
പര്‍ദ്ദ ധരിച്ച് മുസ്ലിങ്ങളെ കുറിച്ച് തെറ്റിധാരണ നിര്‍മിക്കാനായി പാക്കിസ്ഥാന്‍ അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിച്ച ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കര്‍ണാടക പോലീസ് പിടികുടിയത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ പര്‍ദ്ദ ധരിച്ച ഒരു വ്യക്തിയെ പോലീസ് പിടികുടിയതിന്‍റെ ദ്രിശ്യങ്ങളാണ് നാം കാണുന്നത്. ഈ വ്യക്തി ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ്. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു മുസ്ലിങ്ങള്‍ക്കെതിരെ തെറ്റിധാരണ നിര്‍മിക്കാന്‍ ശ്രമിച്ചു എന്നാണു പോസ്റ്റില്‍ വാദിക്കുന്നത്. പക്ഷെ ഈ വൈറല്‍ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോയില്‍ പിടികൂടിയ വ്യക്തി ആര്‍.എസ്.എസ്. പ്രവര്‍ത്തകനല്ല കൂടാതെ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി വ്യാജമാണെന്നും അന്വേഷണത്തില്‍ നിന്ന് ബോധ്യമായി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ വെച്ച് നടത്തുന്ന വ്യാജപ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അറിയാം.
പ്രചരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കർണാടകയിൽ ഒരു മുസ്ലിം സ്ത്രീ ഹിന്ദുസ്ഥാന്‍ മുർദാബാദ്.. പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന രംഗം. ഇവളെ പോലീസ് പിടികൂടി വസ്ത്രം അഴിച്ചു മാറ്റിയപ്പോൾ ഒന്നാന്തരം ചാണകം തീന്നുന്ന സംഘീ..💩💩💩👇👇😡😡👇👇👇🤬🤬”
ഇതേ പോലെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് ഞങ്ങളുടെ ഹിന്ദി ടീം അന്വേഷണം നടത്തിയിട്ടുണ്ട്. ഇതിനെ മുമ്പേ മറ്റു സംസ്ഥാനങ്ങളിലും വിവിധ ഭാഷകളില്‍ ഈ വീഡിയോ ഇതേ വിവരണത്തോടെ വൈറല്‍ ആയിട്ടുണ്ട്. ഹിന്ദി ടീം പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം:
बुर्काधारी शराब तस्कर की गिरफ़्तारी को पाकिस्तानी ध्वज फहराने पर आर.एस.एस कार्यकर्ता की गिरफ़्तारी का बता फैलाया जा रहा है।
വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയെ കുറിച്ച് ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയുടെ പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തിയെ ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ആന്ധ്ര പോലീസാണ് പിടികൂടിയത്. എക്സൈസ് നല്‍കാത്ത മദ്യം കടത്താനുള്ള ശ്രമത്തിന്‍റെ ഇടയിലാണ് ഇയാളെയും ഇയാളുടെ കൂട്ടത്തിലുള്ളവരെയും പോലീസ് പിടികൂടിയത് എന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ പ്രതിനിധി കുര്‍ണൂല്‍ സിറ്റി എസ്.പി. ഫക്കിരപ്പ കഗിനെല്ലിയോട് ബന്ധപെട്ടപ്പോള്‍ അദേഹം പറയണത് ഇങ്ങനെ-
“നിങ്ങള്‍ വീഡിയോയില്‍ കാണുന്നവര്‍ മദ്യം കള്ളക്കടത്തുമായി ബന്ധപെട്ടു അറസ്റ്റ് ആയ സംഘത്തിന്‍റെ അംഗങ്ങള്‍ ആണ്. എക്സൈസ് നല്‍കാതെ മദ്യകടത്ത് നടത്തുന്നതിന്‍റെ ശ്രമത്തില്‍ ഞങ്ങള്‍ ഇവരെ ആന്ധ്ര-തെലിംഗാന അതിര്‍ത്തിയില്‍ പിടികുടിയതാണ്. ഇവരുടെ അടുത്തില്‍ നിന്ന് മദ്യത്തിന്‍റെ 72 ബോട്ടിലുകളും പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു വ്യക്തി പോലീസില്‍ നിന്നും രക്ഷപെടാനായി പര്‍ദ്ദ ധരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല. ”
ഈ കാര്യം അദേഹം അദേഹത്തിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിലൂടെയും അറിയിച്ചിട്ടുണ്ട്.
Facts#
— Dr.Fakkeerappa Kaginelli IPS (@SP_Kurnool) August 16, 2020
The burqa clad man in this video was found carrying liquor bottles
illegally across state from Telangana to Kurnool, Andhrapradesh. Caught by Excise police, was reported on 7-8-2020 in Kurnool Taluka Police station.https://t.co/GDdPPW7wK5
Stop spreading misinformntion
കുടാതെ ഈ വീഡിയോയില്‍ മറ്റൊരു പര്‍ദ്ദ ധരിച്ച വ്യക്തിയുടെ ഫോട്ടോയും ഈ സംഭവവുമായി ബന്ധപെടുത്തുന്നുണ്ട്.

ഈ വ്യക്തിക്കും ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല. കുടാതെ ഈ രണ്ട് സംഭവങ്ങള്‍ വ്യത്യസ്തമായ സംഭവങ്ങളാണ്. ഈ സംഭവം കര്‍ണാടകയിലെ വിജയപുരയിലെതാണ്. ഞങ്ങളുടെ പ്രതിനിധി വിജയപുരയുടെ എസ്.പി. അനുപം അഗര്‍വാളുമായി ബന്ധപെട്ടപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ-
“സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പൂര്‍ണമായി തെറ്റാണ്. ഈ വ്യക്തി ബി.ജെ.പി.യോ ആര്‍.എസ്.എസ്. പ്രവര്‍ത്തകനോ അല്ല. ബര്‍ക്ക ധരിച്ച് സ്ത്രികളെ ഉപദ്രവിക്കുന്നത്തിന്‍റെ പേരില്‍ നാട്ടുകാര്‍ ഇയാളെ പിടികുടി തല്ലിയതാണ്. ഇയാളെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിരുന്നു അതേ ദിവസം ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഈ സംഭവത്തിന് ആര്‍.എസ്.എസോ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതുമായി യാതൊരു ബന്ധവുമില്ല. ഇതില്‍ ഒരു വര്‍ഗീയ ആംഗിളില്ല. പര്‍ദ്ദ ധരിച്ച് സ്ത്രികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.”
ഹിന്ദിയില്‍ അന്വേഷണത്തിനെ കുറിച്ച് വിശദമായി വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്യുക:
क्या भाजपा कार्यकर्ता ने कर्नाटक में पाकिस्तानी झंडा लहराया? जानिए सत्य
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി തെറ്റാണ്. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല. ആന്ധ്രയില്‍ മദ്യം കള്ളക്കടത്തുമായി ബന്ധപെട്ട ഒരു സംഭവവും കര്‍ണാടകയില്‍ പര്‍ദ്ദ ധരിച്ച ഒരു ചെറുപ്പക്കാരന്‍ സ്ത്രികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഒരു സംഭവത്തിനെ ആര്‍.എസ്.എസിന്‍റെ പേര് ചേര്‍ത്ത് വ്യാജപ്രചാരണമാണ് പോസ്റ്റിലൂടെ നടത്തുന്നത്.

Title:പര്‍ദ്ദ ധരിച്ച് സ്പിരിറ്റ് കടത്തുമ്പോള്‍ ആന്ധ്രാപ്രദേശില്‍ പിടിയിലായ പ്രതിയുടെ വീഡിയോ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
