ലവ് ജിഹാദിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

ദേശിയം സാമുഹികം

ആന്ധ്രപ്രദേശില്‍ നടന്ന ലവ് ജിഹാദിന്‍റെ സംഭവം എന്ന തരത്തില്‍ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്ന്‍ ചിത്രങ്ങള്‍ ചേര്‍ത്ത് പോസ്റ്റിന്‍റെ അടികുറിപ്പ് വായിച്ചാല്‍ ഒരു മുസ്ലിം ചെറുപ്പക്കാരനെ വിവാഹം കഴിച്ച ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റി പിന്നിട് ആ ചെറുപ്പക്കാരന്‍ ക്രൂരമായി കൊന്നു എന്നാണ് തോന്നുന്നത്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണെന്ന് കണ്ടെത്തി. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ദമ്പതിക്ക് പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ഒരു സ്ത്രിയുടെ മൃതദേഹവുമായി യാതൊരു ബന്ധവുമില്ല. ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം.

പ്രചരണം

വാട്സപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്‌-

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഒരു ലൗ ജിഹാദിന്റെ

ശേഷിപ്പ്….. ചിത്രം ആന്ത്രായിൽ നിന്നും ഉള്ളതാണ്….”

വസ്തുത അന്വേഷണം

പോസ്റ്റില്‍ കാണുന്ന മുന്നാമത്തെ ചിത്രം അതായത് പോലീസ്സുകാര്‍ ഒരു സ്ത്രിയുടെ ശവം പെട്ടിയില്‍ നിന്ന് എടുക്കുന്നതിന്‍റെ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചില വാര്‍ത്ത‍കള്‍ ലഭിച്ചു. വാര്‍ത്ത‍കള്‍ പ്രകാരം ഈ ചിത്രം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു സൂറ്റ് കേസില്‍ നിന്ന് കണ്ടെത്തിയ ഒരു സ്ത്രിയുടെ ശവശരീരത്തിന്‍റെതാണ്. 27 ജൂലൈ 2020ന് ടൈംസ്‌ ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

TOIArchived Link

ഞങ്ങള്‍ ഗാസിയാബാദ് പോലീസുമായി ബന്ധപെട്ടപ്പോള്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ഗാസിയാബാദില്‍ കണ്ടെത്തിയ സ്ത്രിയുടെ ശവശരീരം തന്നെയാണ് എന്ന് പോലീസ് സ്ഥിരികരിച്ചു. ഞങ്ങളുടെ പ്രതിനിധിയിനോട് ഗാസിയാബാദ് സിറ്റി എസ്.പി. അഭിഷേഖ് വര്‍മ്മ പറഞ്ഞത് ഇങ്ങനെ-

 “വൈറല്‍ പോസ്റ്റില്‍ സൂട്ട് കേസില്‍ പോലീസ് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ചിത്രം ഗാസിയാബാദിലെതന്നെയാണ്. ഏകദേശം ഒരു മാസം മുമ്പേയാണ് ഈ പെണ്‍കുട്ടിയുടെ ശവം കണ്ടെത്തിയത് പക്ഷെ ഇത് വരെ ഈ പെണ്‍കുട്ടിയെ കുറിച്ച് ഒന്നും അറിയാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്.”

അദേഹം ഞങ്ങള്‍ക്ക് സൂറ്റ് കേസില്‍ കണ്ടെത്തിയ സ്ത്രിയുടെ ചില ചിത്രങ്ങളും അയയ്ച് തന്നു. ഈ ചിത്രങ്ങളും പോസ്റ്റില്‍ കാണുന്ന മറ്റേ പെണ്‍കുട്ടിയും ഒന്നല്ല എന്ന് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ മനസിലായി.

ഇതിനെ ശേഷം ഞങ്ങള്‍ മറ്റേ ചിത്രങ്ങളെ കുറിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഈ പെണ്‍കുട്ടി ഉത്തരഖണ്ടിന്‍റെ തലസ്ഥാന നഗരമായ ഡേറാഡൂണിലാണ് താമസിക്കുന്നത് എന്ന് മനസിലായി. ഇതിനെ ശേഷം ഞങ്ങള്‍ ദേഹറാദൂന്‍ പോലീസുമായി ബന്ധപെട്ടു. ഡേറാഡൂണ്‍ പോലീസ് എസ്.പി. ഞങ്ങളെ പട്ടേല്‍ നഗര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപെടാന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ ഡേറാഡൂണ്‍ പട്ടേല്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ. മോണിക മനരാലുമായി സംസാരിച്ചു. ഈ ചിത്രങ്ങളില്‍ കാണുന്ന ദമ്പതികളുടെ പേര് എഹക്കാം ഇലിയാസ് മുഹമ്മദും സുരഭി (സ്വീറ്റി) ചവ്വാന്‍ പാഷ എന്നാണ് അവര്‍ നങ്ങളെ അറിയിച്ചു എനിട്ട്‌ സ്വീറ്റിയുമായി ബന്ധപെടാന്‍ ഞങ്ങളെ സാഹയിക്കുകയും ചെയ്തു.

ഞങ്ങളുടെ പ്രതിനിധി സ്വീറ്റിയുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇങ്ങനെ-

പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്‍റെയും എന്‍റെ ഭര്‍ത്താവിന്‍റെതന്നെയാണ്. സൂറ്റ് കേസില്‍ നിന്ന് ശവം പോലീസ് എടുക്കുന്ന ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല.”

ഈ അന്വേഷണം നടത്തിയത് ഞങ്ങളുടെ ഹിന്ദി ടീം ആണ് അന്വേഷണത്തിനെ കുറിച്ച് കുറിച്ച് കൂടതല്‍ അറിയാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കുക: लव जिहाद को लेकर वायरल हो रही तस्वीरें व दावे असंबंधित व गलत हैं।

നിഗമനം

ഉത്തരാഖണ്ടിലെ ഒരു ദമ്പതിയുടെ ചിത്രം ഉത്തര്‍പ്രദേശില്‍ സൂട്ട് കേസില്‍ നിന്ന് ലഭിച്ച ഒരു അജ്ഞാത പെണ്‍കുട്ടിയുടെ ശവത്തിന്‍റെ ഫോട്ടോവുമായി ചേര്‍ത്ത് ലവ് ജിഹാദിന്‍റെ വ്യാജപ്രചാരണമാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ്‌ നടത്തുന്നത്.

Avatar

Title:ലവ് ജിഹാദിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •