ബംഗ്ലാദേശില്‍ ട്രെയിന്‍ അപഘടത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രം തെറ്റായ വിവരണവുമായി പ്രചരണം

ദേശിയം സമുഹികം

വിവരണം

“കഴിഞ്ഞ ദിവസം ബംഗാളിൽ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശി,റോഹീങ്ങ്യൻ മുസ്ലീം മത വെറിയന്മാർ ട്രെയിനിനു നേരേ നടത്തിയ കല്ലേറിൽ തലക്ക്‌ പരുക്കു പറ്റിയ പിഞ്ചു കുഞ്ഞ്‌….ഇവന്മാർക്ക്‌ ഇന്ത്യൻ പൗരത്വം നൽകണമെന്നാണ് ഇന്ത്യയിലെ ജിഹാദികൾ പറയുന്നത്‌…” എന്ന അടിക്കുറിപ്പോടെ സാമുഹ മാധ്യമങ്ങളില്‍ ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. തലക്ക് പരിക്കേറ്റ ഈ പിഞ്ചു കുഞ്ഞു ബംഗാളില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലുണ്ടായ കലാപത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രമാണിതെന്നാണ് ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

FacebookArchived Link
FacebookArchived Link
TwitterArchived Link

പൌരത്വ ബില്ലിനെതിരെ ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ചില ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നമ്മള്‍ ഈ പോസ്റ്റില്‍ കാണുന്ന പിഞ്ചു കുഞ്ഞിനെ ബംഗാളില്‍ പൌരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധതിലാണോ പരിക്കേറ്റത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ മാസം നവംബറില്‍ ഒരു ബംഗ്ലാദേശി വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. നവംബറില്‍ ബംഗ്ലാദേശിലെ ബ്രഹ്മന്‍ബരിയയുടെ അടുത്ത് മന്ദ്ബാഘില്‍ നടന്ന ഒരു ട്രെയിന്‍ അപകടതിനെ കുറിച്ചാണ്. ഈ ലേഖനത്തില്‍ പ്രസ്തുത പോസ്റ്റുകളില്‍ നല്‍കിയ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ലേഖനത്തിന്‍റെ സ്ക്രീന്ശോട്ടില്‍ നമുക്ക് കാണാം.

Unb.comArchived Link

സ്ക്രീന്ശോട്ടില്‍ കാണുന്ന കുഞ്ഞിന്‍റെ ചിത്രം തന്നെയാണ് പ്രസ്തുത പോസ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ നവംബറില്‍ പ്രസിദ്ധികരിച്ച ഈ ചിത്രം ഈയിടെയായി ബംഗാളില്‍ നടന്ന പൌരത്വ ഭേദഗതി നിയമനത്തിനെതിരെയുള്ള പ്രതിഷേധത്തിനോട്‌ ബന്ധപ്പെട്ടതല്ല എന്ന് നമുക്ക് ഉറപ്പിക്കാം.

വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്ത‍ പ്രകാരം കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ മന്ധ്ഭാഘില്‍ നിശിത, ഉദയന്‍ എന്നി പേരുള്ള രണ്ടു ട്രെയിനുകള്‍ തമ്മിലിടിച്ച് അപകടമുണ്ടായിരുന്നു. ഈ അപഘടത്തില്‍ 16 പേര് മരിക്കുകയും കുടാതെ 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ചിത്രം ഈ സംഭവത്തിനോട് ബന്ധപ്പെട്ടതായിരിക്കാം.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരിക്കേറ്റ ഒരു കുഞ്ഞിന്‍റെ  ഈ ചിത്രത്തിന് നിലവില്‍ രാജ്യത്ത് നടക്കുന്ന പൌരത്വ നിയമതിനെതിരെയുള്ള പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:ബംഗ്ലാദേശില്‍ ട്രെയിന്‍ അപഘടത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രം തെറ്റായ വിവരണവുമായി പ്രചരണം

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •