
ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിനായി ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 അടുത്തിടെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. ചെന്നൈയില്‍ നിന്നും ധാക്കയിലേക്ക് പോകുന്ന വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ ചിത്രീകരിച്ച ചന്ദ്രയാൻ 3 വിക്ഷേപണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
പ്രചരണം
സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ചെന്നെയില്‍ നിന്നും ധാക്കയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. “ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോ വിമാനം. യാദൃശ്ചികമായി, ചന്ദ്രയാൻ-3 വിക്ഷേപിക്കുന്ന സമയത്ത് അത് ശ്രീഹരിക്കോട്ടയ്ക്ക് മുകളിലൂടെ കടന്നുപോകുകയായിരുന്നു. ചന്ദ്രയാൻ -3 വിക്ഷേപണത്തിന്റെ ചരിത്ര സംഭവത്തിന് യാത്രക്കാർക്ക് സാക്ഷികളാകാമെന്ന് പൈലറ്റ് പ്രഖ്യാപിച്ചു. വിൻഡോ സീറ്റിലിരുന്ന ഒരു യാത്രക്കാരൻ തന്റെ മൊബൈലിൽ ഒരു വീഡിയോ റെക്കോർഡുചെയ്‌തു, ബഹിരാകാശത്ത് നിന്ന് ഒരു ബഹിരാകാശ പേടകത്തിന്റെ അമേച്വർ വീഡിയോയാണിത്.
ഐഎസ്ആർഒ മെറ്റീരിയൽസ് ആൻഡ് റോക്കറ്റ് മാനുഫാക്ചറിംഗ് ഡയറക്ടർ (റിട്ടയേർഡ്) ഡോ പി വി വെങ്കിടകൃഷ്ണനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
(യഥാർത്ഥത്തിൽ പറഞ്ഞാൽ, വിക്ഷേപണ സമയത്ത് ശ്രീഹരിക്കോട്ടയ്ക്ക് ചുറ്റുമുള്ള വ്യോമമേഖല ഒരു പറക്കലില്ലാത്ത മേഖലയായിരുന്നിരിക്കണം, വിമാനം പറക്കാത്ത മേഖലയ്ക്ക് പുറത്തായിരുന്നു)
ഒരു ട്വിറ്റർ ഉപയോക്താവ് എവിയേഷൻ മീറ്റ്സ് ജ്യോതിശാസ്ത്രം”
എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങളില്‍ ഉള്ളത് ചന്ദ്രയാന്‍ 3 വിക്ഷേപണ രംഗങ്ങള്‍ അല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ശ്രീഹരിക്കോട്ടയിൽ രണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളുണ്ട്. ഈ വീഡിയോയിലും രണ്ട് റോക്കറ്റ് വിക്ഷേപണ സൈറ്റുകൾ ഉണ്ട്. എന്നാൽ ശ്രീഹരിക്കോട്ടയിലേതുപോലെ അത്ര അടുത്തല്ല. കൂടാതെ അതിനടുത്തായി എയർസ്ട്രിപ്പ് ഇല്ല. ഈ വീഡിയോ ചന്ദ്രയാന്‍ 3 യുടേതല്ലെന്ന് ഇക്കാര്യങ്ങളെല്ലാം കൊണ്ട് സ്ഥിരീകരിക്കാനാവും.
ഞങ്ങള്‍ ഗൂഗിളിൽ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ദൃശ്യങ്ങള്‍ 2022 ഡിസംബറിൽ പകര്‍ത്തിയതാണെന്ന് വ്യക്തമാക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലഭ്യമായി.
EMBED VIDEO
എന്നാല്‍ പിന്നീട് വീഡിയോ 2023ലാണ് വൈറലായത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങളിലും വാർത്തകൾ പ്രത്യക്ഷപ്പെട്ടു.

ഈ സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ, ശ്രീഹരിക്കോട്ടയിൽ ചന്ദ്രയാൻ 3 പദ്ധതിയുടെ ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിനിടെ എടുത്ത വീഡിയോയല്ല ഇതെന്ന് സ്ഥിരീകരിക്കുന്നു. ചന്ദ്രയാന്‍ വിക്ഷേപിച്ചത് 2023 ജൂലൈ 14 നാണ്. വൈറല്‍ ദൃശ്യങ്ങള്‍ 2022 ഡിസംബര്‍ മുതല്‍ അതായത് ചാന്ദ്രയാന്‍ വിക്ഷേപണത്തിന് എട്ട് മാസം മുമ്പ് മുതല്‍ തന്നെ ലഭ്യമാണ്.
2023 ജനുവരി 23-ന് ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഇതേ വീഡിയോ യുടെ അടിക്കുറിപ്പില്‍ “വിക്ഷേപിക്കുന്നതിനിടെ അബദ്ധത്തിൽ കടന്നു പോയ വിമാനത്തിൽ നിന്ന് എടുത്ത വീഡിയോ. ഡിസംബർ 11 SpaceX HAKUTO-R ദൗത്യത്തിനിടെ കേപ് കനാവറലിൽ എടുത്തത്.” എന്നാണുള്ളത്. അമേരിക്കയുടെ നാസയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് കേപ് കനാവറൽ.
ഈ വീഡിയോ യുഎസിൽ ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾ കേപ് കനാവറലിന്‍റെ റോക്കറ്റ് വിക്ഷേപണ സൈറ്റിന്‍റെ ഗൂഗിള്‍ മാപ്പ് പരിശോധിച്ചു. രണ്ടും ഒന്നാണെന്ന് വ്യക്തമാണ്.
സ്‌പേസ് എക്‌സ് ഫാൽക്കൺ 9 വിക്ഷേപണ വേളയിൽ എടുത്തതാണെന്നാണ് മറ്റൊരു ട്വീറ്റ് അറിയിക്കുന്നു. ഈ വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചത് എന്ന് വ്യക്തമല്ല. ഏതായാലും വീഡിയോ ശ്രീഹരിക്കോട്ടയിൽ ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണ വേളയില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പിക്കാന്‍ കഴിയും.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുഎസിലെ റോക്കറ്റ് വിക്ഷേപണത്തിന്‍റെ വീഡിയോ ഇന്ത്യയുടെ ചന്ദ്രയാൻ 3 ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന്‍റെതാണെന്ന് തെറ്റായി വിവരണം നല്‍കി പ്രചരിപ്പിക്കുകയാണ്. ചന്ദ്രയാന്‍ 3 വിക്ഷേപണവുമായോ ശ്രീഹരിക്കോട്ടയുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍’- പ്രചരിക്കുന്നത് അമേരിക്കയില്‍ നിന്നുമുള്ള വീഡിയോ
Written By: Vasuki SResult: False
