുതിയത് എന്ന് വ്യക്തമാകുന്നു. 

Image Comparison: Real image of protestor from 2012 Sydney protest along with fake image circulating on social media.

ഈ സംഭവത്തിനെ ശേഷം ഓസ്ട്രേലിയയിലെ മുസ്ലിം സംഘടനകല്‍ ഈ പ്രതിഷേധ റാലിക്കെതിരെ രംഗതെത്തിയിരുന്നു. റാലിയില്‍ ISISന്‍റെ പതാകകളും ഇസ്ലാമിനെ അപമാനിക്കുന്നവരെ തലയര്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചതിനെ രൂക്ഷമായി ഇവര്‍ പരാമര്‍ശിച്ചിരുന്നു.

Screenshot: ABC News Report on Islamic groups in Australia condemning violent protests in Sydney in 2012

ലേഖനം വായിക്കാന്‍-ABC News | Archived Link

ഫ്രാന്‍സില്‍ ഈ അടുത്ത കാലത്ത് സാമ്യുവല്‍ പാട്ടി എന്ന ഒരു അധ്യാപകനെ ഇസ്ലാമിനെയും നബിയെയും അപമാനിച്ചു എന്നാരോപ്പിച്ച് ഒരു റഷ്യയില്‍ നിന്ന് ഫ്രാന്‍സില്‍ വന്ന ഒരു മുസ്ലിം അഭയാര്‍ഥിയുവാവ് തലയറുത്തു. ഇതിനെ തുടര്‍ന്ന്‍ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ തുടങ്ങി.

Screenshot: CNN Report on protests in France following beheading of Prof. Samuel Paty

ലേഖനം വായിക്കാന്‍- CNN | Archived Link

തുര്‍ക്കിയുടെ രാഷ്‌ട്രപതി രേജപ് തയ്യിപ് എര്‍ദ്വാന്‍ ഫ്രാന്‍സിന്‍റെ രാഷ്‌ട്രപതി മക്രോണിന്‍റെ ഇസ്ലാമ വിരുദ്ധ അജണ്ടയെ തടയാന്‍ തുര്‍ക്കികാരോട് ഫ്രാന്‍സില്‍ നിര്‍മിച്ച ഉള്പനങ്ങള്‍ ബഹിഷകരിക്കാന്‍ ആവ്ഹാനിച്ചിരുന്നു. ഫ്രാന്‍സില്‍ തുര്‍ക്കിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആവ്ഹാനമുണ്ടായി.  അതു പോലെ തുര്‍ക്കിയിലും നമ്മള്‍ ഫ്രാന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കും എന്ന് അദേഹം പറയുകയുണ്ടായി.

Screenshot: Reuters Report on Erdogan appealing Turks to boycott French Products

ലേഖനം വായിക്കാന്‍- Reuters | Archived Link

ഇതിനെ തുടര്‍ന്ന്‍ സാമുഹ്യ മാധ്യമങ്ങളിലും ഈ ആഹ്വാനത്തിനെ പിന്തുനിച്ചും എതിര്‍ത്തും പലോരും രംഗതെത്തിയിരുന്നു. ട്വിട്ടരില്‍ #boycottfrenchproducts എന്ന ട്രെന്‍ഡ് നടന്നിരുന്നു. വിവിധ മുസ്ലിം രാജ്യങ്ങളില്‍ പല വ്യാപാരികള്‍ ഫ്രാന്‍സ് ഉല്‍പനങ്ങള്‍ ബഹിഷ്കരിക്കാന്‍ തിരുമാനിച്ചു. ഫ്രഞ്ച് ഫ്രൈസും ബഹിഷ്കരിക്കു എന്ന് പറഞ്ഞു ചിലര്‍ സാമുഹ്യ മാധ്യമങ്ങളില്‍ പരിഹസിച്ചിരുന്നു. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന രണ്ടും ചിത്രങ്ങള്‍ക്കും ഫ്രാന്‍സുമായി യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. ഇതില്‍ ഒരു ചിത്രം ബ്രിട്ടനിലെതാണ് അതെ സമയം മറ്റേ ചിത്രം ഓസ്ട്രേലിയയില്‍ 2012ല്‍ നടന്ന ഒരു പ്രതിഷേധത്തിന്‍റെ ചിത്രത്തിനെ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്.

Avatar

Title:അസംബന്ധമായ ചിത്രങ്ങള്‍ ഫ്രാന്‍സുമായി ബന്ധപെടുത്തി സാമുഹിക മാധ്യമങ്ങളില്‍ പ്രചരണം….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •