ഇന്‍ഡോറില്‍ ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നയാളുടെ പോക്കറ്റില്‍ നിന്ന് വീണ നോട്ടുകളുടെ വീഡിയോ കൊറോണയുമായി ബന്ധപ്പെടുത്തി ഫെസ്ബൂക്കില്‍ വ്യാജപ്രചരണം…

Coronavirus ദേശിയം

കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ദിവസവും വര്‍ദ്ധിക്കുകയാണ്. നിലവില്‍ രാജ്യത്തില്‍ കോവിഡ്‌-19 സ്ഥിരികരിച്ചവരുടെ എണ്ണം 28380 ആയിട്ടുണ്ട് കുടാതെ 886 പേരാണ് ഇത് വരെ കോവിഡ്‌-19 ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും അധികം രോഗികള്‍ മഹാരാഷ്ട്രയിലാനുള്ളത്. മഹാരാഷ്ട്രയില്‍ ഇത് വരെ 8068 പേര്‍ക്ക് കോവിഡ്‌-19 സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 342 പേരാണ് മരിച്ചിട്ടുള്ളത്. മധ്യപ്രദേശിലും കോവിഡ്‌-19 ബാധിച്ച രോഗികളുടെ എണ്ണം വളരെ വേഗത്തോടെ വര്‍ദ്ധിക്കുകയാണ്. ഇതുവരെ മധ്യപ്രദേശില്‍ കോവിഡ്‌-19 രോഗികളുടെ എണ്ണം 2168 ആണ് അതേസമയം 106 പേരാണ് മധ്യപ്രദേശില്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത് (സ്രോതസ്സ്: mohfw.com). ഇതില്‍ ഏറ്റവും അധിക കോവിഡ്‌-19 കേസുകള്‍ ഇന്‍ഡോറിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്‍ഡോറിലെ ഒരു വീഡിയോ കുറച്ച് ദിവസമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ റോഡില്‍ വീണു കിടക്കുന്ന നോട്ടുകള്‍ സുക്ഷിച്ച് എടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നമുക്ക് കാണാം. ഈ നോട്ടുകള്‍ മനപൂര്‍വം കൊറോണവൈറസ്‌ പ്രചരിപ്പിക്കാന്‍ തുപ്പല്‍ പുരട്ടി ജിഹാദി സംഘങ്ങള്‍ റോഡില്‍ ഇട്ടതാണ് എന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്, എന്നാല്‍ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോല്‍ ഈ വാദം പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പോസ്റ്റില്‍ പറയുന്നത്,  എന്താണ്  ഇതിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കറൻസി ജിഹാദ് വ്യാപകമാവുന്നു; കൊവിഡ് രോഗിയുടെ തുപ്പൽ പുരട്ടിയ നോട്ടുകൾ റോഡരികിൽ നിന്നും പോലീസ് കണ്ടെടുത്തു,,സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട,, ജിഹാദികൾ എല്ലാ നാറിയ കളിയും കളിക്കും.”

ഇതേ അടിക്കുറിപ്പോടെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന പല പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം-

വസ്തുത അന്വേഷണം

ഈ വീഡിയോയെ പറ്റിയുള്ള വിവരങ്ങളില്‍ സംഭവ സ്ഥലത്തിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, എന്നാല്‍ ഞങ്ങള്‍ ഗൂഗിളില്‍ സംഭവവുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ്‌സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ്‌ ഓഫ് ഇന്ത്യയുടെ ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രകാരം പോലീസിന് റോഡില്‍ നിന്ന് 6480 രൂപയുടെ നോട്ടുകളാണ് മൊത്തത്തില്‍ ലഭിച്ചത്.വാര്‍ത്ത‍കള്‍ ഈ സംഭവം ഇന്‍ഡോറിലെ ഹീറ മണ്ടി പോലീസ് സ്റ്റേഷന്‍റെ കീഴില്‍ വരുന്ന പ്രദേശത്താണ് നടന്നത്. ഞങ്ങളുടെ ഹിന്ദി ടീം ഈ സംഭവത്തിനെ കുറിച്ച് അന്വേഷണം നടത്തി പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ താഴെ കാണാം.

इंदौर में डिलीवरी एजेंट की जेब से गिरे नोटों का वीडियो गलत कथन के साथ हुआ वाइरल |

ഞങ്ങളുടെ പ്രതിനിധി ഹീറ മണ്ടി പോലീസ് സ്റ്റേഷനുമായി നേരിട്ട് ബന്ധപെട്ടപ്പോള്‍ അവിടെയില്‍ നിന്ന് ലഭിച്ച പ്രതികരണം ഇങ്ങനെയായാണ്- “സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയെ തെറ്റായ രിതിയിലാണ് പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ കാണുന്ന നോട്ടുകള്‍ ഒരു പാചകവാതക സിലിണ്ടര്‍ ഡെലിവറി ചെയ്യുന്ന രാം നരേഷ് യാദവ് എന്ന വ്യക്തിയുടെതാണ്. സൈക്കിള്‍ ഓടിച്ചു പോകുന്നതിന്‍റെ ഇടയില്‍ അറിയാതെ പോക്കറ്റില്‍ കിടക്കുന്ന നോട്ടുകള്‍ റോഡില്‍ വീണതാണ്. ഈ വീഡിയോ വൈറല്‍ ആയതോടെ രാം നരേഷ് യാദവ് ഞങ്ങളെ ഫോണ്‍ ചെയ്തു കാര്യങ്ങള്‍ വ്യക്തമാക്കി. കുടാതെ ആ പരിസരത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നോട്ടുകള്‍ ഇയാളുടെ പോക്കറ്റില്‍ നിന്ന് തന്നെ വീണതാണ് എന്ന് വ്യക്തമായി. ഈ നോട്ടുകള്‍ കൊറോണവൈറസ്‌ പടര്‍ത്താനായി മനപൂര്‍വം റോഡില്‍ എറിഞ്ഞതല്ല.

നിഗമനം

വീഡിയോയില്‍ കാണുന്ന സംഭവത്തിനെ സാമുഹ മാധ്യമങ്ങളില്‍ തെറ്റായ തരത്തിലാണ് പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു പാചകവാതക സിലിണ്ടര്‍ ഡെലിവറി ചെയ്യുന്ന രാം നരേഷ് യാദവ് എന്ന വ്യക്തിയുടെ പോക്കറ്റില്‍ നിന്ന് അറിയാതെ ആറായിരത്തോളം രൂപയുടെ നോട്ടുകള്‍ വീണതാണ്. ഈ നോട്ടുകള്‍ കൊറോണവൈറസ്‌ പടര്‍ത്താന്‍ റോഡില്‍ ഇട്ടതല്ല എന്ന് പോലീസ് വ്യക്തമാക്കുന്നു.

Avatar

Title:ഇന്‍ഡോറില്‍ ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നയാളുടെ പോക്കറ്റില്‍ നിന്ന് വീണ നോട്ടുകളുടെ വീഡിയോ കൊറോണയുമായി ബന്ധപ്പെടുത്തി ഫെസ്ബൂക്കില്‍ വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •