ടോള്‍ പ്ലാസയില്‍ ഒരു സ്ത്രിയെ ആക്രമിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലുമായി ബന്ധമില്ല…

രാഷ്ട്രീയം

ടോള്‍ ബൂത്തില്‍ ഒരു വനിതക്കെതിരെ ആക്രമണത്തിന്‍റെ വീഡിയോ സമുഹ മാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ഒരു സംഭവം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടോള്‍ പ്ലാസയിലെ വനിതാ ജീവനകാരിയെ ഒരു വ്യക്തി ആക്രമിക്കുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ എഴുതിയത് ഇങ്ങനെയാണ്: “ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആക്രമണം സ്ത്രികള്‍ക്ക് നേരെ”. പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “ഹർത്താലിന് കട അടയ്ക്കാത്തതിന് മുഖത്തടിച്ച പോപ്പുലർ ഫ്രണ്ടുകാരനെ തിരിച്ചടിച്ച് യുവതി.. 💪💪💪

ഈ വീഡിയോ എവിടുത്തെതാണ് അക്രമിക്കപെട്ടവരുടെയോ ആക്രമിച്ചവരുടെയോ വിവരങ്ങള്‍ ഒന്നും പോസ്റ്റില്‍ നല്‍കിയിട്ടില്ല. ഈ വീഡിയോ ശരിക്കും പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപ്പിച്ച ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവമാണോ ഇല്ലയോ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡുകള്‍  ഉപയോഗിച്ച് ഓണ്‍ലൈന്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണുന്ന സംഭവം കേരളത്തിലെതല്ല എന്ന് കണ്ടെത്തി.

കുടാതെ ഈ സംഭവം നടന്നത് കഴിഞ്ഞ മാസമാണ്. മധ്യപ്രദേശിലെ രാജ്ഗഡ് എന്ന നഗരത്തിലെ ഒരു ടോള്‍ പ്ലാസയിലാണ് ഈ സംഭവം ഓഗസ്റ്റ്‌ 20ന് നടന്നത്. ഈ വീഡിയോയെ കുറിച്ച് എ.എന്‍.ഐ. ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം, ആക്രമണം നടത്തിയ വ്യക്തിയുടെ പേര് രാജ്കുമാര്‍ ഗുര്‍ജര്‍ എന്നാണ്. ഇയാളുടെ വണ്ടിയില്‍ ഫാസ്റ്റ് ടാഗ് ഉണ്ടായിരുന്നില്ല. അതിനാല്‍ ടോള്‍ അടക്കാന്‍ ജീവനക്കാര്‍ ആവശ്യപെട്ടപ്പോള്‍ താന്‍ ലോക്കല്‍ ആളാണെന്നും അതിനാല്‍ തനിക്ക് ടോള്‍ കൊടുക്കാന്‍ ആവശ്യമില്ല എന്ന് ഇയാള്‍ തിരിച്ച് വാദിച്ചു. ഈ വാദം പിന്നിട് കൂടി കയ്യേറ്റത്തിന്‍റെ രൂപം എടുത്തു. 

“ഞാന്‍ ഇവിടെത്തെ ഒരു സ്ഥാനികനാണ് എന്ന് പറഞ്ഞ് ഇയാള്‍ ടോള്‍ നല്‍കാന്‍ വിസമ്മതിച്ചു. എനിക്ക് തന്നെ അറിയില്ല എന്ന് ഞാന്‍ പറഞ്ഞു എന്‍റെ സൂപ്പര്‍വൈസറെ വിളിച്ച് കൊണ്ട് വന്നപ്പോള്‍ സുപ്പര്‍വൈസര്‍ എന്നോട് വിണ്ടും ചോദിച്ചു, ഇയാളെ അറിയുമോ എന്ന്. അപ്പോള്‍ എനിക്ക് ഇയാളെ അറിയില്ല എന്ന് ഞാന്‍ വ്യക്തമാക്കി. അപ്പോഴാണ്‌ ഇയാള്‍ കാറിന് ഇറങ്ങി വന്ന് എന്നെ ആക്രമിച്ചത്. അപ്പോള്‍ ഞാനും അയാളെ തിരിച്ചടിച്ചു.” എന്ന് വീഡിയോയില്‍ കാണുന്ന ടോള്‍ ബൂത്ത്‌ ജീവനകാരി അനുരാധ ഡാങ്ങി എന്‍.ഡി.ടി.വിയോട് പറഞ്ഞു. 

ഇയാള്‍ക്കെതിരെ പോലീസ് ഐ.പി.സിയുടെ 506, 354, 323, പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ 3 എന്നി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

തന്‍റെ നേതാക്കള്‍ക്കെതിരെ നടക്കുന്ന എന്‍.ഐ.എയുടെയും മറ്റു കേന്ദ്ര ഏജന്‍സികളുടെയും നടപടികളും അവരുടെ അറസ്റ്റിനെതിരെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) സെപ്റ്റംബര്‍ 23ന് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

നിഗമനം

കഴിഞ്ഞ മാസം മധ്യപ്രദേശിലെ ഒരു ടോള്‍ പ്ലാസയില്‍ നടന്ന ഈ സംഭവത്തിന് പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യപ്പിച്ച ഹര്‍ത്താലുമായി യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ടോള്‍ പ്ലാസയില്‍ ഒരു സ്ത്രിയെ ആക്രമിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലുമായി ബന്ധമില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •