FACT CHECK: PUBG ഗെയിം കളിച്ച് സമനില തെറ്റിയ യുവാവിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

ആരോഗ്യം

PUBG ഗെയിം കൈളിച്ച് മാനസിക സമനില തെറ്റിയ കേശവ൪ധന്‍ എന്നൊരു യുവാവിന്‍റെ  വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് PUBGയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു വീഡിയോയില്‍ ഒരു യുവാവ് നിലത്ത് കിടന്നു മൊബൈല്‍ ഗെയിം കളിക്കുന്ന തരത്തില്‍ അഭിനയിക്കുന്നതായി കാണാം. യുവാവിന്‍റെ മാനസിക നില തെറ്റി എന്ന് നമുക്ക് വീഡിയോ നോക്കിയാല്‍ തോന്നും. വീഡിയോയില്‍ തെലുങ്കില്‍ പറയുന്നത് PUBG ഗെയിം കളി ഒരു യുവാവിന്‍റെ ജീവന് ആപത്തായി എന്നാണ്. അതെ പോലെ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

PUBG ഗെയിം കളിക്ക്‌ അടിറ്റായി പോയ കേശവർദ്ധൻ താൻ ഗെയിം കളിയിലാണെന്ന് കരുതി അസ്വസ്ഥത കാണിക്കുന്നു

എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വി.പി.എന്‍. വഴി ടിക്ക്ടോക്കില്‍ ഈ അക്കൗണ്ട്‌ പരിശോധിച്ചു. അക്കൗണ്ട്‌ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയില്‍ കാണുന്ന പയ്യന്‍റെ അക്കൗണ്ട്‌ ആണ് ഇത് എന്ന് മനസിലായി. ഈ പയ്യന്‍ ഇത്തരം പല വീഡിയോകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

അക്കൗണ്ട്‌ സന്ദര്‍ശിക്കാന്‍- @user_1941

ടിക്ക്ടോക്കില്‍ നമ്മുടെ വീഡിയോക്കൊപ്പം ഓഡിയോ ചേര്‍ക്കാന്‍ പറ്റും. ഈ യുവാവും ചെയ്തത് ഇങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു. തന്‍റെ വീഡിയോയില്‍ തെലുങ്ക് വാര്‍ത്ത‍യുടെ ഓഡിയോ ചേര്‍ത്ത് ഈ ടിക്ക്ടോക് വീഡിയോ നിര്‍മിച്ചതാണ്. ഈ വീഡിയോയ്ക്ക് മറ്റു വീഡിയോകളെ കാളും ഒരുപ്പാട് അധികം വ്യൂസും ലഭിച്ചിട്ടുണ്ട്. ഈ വീഡിയോ എത്ര വൈറല്‍ ആയിട്ടുണ്ടാകും നമുക്ക് ഇതോടെ അനുമാനിക്കാം. വീഡിയോയുടെ സ്ക്രീന്‍ റെക്കോര്‍ഡിംഗ് നമുക്ക് താഴെ കാണാം.

ഈ വീഡിയോ പ്രസിദ്ധികരിച്ചത് 2019ലാണ്. ഇതേ സമയമാണ് കേശവര്‍ധന്‍ എന്നൊരു യുവാവിനെ PUBG കാരണം സ്ട്രോക്ക് ആയതിനെ തുടര്‍ന്ന്‍ ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു എന്ന വാര്‍ത്ത‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.

വാര്‍ത്ത‍ വായിക്കാന്‍- TNIE

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ പ്രകാരം, കേശവര്‍ധന്‍ എന്ന യുവാവ് PUBG ഗെയിമിന്‍റെ അടിമയായി മാറിയിരുന്നു. ഗെയിം മൂലം ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കുന്ന പോലെയുള്ള ആവശ്യമുള്ള കാര്യങ്ങളില്‍ കേശവര്‍ധന് ശ്രദ്ധയില്ലതായി. അതിനാല്‍ അവന്‍റെ തലച്ചോറില്‍ ത്രോംബോസിസ് (രക്തം കട്ടിയായി) ഉണ്ടായി. ഇതിനെ ശേഷം സ്ട്രോക്ക് പോലെയുള്ള ലക്ഷണങ്ങള്‍ അവന്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ആശുപത്രിയില്‍ മാതാപിതാക്കള്‍ അഡ്മിറ്റ്‌ ചെയ്തു. ട്രീറ്റ്‌മെന്‍റിന് ശേഷം ഈ യുവാവ് ഭേദമായി എന്ന് ചികിത്സിച്ച ഡോക്ടര്‍ ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട്‌ പറഞ്ഞു.

ഞങ്ങള്‍ ഓഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് യുട്യൂബില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വനിതാ ടി.വി. എന്ന തെലുങ്ക് ന്യൂസ്‌ ചാനല്‍ ഈ സംഭവത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്ത‍യുടെ വീഡിയോ ലഭിച്ചു. ഈ വീഡിയോയിലെ ഓഡിയോ തന്നെയാണ് ടിക്ക്ടോക്ക് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വീഡിയോ കണ്ടാല്‍ നമുക്ക് മനസിലാക്കാം.

ഈ വാര്‍ത്ത‍യില്‍ PUBG കാരണം അസ്വസ്ഥനായ യുവാവിന്‍റെ ഫോട്ടോയും കാണിക്കുന്നുണ്ട്. ഈ ഫോട്ടോയില്‍ കാണുന്ന യുവാവും വീഡിയോയില്‍ കാണുന്ന യുവാവും വ്യത്യസ്തമാണ് എന്ന് വ്യക്തമാകുന്നു.

നിഗമനം

പോസ്റ്റില്‍ പറയുന്ന സംഭവം ഒരു തരത്തില്‍ ശരിയാണ്. ഹൈദരാബാദിനടുത്തുള്ള വാണപര്‍ത്തി എന്ന സ്ഥലത്ത് കേശവര്‍ധന്‍ എന്നൊരു യുവാവിന് ഒരുപാട് നേരം PUBG കളിച്ച കാരണം ബ്രെയിന്‍ ത്രോംബോസിസ് (മാഷ്തിഷകത്തില്‍ രക്തം കട്ടിയായി) ഉണ്ടായിട്ടുണ്ടായിരുന്നു പക്ഷെ ചികിത്സക്ക് ശേഷം യുവാവ് ഭേദം പ്രാപിച്ചിരുന്നു. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ കേശവര്‍ധന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:PUBG ഗെയിം കളിച്ച് സമനില തെറ്റിയ യുവാവിന്‍റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading