സില്‍വര്‍ ലൈന്‍ സംവാദ വേദിയുടേതെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ  വേദിയുടേതാണ്…

പ്രാദേശികം രാഷ്ട്രീയം

സിൽവർ ലൈനിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  കെ റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി അശാസ്ത്രിയവും അനാവശ്യവുമാണെന്നാണ്  ജനകീയ സമിതിയുടെ വിലയിരുത്തല്‍. 

സിൽവർ ലൈനിന്നെ പറ്റിയുള്ള വിശദീകരണം നല്‍കാനായി ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നിന്നും സംവാദം സംഘടിപ്പിച്ചിരുന്നു.  ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ സംവാദത്തിൽ പങ്കെടുത്തു. ഈ സംവാദത്തില്‍ പൊതുജനങ്ങള്‍ ആരും പങ്കെടുത്തില്ല എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്. 

പ്രചരണം

വേദിയില്‍ നിരന്നു കിടക്കുന്ന കസേരകളില്‍ ഏതാനും എണ്ണങ്ങളില്‍ മാത്രം ആളിരിക്കുന്നതും ബാക്കിയുള്ളവ മുഴുവന്‍ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആരും യോഗത്തില്‍ പങ്കെടുത്തില്ല എന്നു പരിഹസിച്ച് പോസ്റ്റിന് നല്കിയ അടിക്കുറിപ്പ് ഇങ്ങനെ: 

 “കോഴിക്കോട്ട് നടന്ന k rail വിശദീകരണ യോഗത്തിന്റെ തിക്കിലും തിരക്കിലും നിരവധി ആൾ ക്കാർക്ക് പരിക്ക് പറ്റി.” 

FB post | archived link

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി. ദൃശ്യങ്ങള്‍ സംവാദ വേദിയില്‍ നിന്നുള്ളതല്ല.  

 വസ്തുത ഇങ്ങനെ

വസ്തുത കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി വീഡിയോയുടെ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ മറ്റൊരു വീഡിയോയാണ് കെ-റെയില്‍  സംവാദത്തിന്‍റെ വേദിയുടെ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

സംസ്ഥാന സർക്കാരിന്‍റെ വാർഷികാഘോഷങ്ങൾ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാതല ഉദ്ഘാടന പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 20-മുതലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രിമാരിൽ പലരും വേദിയില്‍ നേരിട്ടെത്താതെ ഓൺലൈൻ ആയിട്ടാണ് പരിപാടിയിൽ സംബന്ധിച്ചത്.  മനോരമയുടെ  വാർത്ത വീഡിയോ ശ്രദ്ധിക്കുക. പോസ്റ്റില്‍ നൽകിയിരിക്കുന്ന അതേ ദൃശ്യങ്ങള്‍ കാണാം:  

സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷം കോഴിക്കോട് സംഘടിപ്പിച്ചതിനെക്കുറിച്ച് മറ്റു ചില മാധ്യമങ്ങളും  വാർത്ത നൽകിയിട്ടുണ്ട്. 

കെ-റെയിലിനെ കുറിച്ചുള്ള സംവാദം സംഘടിപ്പിച്ചത് തിരുവനന്തപുരത്ത് താജ് വിവാന്ത ഹോട്ടലിലായിരുന്നു. കോഴിക്കോടല്ല.  സംവാദത്തെ കുറിച്ച് മാധ്യമങ്ങള്‍  വാർത്ത നല്‍കിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ഈ സംവാദത്തിൽ പങ്കെടുത്തത്. 

സിൽവർലൈൻ സംവാദത്തിന് പേരിൽ പ്രചരിക്കുന്നത് മറ്റൊരു വീഡിയോ ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം

 പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വീഡിയോയിൽ കാണുന്നത് കെ-റെയില്‍  സംവാദ വേദിയിൽ നിന്നുള്ള ദൃശ്യങ്ങളല്ല.  സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാർഷികം, കോഴിക്കോട് ജില്ലാ തല ഉദ്ഘാടനവേദിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.  ഈ ദൃശ്യങ്ങൾക്ക് കെ-റെയില്‍ സംവാദ വേദിയുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സില്‍വര്‍ ലൈന്‍ സംവാദ വേദിയുടേതെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ വേദിയുടേതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.