ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിന് ലഡാക്കിലെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല….

ദേശീയം സാമൂഹികം

വിവരണം

കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ  സൈനിക ഏറ്റുമുട്ടലുകള്‍ നടന്നു വരുന്ന ഗാല്‍വന്‍ താഴ്വരയിൽ ചൈന വീണ്ടും സൈനിക നീക്കങ്ങൾ നടത്തുകയാണ് എന്ന വാർത്തകളാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്. 

ഗാൽവാനിലെ പെട്രോൾ പോയിൻറ് സമീപം ചൈനീസ് സേന ടെന്‍റുകളും മറ്റും നിർമ്മിച്ചു വരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എന്നു വാര്‍ത്തകള്‍ വരുന്നുണ്ട്. 

ഇതിനിടയിൽ ഗാൽവന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും  സൈനിക നീക്കത്തിന്‍റെയും നിരവധി വാർത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നുണ്ട്. സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും വീരചരമം പ്രാപിച്ച സൈനികർക്ക് ആദരവ് അർപ്പിച്ചു കൊണ്ടും നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. 

archived linkFB post

പോസ്റ്റില്‍ നാലു ചിത്രങ്ങളാണുള്ളത്. യൂണിഫോം അണിഞ്ഞ ഒരു സൈനികനെയും അദ്ദേഹം രക്തം വാർന്ന നിലയിൽ മരിച്ചു കിടക്കുന്നതിന്‍റെയുംചൈനക്കാർ ഇന്‍ഡ്യന്‍ സൈനികര്‍ക്കെതിരെ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ചില ആയുധങ്ങളുടെയും ചൈനയുടെ ചിഹ്നത്തിൻറെയും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിന് മൂവായിരത്തോളം ഷെയറുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ് ഇതാണ് ആ ധീരനായ സൈനികന്‍… ഇന്നലെ രാജ്യത്തിന് വേണ്ടി പോരാടിയവർ ആരും എഴുതാതെ പോകില്ല ജയ്ഹിന്ദ് കാരണം ഇന്നലെ ഒരു നടനു വേണ്ടി ഒരുപാട് കണ്ണുനീരിന് ഉണ്ടായിരുന്നു… 

എന്നാല്‍ അതിർത്തിയിൽ നടക്കുന്ന സൈനിക നീക്കവുമായോ ആക്രമണവുമായോ ഈ സൈനികന്‍റെ മരണത്തിന് യാതൊരു ബന്ധവുമില്ല.  ഇദ്ദേഹം മരിച്ചത് അതിർത്തിയിലെ ആക്രമണം മൂലമല്ല.

യാഥാർത്ഥ്യം ഇങ്ങനെയാണ്

ഞങ്ങൾ ഈ  ചിത്രങ്ങളെകുറിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ ചിത്രം സംബന്ധിച്ച ചില വാർത്തകൾ ലഭിച്ചു. ഈ സൈനികൻ ബീഹാറിലെ ബെഗുസരായ് ജില്ലയിലെ കാട്ടിഹാർ എന്ന സ്ഥലത്ത് അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് അരുണ്‍ കുമാറിന്‍റെ അംഗരക്ഷകന്‍ ആയിരുന്നു. വികാസ് കുമാർ എന്നാണ്  പോലീസ് ഉദ്യോഗസ്ഥന്‍റെ പേര്. 

archived link

ജൂണ്‍ പന്ത്രണ്ടാം തീയതി സ്വയം വെടിവെച്ച് അദ്ദേഹം മരിക്കുകയാണ് ഉണ്ടായത്. ബെഗുസരായ് ജില്ലയിലെ രാജൌര എന്ന സ്ഥലത്ത് നിന്നുള്ളതാണ് ഈ ഉദ്യോഗസ്ഥൻ. സ്വന്തം യൂണിഫോമിൽ തന്നെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇത് സംബന്ധിച്ച വിശദമായ വാർത്ത ജാഗ്രണ്‍  എന്ന ഹിന്ദി വാർത്ത മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവീസ് പിസ്റ്റോള്‍ അദ്ദേഹത്തിന്‍റെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ചു. ലോഡ് ചെയ്ത വെടിയുണ്ടകൾ പിസ്റ്റോളിൽ ഉണ്ടായതായി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 

കോടതിക്കു സമീപത്തു നിന്നുമാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ലഭിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുടരന്വേഷണം നടത്തി വരുന്നു. ഫോറൻസിക് ടീമിനെയും അന്വേഷണത്തിനായി വിളിച്ചു വരുത്തിയിട്ടുണ്ട്. 

കാത്തിഹാർ പോലീസ് സൂപ്രണ്ട് വികാസ് കുമാർ ആണ് ജാഗരൺ വാർത്തയ്ക്ക് വിവരങ്ങൾ കൈമാറിയത് എന്നും അവർ വാർത്തയിൽ നൽകിയിട്ടുണ്ട്. ഇതേ വാർത്ത ഏതാനും ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് അരുൺകുമാറിന്‍റെ ബോഡിഗാർഡ് ആയിരുന്നു ഇദ്ദേഹം. പോലീസ് ഉദ്യോഗസ്ഥന്‍റെതായി പോസ്റ്റിൽ നൽകിയിരിക്കുന്ന അതേ ചിത്രം തന്നെയാണ് വാർത്തയിൽ ഉള്ളത്. 

അതിനാൽ ഈ വാർത്തയിൽ നൽകിയിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് അതിർത്തിയിൽ നടന്ന സൈനിക ആക്രമണവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. 

ഇന്‍ഡ്യന്‍ ആര്‍മി ലഡാക്ക് ആക്രമണത്തില്‍ രക്തസാക്ഷികളായ സൈനികരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു. 

ചിത്രം:  കടപ്പാട് 

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഈ പോലീസ് ഉദ്യോഗസ്ഥൻ അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു പ്രാപിച്ചതല്ല. ബീഹാറിലെ ബഹുസ്വര ജില്ലയിലെ കാത്തി ഹാർ എന്ന സ്ഥലത്ത് അഡീഷണൽ ഡിസ്ട്രിക് ജഡ്ജിയുടെ അംഗരക്ഷകൻ ആയിരുന്ന ഇദ്ദേഹം സ്വയം വെടിവെച്ച് മരിക്കുകയാണ് ഉണ്ടായത്. തെറ്റായ വിവരണത്തോടെയാണ് പോസ്റ്റിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. 

Avatar

Title:ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിന് ലഡാക്കിലെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •