തുര്‍ക്കി ബീച്ചില്‍ ഭൂചലനത്തിന് ശേഷം സുനാമി- പ്രചരിക്കുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

അന്തര്‍ദേശീയം

സമീപകാലത്ത് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും അവക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ രക്ഷാപ്രവർത്തന സംഘങ്ങള്‍ പരിശ്രമിക്കുന്ന ദൃശ്യങ്ങളും ഓൺലൈനിൽ വ്യാപകമായി കാണാം. തുർക്കിയിലുണ്ടായ സുനാമിയാണ് എന്ന അവകാശവാദവുമായി ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന് ശേഷം ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഒരു സുനാമിയുടെ ദൃശ്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

പ്രചരണം 

ഒരു കടല്‍തീരത്ത് ആളുകള്‍ ഉല്ലസിക്കുന്നതിനിടെ കൂറ്റന്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നതും പ്രാണഭയത്തോടെ ആളുകള്‍ കരയിലേയ്ക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ ഉണ്ടായ സുനാമിയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ‘Unconfirmed visuals of Tsunami in Turkey after the 7.8 magnitude aftershock.”

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിതെന്ന്  ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. സുനാമി തുര്‍ക്കി ഭൂചനവുമായി ബന്ധപ്പെട്ടുള്ളതല്ല. 

വസ്തുത ഇങ്ങനെ 

വൈറൽ വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  2017-ലെ ഡര്‍ബന്‍ ബീച്ചിലുണ്ടായ രാക്ഷസ തിരമാലയുടെ ദൃശ്യങ്ങൾ എന്ന വിവരണത്തോടെ ഇതേ വീഡിയോ പങ്കുവച്ച ഒരു യുട്യൂബ് ചാനല്‍ ശ്രദ്ധയില്‍ പെട്ടു. അപകടകരമായ പ്രതിഭാസത്തെ തുടര്‍ന്ന് ബീച്ച് അടച്ചതായും വിവരണത്തിലുണ്ട്. 

രാക്ഷസ തിരമാലകൾ കാരണം ഡർബൻ ബീച്ച് അടച്ചുപൂട്ടിയതിന്‍റെ ഡ്രാമാറ്റിക് ഏരിയൽ വീഡിയോ’ എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ വൈറൽ വീഡിയോയുടെ അതേ ദൃശ്യങ്ങൾ തന്നെയാണുള്ളത്. 

2017-ലെ ഈ വീഡിയോ ഡര്‍ബന്‍ ബീച്ചിലുണ്ടായ രാക്ഷസ തിരമാലയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നു. 

<iframe width=”1182″ height=”665″ src=”https://www.youtube.com/embed/bnnoPfZ7_mo” title=”Massive waves shut down Durban North Beach” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe>

വാർത്താ റിപ്പോർട്ടുകൾ പ്രകാരം ഈ വീഡിയോ 2017 ൽ ദക്ഷിണാഫ്രിക്കയിലെ ഡർബൻ നോർത്ത് ബീച്ചിൽ വൻ തിരമാലകൾ അടിച്ചപ്പോൾ എടുത്തതാണ്. ഐ‌ഐ‌പി‌എസ് മെഡിക്കല്‍ റെസ്ക്യു ടീം  അവരുടെ ഫേസ്ബുക്ക് പേജില്‍ സംഭവത്തിന്‍റെ റെസ്ക്യൂ പ്രവര്‍ത്തനങ്ങളുടെ വീഡിയോ 2017 ല്‍ പങ്കുവച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയിലെ തീരദേശ നഗരമായ ഡർബൻ സൺഡേയിലെ തിങ്ങിനിറഞ്ഞ കടൽത്തീരത്ത് ഒരു രാക്ഷസ “ഫ്രീക്ക് വേവ്” അടിച്ചപ്പോൾ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന്  ന്യൂയോര്‍ക്ക്  ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ദൃശ്യങ്ങൾ 2023 ഫെബ്രുവരി 06 ന് തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്‍റെതല്ലെന്ന് വ്യക്തമാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. തുര്‍ക്കിയിലും സിറിയയിലും സമീപകാലത്തുണ്ടായ  ഭൂകമ്പത്തിന് ശേഷമുണ്ടായ സുനാമി എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് സൌത്ത് ആഫ്രിക്കയിലെ തീരദേശ നഗരമായ ഡര്‍ബാന്‍ സണ്ടേയില്‍ 2017 ല്‍ ഉണ്ടായ രാക്ഷസ തിരമാലയുടെ ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തുര്‍ക്കി ബീച്ചില്‍ ഭൂചലനത്തിന് ശേഷം സുനാമി- പ്രചരിക്കുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •