വിദേശി ദമ്പതിയുടെ വര്‍ക്ക്‌-ഔട്ട്‌ വീഡിയോ ‘ജിം ജിഹാദ്’ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

വര്‍ഗീയം

ഒരു ജിമ്മില്‍ മുസ്ലിമായ ട്രെയിനര്‍ എക്സര്‍സൈസിന്‍റെ പേരില്‍ ഒരു അന്യ മതകാരി യുവതിയുമായി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച്  ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നവര്‍ ഒരേ മതക്കാരാണ് കുടാതെ ഭാര്യയും ഭര്‍ത്താവുമാണ് എന്ന് കണ്ടെത്തി എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവതിയും അവരുടെ ട്രെയിന്‍രും ജിമ്മില്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതായി കാണാം. ട്രെയിനര്‍ യുവതിയുടെ സൌകര്യ സ്ഥലങ്ങളില്‍ സ്പര്‍ശിക്കുന്നതായും നമുക്ക് കാണാം. ഈ ട്രെയിന്‍ര്‍ മുസ്ലിമാണ്, യുവതി അന്യ മതത്തില്‍ പെട്ടതാണ് എന്ന് അവകാശപ്പെട്ട് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “വിഡ്ഢികളായ മാതാപിതാക്കളും ആധിപത്യമുള്ള പെൺമക്കളും തകർച്ചയിലേക്ക് നീങ്ങുന്നു*

മുസ്‌ലിം യുവാക്കൾ ഇപ്പോൾ ജിം പരിശീലകരായി മാറുകയാണ്, എല്ലാ നഗരങ്ങളിലെയും പോഷ് ഏരിയകളിലെ ജിമ്മുകൾ പലപ്പോഴും സമ്പന്നരായ വീടുകളിൽ നിന്നുള്ള സ്ത്രീകളാണ് വരുന്നത്, അവർ അവരെ ലക്ഷ്യമിടുമെന്നുള്ളത് തീർച്ചയാണ്.”

ഈ വീഡിയോ ഉപയോഗിച്ച് ഉന്നയിക്കുന്ന ജിം ജിഹാദിന്‍റെ ആരോപണങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ ചില പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ ഞങ്ങളെ ബോഡി ബൈ ഇമ്രാന്‍ എന്ന ഒരു ഇന്‍സ്റ്റ പ്രൊഫൈലിലെക്ക് നയിച്ചു. ഈ പ്രൊഫൈല്‍ ഇമ്രാന്‍ റസാക്ക് എന്നൊരു ഫിറ്റ്നസ് മോഡലിന്‍റെതാണ്. ജൂണ്‍ 22, 2017ല്‍ ഇമ്രാന്‍ പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ ഞങ്ങള്‍ക്ക് ഇയാളുടെ പ്രൊഫൈലില്‍ ലഭിച്ചു.

പോസ്റ്റ്‌ ഇവിടെ കാണാം – Instagram

ഇമ്രാനിന്‍റെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായത് ഈ വീഡിയോയില്‍ കാണുന്നത് ഇമ്രാനിന്‍റെ ഭാര്യ രേഷ്മയാണ്. ഇമ്രാന്‍ മദര്‍സ് ഡേയ്ക്ക് ഇട്ട ഇന്‍സ്റ്റാ പോസ്റ്റിലൂടെ ഈ കാര്യം നമുക്ക് വ്യക്തമാകുന്നു.

പോസ്റ്റ്‌ ഇവിടെ കാണാം – Instagram

കുടാതെ ഇവര്‍ രണ്ടു പേരും ഇന്ത്യക്കാരല്ല. ഇതിനു മുമ്പും ഇതേ പോലെ വര്‍ഗീയ പ്രചരണത്തോടൊപ്പം ഇവരുടെ വീഡിയോ വൈറല്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ നിങ്ങള്‍ക്ക് വിവിധ ഭാഷകളില്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

Read in Gujarati | જીમ ટ્રેનિંગનો વિડિયો સાંપ્રદાયિક એંગલથી વાયરલ થઈ રહ્યો… જાણો શું છે સત્ય…

Read in Odia | କ’ଣ ଜଣେ ମୁସ୍ଲିମ ଜିମ୍ ଟ୍ରେନର ମହିଳାଙ୍କ ସହିତ ଦୁର୍ବ୍ୟବହାର କରି ଜିମ୍ ଜିହାଦ କରୁଛନ୍ତି? ଜାଣନ୍ତୁ ସତ୍ୟ।

നിഗമനം

വിദേശത്തുള്ള ദമ്പതിയുടെ വര്‍ക്ക്‌ ഔട്ട്‌ വീഡിയോ ഉപയോഗിച്ചാണ് ജിമ്മില്‍ മുസ്ലിം യുവാകള്‍ ലവ് ജിഹാദ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വിദേശി ദമ്പതിയുടെ വര്‍ക്ക്‌-ഔട്ട്‌ വീഡിയോ ‘ജിം ജിഹാദ്’ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Written By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *