എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് വീണാ ജോർജ് പറഞ്ഞോ..?

രാഷ്ട്രീയം | Politics

archived link FB post

വിവരണം

SajiJohn Puthuvana  എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ  നിന്നും  ഏപ്രിൽ 23  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 308 ഷെയറുകളായിട്ടുണ്ട്. ആറന്മുള എംഎൽഎയും പത്തനത്തിട്ട എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വീണാ ജോർജിനെ സംബന്ധിച്ചുള്ളതാണ് പോസ്റ്റ്. സിപിഎമ്മിൽ പൊട്ടിത്തെറിയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ  ആന്റോ ആന്റണിക്ക് വോട്ടു ചെയ്‌താൽ എംഎൽഎ സ്ഥാനം  രാജി വയ്ക്കുമെന്ന് വീണാ ജോർജ്  പറഞ്ഞു എന്നാണ്  പോസ്റ്റിലെ  ആരോപണം. ലോക്സഭാ തെരെഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ഈ പോസ്റ്റ് വസ്തുതാപരമായി എത്രത്തോളം ശരിയാണെന്നു പരിശോധിച്ചു നോക്കാം.

വസ്തുതാ പരിശോധന

2019 ലോക്‌സഭാ  തെരെഞ്ഞെടുപ്പിൽ നിരവധി വ്യാജ വാർത്തകൾ സ്ഥാനാർത്ഥികളിലേറെപ്പേരുടെയും പേരിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ ഇരയായവരിൽ ഒരാളാണ് വീണാ ജോർജ്.

വാർത്തയുടെ സ്രോതസ്സ് സംബന്ധിക്കുന്ന യാതൊരു സൂചനകളും  പോസ്റ്റിനൊപ്പം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വാർത്ത വിശ്വാസ യോഗ്യമല്ല. അതിനാൽ ഞങ്ങൾ ലഭ്യമായ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും തിരഞ്ഞു നോക്കി. ഇത്തരത്തിലൊരു വാർത്ത എവിടെയും പ്രസിദ്ധീകരിച്ചു കണ്ടില്ല. വീണ ജോർജിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലും ഇതേപ്പറ്റി യാതൊരു വിവരങ്ങളും നൽകിയിട്ടില്ല.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി  വീണാ ജോർജിനോട് നേരിട്ട് സംസാരിച്ചു

ഇതായിരുന്നു വീണാ ജോർജിന്‍റെ വിശദീകരണം. അതുകൊണ്ട് മുകളിൽ നൽകിയ പോസ്റ്റ് തെറ്റാണെന്ന് ഉറപ്പിക്കാം.

നിഗമനം

പോസ്റ്റിൽ നൽകിയ കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ്. ഇത്തരത്തൊലൊരു പരാമർശം നടത്തിയിട്ടില്ലെന്ന് വീണാ ജോർജ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ വസ്തുതയറിയാതെ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് വീണാ ജോർജ് പറഞ്ഞോ..?

Fact Check By: Deepa M 

Result: False