പാകിസ്ഥാനില്‍ നിന്നും കുഞ്ഞിനെ ബാഗിൽ ദുബായിലേക്ക് കടത്തി എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ അവകാശവാദത്തിന്‍റെ വസ്തുത എന്താണ്…?

അന്തർദേശിയ൦

വിവരണം 

മലയാളികളുടെ ലോകം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദുബായ് വിമാനത്താവളത്തില്‍ നടത്തിയ ഒരു ബാഗ് പരിശോധനയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് അഞ്ച് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിയിലേക്ക് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാകാം എന്നാണ് പോലീസിന്‍റെ നിഗമനം. വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ബാഗിന്‍റെ സിബ്ബ് ചെറുതായി തുറന്ന നിലയിലായിരുന്നു. കുഞ്ഞിന് ശ്വാസം കിട്ടാനാകാം ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഗ്ലാസുകള്‍ക്കും നടുവിലാണ് കുട്ടിയെ കിടത്തിയിരുന്നത്. കുട്ടി ഇപ്പോള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ എച്ച്ജിഎസ് ദാലിവാല്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്” എന്ന വിവരണത്തോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു ബാഗിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിലയിൽ ഒരു കുഞ്ഞിനെ കണ്ടെത്തുന്ന ദൃശ്യങ്ങളാണുള്ളത്. 

archived linkFB post

ഈ വീഡിയോയും വിവരണവും ഫേസ്‌ബുക്ക് പേജുകളിലും വാട്ട്സ് ആപ്പ് പോലെയുള്ള മാധ്യമങ്ങളിലും വൈറലായി മാറിയിട്ടുണ്ട്. 

എപ്പോഴാണ് ഈ സംഭവം നടന്നത്..? ഈ കുട്ടിയെ ആരാണ് തട്ടിക്കൊണ്ടു പോയത്..? കറാച്ചിയിൽ നിന്നുമാണോ കുട്ടിയെ തട്ടിയെടുത്തത്..? നമുക്ക് ഈ ആരോപണങ്ങളുടെ വസ്തുത അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വീഡിയോ ഇൻവിഡ് വീഡിയോ ഉപയോഗിച്ച് വിവിധ ഫ്രയിമുകളാക്കിയ ശേഷം അതിൽ നിന്നും ഒരു ഫ്രയിം ഉപയോഗിച്ച് google  reverse image സേർച്ച് ചെയ്തു നോക്കി. 2018 ഒക്ടോബർ മുതൽ ഇപ്പോൾ വരെ വിവിധ വിവരണങ്ങളോടെ പ്രചരിക്കുന്ന വീഡിയോ ആണിത് എന്ന് അന്വേഷണ ഫലങ്ങൾ കാണിക്കുന്നു. 

എയർപോർട്ട് അതോറിറ്റി ഓഫ് സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്ജിഎസ് ധാലിവാൾ സെപ്റ്റംബർ 15 ന് “ബേബി ബാഗ്ഡ് !!” എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കിട്ടിരുന്നു. 5 മാസം പ്രായമുള്ള കുഞ്ഞിനെ കറാച്ചിയിൽ നിന്ന് ഒരു ട്രാവൽ ബാഗിനുള്ളിൽ നിന്ന് തട്ടിക്കൊണ്ടുപോയി ദുബായിലേക്ക് കൊണ്ടുപോയി. ഭാഗ്യവശാൽ ദുബായ് വിമാനത്താവളത്തിൽ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി!! ” അദ്ദേഹം പ്രസ്തുത വീഡിയോ ട്വീറ്റ് ചെയ്തതാണ് വീഡിയോ വൈറലാകാൻ കാരണം. 

archived linktwitter

ട്വീറ്റ് വൈറലായ ഉടൻ,  നിരവധി മാധ്യമങ്ങൾ സംഭവം വാര്‍ത്തയാക്കി, ലേഖനങ്ങൾ എഴുതിയിരുന്നു. 

archived linkmalayalam.oneindia
archived link / archived webasianet news
archived linkdailymotion

ഇതേ വീഡിയോ 2018 നവംബർ 4 ന് പർവേസ് ഖാൻ എന്നയാള്‍  പങ്കിട്ടതായി ഫേസ്ബുക്കിലൂടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞപ്പോള്‍ ഞങ്ങൾക്ക് ഒരു ലിങ്ക് ലഭ്യമായി. പോസ്റ്റിന് 83000 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. 

archived linkfacebook

അറബിയിൽ (طفل, الطفل) ‘ബേബി എന്ന വാക്കുപയോഗിച്ച് ഞങ്ങൾ ട്വിറ്ററിൽ ഒരു തിരയൽ നടത്തി, 2018 ഒക്ടോബറില്‍  ProfAlsaadi എന്ന ഉപയോക്താവ് ചെയ്ത ഒരു ട്വീറ്റ് ഞങ്ങള്‍ കണ്ടെത്തി

archived linktwitter

Prof.Alsaadi പങ്കിട്ട വീഡിയോയിൽ വാട്ടർമാർക്ക് ഉണ്ട്, അതിൽ @noash_a

എന്നാണ് എഴുതിയിരിക്കുന്നത്. @Noash_a പോസ്റ്റ് ചെയ്ത അതേ വീഡിയോ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നാല്‍  അതേ കുഞ്ഞിന്‍റെ മറ്റൊരു വീഡിയോ അദ്ദേഹം പങ്കിട്ടതായി ഞങ്ങൾ കണ്ടെത്തി. കുഞ്ഞിന്‍റെ വീഡിയോ ക്ലിപ്പ് പങ്കിട്ട് ‘കുറ്റവാളി’ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ഉപയോക്താവിനുള്ള മറുപടിയായാണ് ഇത് ട്വീറ്റ് ചെയ്തത്. oshnoash_a  മറുപടി നൽകി, “ഇതേ കുട്ടിയാണ്, ഇതാണ് അച്ഛൻ മരുഭൂമിയിൽ ആസ്വദിക്കുന്നത്, നിങ്ങൾ ട്വിറ്ററിൽ തുടരുക, ആരും നിങ്ങളെക്കുറിച്ച് ഒന്നും ശ്രദ്ധിക്കുകയോ വായിക്കുകയോ ഇല്ല.” (അറബിയിൽ നിന്ന് വിവർത്തനം ചെയ്തത്).

archived linktwitter

കുഞ്ഞിന്‍റെ മുഖ സവിശേഷതകള്‍ താരതമ്യം ചെയ്യുമ്പോള്‍  ഇത് ഒരേ കുട്ടിയാണെന്ന് വ്യക്തമാകുന്നുണ്ട്. 

അറബിക് അടിക്കുറിപ്പ് ഉപയോഗിച്ചാണ് വീഡിയോ ആദ്യമായി പങ്കിട്ടത്. ഇത് 2018 ഒക്ടോബർ 28 നും 29 നും ഇടയിലായിരുന്നു. 

Nawash Alnusairi Sparks

 എന്ന പ്രൊഫൈലിന്നുടമയാണ് വീഡിയോയുടെ സ്രഷ്ടാവാണെന്ന് തോന്നുന്നു. അയാള്‍ കുഞ്ഞിന്‍റെ മറ്റൊരു ക്ലിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഒരുപക്ഷേ അയാള്‍ക്ക് കുട്ടിയെ  പരിചയമുള്ളതിനാലാകാം.

വീഡിയോ പിന്നീട് തികച്ചും വ്യത്യസ്തമായ വിവരണവുമായി 2018 ഒക്ടോബർ 31 ന് പങ്കിട്ടു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ഫിലിപ്പിനോ വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്യുന്ന വീഡിയോ ആണിതെന്ന്  ഫേസ്ബുക്കിലെ ഒരു അറബി പേജ് അവകാശപ്പെടുന്നു. അവകാശവാദം പിന്തുണയ്‌ക്കുന്നതിന് രണ്ട് വ്യത്യസ്ത ക്ലിപ്പുകൾ ലയിപ്പിച്ചതാണെന്ന് അനുമാനിക്കുന്നു.

facebookarchived link

അടുത്ത മാസം മുതൽ, അതായത്  2018 നവംബർ മുതൽ, വീഡിയോ ‘പാകിസ്ഥാനില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദുബായിലേക്ക് കൊണ്ടുപോയി’  അവകാശവാദവുമായി പ്രചരിക്കാൻ തുടങ്ങി. അതേ വിവരണത്തോടെ അത് ഇപ്പോഴും പ്രചരിക്കുന്നു. എന്നാല്‍ ദുബായ് പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇതേപ്പറ്റി യാതൊരു സൂചനകളും നല്‍കിയിട്ടില്ല. എന്നാല്‍ സമാനമായ കേസുകളുടെ വിവരങള്‍ അവര്‍ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ പോലീസ് കേസുള്ളതായും അന്വേഷണത്തില്‍ സൂചനകള്‍ ഒന്നും ലഭിച്ചില്ല. ഇതേ വീഡിയോയുടെ വസ്തുതാ അന്വേഷണം Altnews നടത്തിയിരുന്നു. അവരും കുഞ്ഞിനെ പാകിസ്താനില്‍ നിന്നു ദുബൈയിലേയ്ക്ക് തട്ടിക്കൊണ്ടു വന്നതാകാം എന്ന വാദം സത്യമാകാന്‍ ഇടയില്ല എന്ന് വ്യക്തമാക്കുന്നു.  ലേഖനം  ഇവിടെ  വായിയ്ക്കാം. 

നിഗമനം

ദുബായ് എയർപോർട്ടിൽ നിന്നും ഡഫിൾ ബാഗിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നു വീഡിയോ ആരെങ്കിലും തമാശയ്ക്കു സൃഷ്ടിച്ചതാണെന്നോ  അല്ലെങ്കിൽ ഇത് ഒരു യഥാർത്ഥത്തില്‍ നടന്നതാണെന്നോ കൃത്യമായി നിർണ്ണയിക്കാൻ കഴിയില്ല. പക്ഷേ  ‘പാകിസ്ഥാൻ-ദുബായ്’ അവകാശവാദം ദുർബലമാണെന്നതിൽ സംശയമില്ല. പഴയതും സ്ഥിരീകരിക്കാത്തതുമായ ഫൂട്ടേജുകളെ അടിസ്ഥാനമാക്കിയുള്ള ട്വീറ്റ് ആണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യയിലെ സുരക്ഷാ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്ജിഎസ് ധാലിവാൾ ചെയ്തത്. അദ്ദേഹത്തിന്‍റെ ട്വീറ്റിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ അടക്കം വീഡിയോ പ്രചരിപ്പിച്ചത്. എയർപോർട്ട് അധികൃതർ ഇങ്ങനെയൊരു സംഭവം നടന്നതായി എവിടെയും വിശദീകരണം നൽകിയിട്ടില്ല. അതിനാൽ ഈ അവകാശവാദങ്ങൾ പൂർണ്ണമായി വിശ്വസിക്കാനാകില്ല. 

Avatar

Title:പാകിസ്ഥാനില്‍ നിന്നും കുഞ്ഞിനെ ബാഗിൽ ദുബായിലേക്ക് കടത്തി എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ അവകാശവാദത്തിന്‍റെ വസ്തുത എന്താണ്…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •