ഈ വീഡിയോ ഹിമാലയിലെ 200 വയസായ സന്യാസിയുടെതല്ല; സത്യാവസ്ഥ അറിയൂ…

കൌതുകം

ഹിമാലയിലെ ശിവ ഭക്തനായ 200 വയസിലധികം പ്രായമുള്ള സന്യാസിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ സാമുഹ മാധ്യമങ്ങളില്‍ വ്യാപമായി പ്രചരിപ്പിക്കുന്നു.

പക്ഷെ ഈ വീഡിയോയില്‍ കാണുന്ന സന്യാസിക്ക് 200 വയസ് പ്രായമില്ല കുടാതെ ഈ സന്യാസി ഹിമാലയിലെ ഒരു ശിവ ഭക്തനുമല്ല. സത്യാവസ്ഥ എന്താണെന്ന്  നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരുപ്പാട് പ്രായമുള്ള ഒരു സന്യാസിയെ നമുക്ക് ഒരു കൊച്ച് പെണ്‍കുട്ടിയോടൊപ്പം കാണാം. ഈ കാവി വസ്ത്രം അണിഞ്ഞ സന്യാസി ഹിമാലയിലെ വലിയ ഒരു ശിവ് ഭഗവാനിന്‍റെ ഭക്തനാണ് കുടാതെ ഇദ്ദേഹത്തിന് 200 വയസ് പ്രയവുമുണ്ട് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ലോക നന്മയ്ക്ക് വേണ്ടി ഹിമാലയത്തിൽ തപസ്സിരിക്കുന്ന 200 വയസുള്ള സന്യാസി -അത്ഭുതമാണിദേഹം.” 

പലരും ഈ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ ഈ വീഡിയോയെ കുറിച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് ഈ സന്യാസിയുടെ യഥാര്‍ത്ഥ വയസ് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ന്യൂസ്‌ ഫ്ലെര്‍ എന്ന വീഡിയോ സ്റ്റോക്കും ലൈസന്‍സി൦ഗ് വെബ്സൈറ്റില്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ലഭിച്ചു. ന്യൂസ്‌ ഫ്ലെര്‍ പ്രസിദ്ധികരിച്ച ലേഖനത്തിന്‍റെ പ്രകാരം വീഡിയോയില്‍ കാണുന്ന കാവി വസ്ത്രം അണിഞ്ഞ വയോധികന്‍ ഒരു ബുദ്ധിസ്റ്റ്‌ ഭിക്ഷുവാണ്. ഇദ്ദേഹത്തിന്‍റെ പ്രായം പോസ്റ്റില്‍ പറയുന്ന പോലെ 200 വയസല്ല പകരം 109 വയസാണ് കുടാതെ ഇദ്ദേഹം ഹിമാലയിലല്ല താമസിക്കുന്നത്. ഇദ്ദേഹം തായ്ലൻഡിലെ ഒരു ബുദ്ധ സന്യാസിയാണ്. ഇദ്ദേഹത്തിന്‍റെ പേര് ഫഖ്രു അഖ ചന്‍താസാരോ (Phrakhru Akha Chanthasaro) എന്നാണ്, 1912ലായിരുന്നു ഇദ്ദേഹം ജനിച്ചത്.

ലേഖനം വായിക്കാന്‍- Newsflare | Archived Link

ഇദ്ദേഹത്തിന്‍റെ കൊച്ചുമോള്‍ ഓയ് ഓയാരീ (Auy Auyaree)യാണ് ഇദ്ദേഹത്തെ നിലവില്‍ നോക്കുന്നത്. ഓയ് തന്‍റെ അപ്പുപ്പന്‍റെ ആരോഗ്യ വിശേഷങ്ങള്‍ അറിയിക്കാന്‍ ഒരു ടിക്ക് ടോക്ക് അക്കൗണ്ടുമുണ്ടാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടില്‍ അവര്‍ സ്ഥിരമായി ഫഖ്രുവിന്‍റെ വീഡിയോകള്‍ ഇടാറുണ്ട്. ഈ വീഡിയോകള്‍ക്ക് ഇത് വരെ ലക്ഷം കണക്കിന് വ്യുസ് ലഭിച്ചിട്ടുണ്ട്. 

ന്യൂസ്‌ ഫ്ലെറിന് നല്‍കിയ അഭിമുഖത്തില്‍ ഓയ് പറയുന്നു, “ഞാന്‍ എന്‍റെ അച്ചാച്ചനുടെ വീഡിയോ സ്ഥിരമായി ടിക്ക് ടോക്കില്‍ ഇടാറുണ്ട്.  പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ ഞങ്ങള്‍ക്ക് ഒരുപാട് സ്നേഹം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനു കാണാനും കേള്‍ക്കാനും പറ്റില്ല പക്ഷെ അദ്ദേഹത്തിന് ഇപ്പോഴും നല്ല ബോധമുണ്ട്. ഈ വരുന്ന ഏപ്രില്‍ 13ന് അദ്ദേഹത്തിന് 110 വയസാകും.” 

ഫഖ്രുവിന് 163  വയസാണ് എന്ന് വാദിച്ചിട്ടും ഇതിനെ മുമ്പ് അദ്ദേഹത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ടായിരുന്നു. അപ്പോള്‍ പലരും അദ്ദേഹത്തിന്‍റെ ടിക്ക് ടോക്ക് അക്കൗണ്ടില്‍ ചോദിച്ചിട്ടുണ്ട്. ഇതിന്‍റെ മറുപടിയില്‍ ഓയ് അദ്ദേഹത്തിന് 109 വയസാണ് പ്രായം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

TikTok

ഇതിനെ മുമ്പ് Snopes.com ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ചെക്ക്‌ ചെയ്തിട്ടുണ്ട്.  


Read in English | Video Of 109-Year-Old Thai Man Falsely Viral As 200-Year-Old Himalayan Monk


നിഗമനം

വീഡിയോയില്‍ കാണുന്ന സന്യാസി യഥാര്‍ത്ഥത്തില്‍ 109 വയസ് പ്രായമുള്ള തായ്‌ലാന്‍ഡിലെ ഒരു ബുദ്ധ സന്യാസിയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. സാമുഹ മാധ്യമങ്ങളില്‍ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ വീഡിയോ ഹിമാലയിലെ 200 വയസായ സന്യാസിയുടെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •