
പ്രധാനമന്ത്രിയുടെ മുഖംമൂടി വെച്ച് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പി. നേതാവിനെ ജനങ്ങള്‍ മര്‍ദിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ബീഹാര്‍ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി.
പ്രചരണം
വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമൂടി വെച്ച് താഴെ ഇറങ്ങി വരുന്ന ഒരു വ്യക്തിയെ ജനങ്ങള്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും ഇയാള്‍ പതിയെ അവിടെ നിന്ന് രക്ഷപ്പെടുന്നതും നമുക്ക് വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ ബീഹാറില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഇടയിലാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് വാദം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ബീഹാർ ഇലക്ഷൻ പ്രമാണിച്ച് ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥി വോട്ട് ചോദിക്കാൻ മോഡിയുടെ മാസ്കും ആയി ഇറങ്ങിയതാ സ്ത്രീകളുടെ കയ്യിൽ നിന്ന് അടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം…😁😁”
ഇതേ പോലെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകല്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ പ്രത്യേക കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തി. വീഡിയോയില്‍ DIGIANA ന്യൂസ് എന്ന് കാണുന്നുണ്ട്. ഈ ന്യൂസിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് മധ്യപ്രദേശിലെ ഒരു ചെറിയ മാധ്യമ പ്രസ്ഥാനമാണ് എന്ന് കണ്ടെത്തി. ഈ ഊഹം വെച്ച് മധ്യപ്രദേശില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായോ എന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നൈ ദുനിയ എന്ന ഹിന്ദി മാധ്യമം പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ലഭിച്ചു.

ലേഖനം വായിക്കാന്‍-Nai Duniya | Archived Link
ഈ വാര്‍ത്ത പ്രകാരം സംഭവം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒക്ടോബര്‍ 2, 2020നാണ് സംഭവിച്ചത്. ഗാന്ധി ജയന്തിയുടെ പരിപാടിയില്‍ ഗാന്ധിജിയുടെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമൂടി ധരിച്ച് ഒരു വ്യക്തി എത്തിയിരുന്നു. അവിടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇത് ഇഷ്ടപെട്ടില്ല അതിനാല്‍ അവര്‍ ഇയാളെ ആദ്യം താഴെ ഇറക്കി പിന്നിട് ഇയാളെ അവിടെ നിന്ന് ഓടിക്കുകയുണ്ടായി.
पीएम मोदी का मुखौटा लगाकर गांधी प्रतिमा को माला पहनाने पहुंचे, कांग्रेसियों ने पीटा #Indore pic.twitter.com/JQpdTrWr3k
— NaiDunia (@Nai_Dunia) October 2, 2020
പ്രതിമക്ക് മോദിയുടെ മുഖമൂടി ധരിച്ച് മാല ചാര്‍ത്താന്‍ എത്തിയ ബി.ജെ.പി. നേതാവിന്‍റെ പേര് ലച്ചു ശര്‍മ്മ എന്നാണ്. ഇയാള്‍ രാവിലെ ഒമ്പത് മണിക്ക് ഇന്‍ഡോറിലെ റീഗല്‍ ജങ്ക്ഷനില്‍ പ്രധാനമന്ത്രി മോദിയുടെ മുഖമൂടി ഇട്ട് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി കൂടാതെ ഹത്രാസിലെ സംഭവത്തിനെ കുറിച്ചും ബി.ജെ.പി. നേതാവിനോട് മറുപടി ആവശ്യപെട്ടു. പിന്നിട് പോലീസ് സ്ഥലത്തെത്തി ഇയാളെ അവിടെ നിന്ന് കൊണ്ട് പോയി.
पीएम मोदी का मुखौटा लगाकर गांधी प्रतिमा को माला पहनाने पहुंचे, कांग्रेसियों ने पीटा #Indore pic.twitter.com/MJdOLzLHQ5
— NaiDunia (@Nai_Dunia) October 2, 2020
ഞങ്ങളുടെ പ്രതിനിധി കേസ് അവേഷണത്തിനെ കുറിച്ച് അറിയാന്‍ ഇന്‍ഡോറിലെ തുകോഗന്ജ് പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. അവിടെ സബ് ഇന്‍സ്പെക്ടര്‍ സത്യേന്ദ്ര സിംഗ് സിസോദിയ സംഭവത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്:
“ഈ വൈറല്‍ വീഡിയോയില്‍ കാണുന്ന സംഭവം ഇന്‍ഡോറിലെ റീഗല്‍ സിനിമയുടെ അടുത്തുള്ള ഗാന്ധി സ്മാരകത്തിന്‍റെ അടുത്ത് നടന്നതാണ്. ഒക്ടോബര്‍ 2ന് ബി.ജെ.പി. നേതാവ് ലക്ഷ്മി നാരായന്‍ ശര്‍മ്മ പ്രധാനമന്ത്രിയുടെ വേഷം ധരിച്ച് ഗാന്ധി പ്രതിമയുടെ മുകളില്‍ മാലയിടാന്‍ എത്തിയിരുന്നു. ഇത് കാരണം അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഇയാള്‍ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിന്‍റെ പരാതി എടുത്തിട്ടുണ്ട്. ”
ഞങ്ങളുടെ പ്രതിനിധി മാല ചാര്‍ത്താന്‍ മോദിയുടെ മുഖമൂടി ധാരിച്ച് പോയ ബി.ജെ.പി. എന്താവ് ലക്ഷ്മണ്‍ ശര്‍മ്മ ഏലിയാസ് ലച്ചു ശര്‍മ്മയുമായി സംസാരിച്ചു. അദേഹം സംഭവത്തിനെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്:
“ഞാന്‍ ഗാന്ധി ജയന്തി ദിവസം പ്രധാനമന്ത്രിയുടെ വേഷത്തില്‍ മാല ചാര്‍ത്താന്‍ എത്തിയിരുന്നു. ഞാന്‍ അവിടെ പ്രസംഗിച്ചില്ല പക്ഷെ അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി ജയന്തി ദിവസം ഹിംസ ചെയ്തു. ഗാന്ധിജിയുടെ സിദ്ധാന്തം അഹിംസയുടെതാണ് ഇവര്‍ അതും മാനിച്ചില്ല. ഞാന്‍ അവര്‍ക്കെതിരെ ഇന്‍ഡോറിലെ തുകോഗന്ജ് പോലീസ് സ്റ്റേഷനില്‍ 323, 294, 506 എന്നി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ”
ഈ അന്വേഷണം നടത്തിയത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അന്വേഷണം വിശദമായി വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക:
मध्य प्रदेश में प्रधानमंत्री मोदी का मुखौटा पहने भा.ज.पा कार्यकर्ता की पिटाई का वीडियो बिहार चुनाव प्रचार का बता वायरल किया जा रहा है।
നിഗമനം
ബീഹാര്‍ തെരഞ്ഞെടുപ്പുമായി ഈ വൈറല്‍ വീഡിയോയിന് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ബി.ജെ.പി. നേതാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സാമുഹ്യ മാധ്യമങ്ങളില്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ ജനങ്ങള്‍ ആക്രമിച്ചു എന്ന തരത്തില്‍ തെറ്റായി പ്രചരിക്കുന്നത്.

Title:മധ്യപ്രദേശില്‍ ബി.ജെ.പി. നേതാവിനെ കോണ്‍ഗ്രസ് അണികള്‍ മര്‍ദിക്കുന്നത്തിന്‍റെ വീഡിയോ ബീഹാര്‍ തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു….
Fact Check By: Mukundan KResult: False
