Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിപ്പിച്ചത് പഴയ വീഡിയോയും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങളും…

അന്തര്‍ദ്ദേശീയ൦

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ പല ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. 

ഇതില്‍ പലതും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങള്‍ അല്ലെങ്കില്‍ പഴയ വീഡിയോകളാണെന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. ഇത്തരത്തില്‍ രണ്ട് വീഡിയോ മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ രണ്ട് വീഡിയോകളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മീഡിയ വണ്‍ കാണിക്കുന്ന ചില ദൃശ്യങ്ങള്‍ കാണാം. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്‍റെ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ പല ദൃശ്യങ്ങളുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളില്‍ രണ്ടെണ്ണത്തിന് മാത്രം യുക്രെയ്ന്‍-റഷ്യ യുദ്ധവുമായി യാതൊരു ബന്ധമില്ല.

ഏതാണ് ഈ രണ്ട് ദൃശ്യങ്ങള്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ആദ്യത്തെ ദൃശ്യം:

ഈ ദൃശ്യങ്ങള്‍ 2020ല്‍ റഷ്യയില്‍ ഒരു പരേഡിന് വേണ്ടി നടന്ന റിഹെഴ്സലിന്‍റെതാണ് ഈ വീഡിയോയ്ക്ക് നിലവില്‍ യുക്രെയ്നും റഷ്യയും തമ്മില്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധമില്ല. 2020ല്‍ യുട്യൂബില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ നമുക്ക് താഴെ കാണാം.

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഇതിനെ മുന്നേയും ഫാക്റ്റ് ചെക്ക്‌ ചെയ്തിട്ടുണ്ട്. ഫാക്റ്റ് ചെക്ക്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.


Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്ന തരത്തില്‍ സംപ്രേക്ഷണം ചെയ്തത് 2 കൊല്ലം പഴയ വീഡിയോ…


രണ്ടാമത്തെ ദൃശ്യം:

ഗൂഗിളില്‍ വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പാന്‍ഡ്രമോഡോ എന്നൊരു യുട്യൂബ് ഗെയിമിംഗ് ചാനലില്‍ ഈ ദൃശ്യങ്ങള്‍ ലഭിച്ചു. ഈ വീഡിയോ പ്രസിദ്ധികരിച്ചത് ഡിസംബര്‍ 2021നാണ്.

ഈ ദൃശ്യങ്ങള്‍ വാര്‍ തണ്ടര്‍ (War Thunder) എന്ന വീഡിയോ ഗയിമിലെ ഐയന്‍ ഡോം (Iron Dome) സാങ്കേതിക വിദ്യയുടെ അനുകരണം (Simulation) ആണ്. അങ്ങനെ ഈ വീഡിയോയ്ക്കും യുക്രെയ്നില്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാകുന്നു.


Read in Marathi | युक्रेनवर रशियाने केलेल्या हल्ल्याच्या नावाखाली व्हिडिओ गेमची क्लिप व्हायरल; वाचा सत्य


നിഗമനം

മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് വീഡിയോകള്‍ക്ക് നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിപ്പിച്ചത് പഴയ വീഡിയോയും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങളും…

Fact Check By: Mukundan K 

Result: Misleading