
മലപ്പുറത്ത് പോണാനി എം.പിയും മുതിര്‍ന്ന്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കോലം സ്വന്തം പാര്‍ട്ടിയുടെ അണികള്‍ കത്തിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്‍റെതല്ല എന്ന് കണ്ടെത്തി. കൂടാതെ ഈ സംഭവം നടന്നത് മലപ്പുറത്തുമല്ല. സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “#മലപ്പുറത്ത്_ഇതാണ്_ഇപ്പോൾ_സീൻ…..
വേങ്ങരയിൽ സ്വന്തം അണികൾ തന്നെ കോലം കത്തിക്കാൻ തുടങ്ങി..🤣🤣🤣🤣”
വീഡിയോയില്‍ പി.കെ, കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദേഹത്തിന്‍റെ കോലം ചിലര്‍ കത്തിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ ഇതേ അടികുറിപ്പ് വെച്ച് ഈ വീഡിയോ ഫെസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Screenshot: Video shared by multiple users on Facebook with the same misleading caption.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. ഇതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കാസര്‍ഗോഡ് വാര്‍ത്ത എന്ന യുട്യൂബ് ചാനല്‍ 2018ല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.
വീഡിയോയുടെ അടിക്കുറിപ്പില്‍ എന്‍.വൈ.എല്‍. പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടി എം.പി.യുടെ കോലം കത്തിക്കുന്നു എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ഈ വീഡിയോ പോസ്റ്റില്‍ നല്‍കിയ വീഡിയോയെ ക്കാളും കുറച്ച് ദൈര്‍ഘ്യം കൂടുതലുള്ളതാണ്. വീഡിയോയില്‍ എന്‍.വൈ.എല്‍ സിന്താബാദ് എന്ന മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് വ്യക്തമായി കേള്‍ക്കാം. കൂടാതെ എന്‍.വൈഎലിന്‍റെ പതാകയും വീഡിയോയില്‍ കാണുന്നുണ്ട്.
Video screengrab showing protesting worker can be seen holding nyl flag.
ഇതിനെ കുറിച്ച് കാസര്‍ഗോഡ് വാര്‍ത്ത അവരുടെ വെബ്സൈറ്റില്‍ വിശദമായി വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. ലോകസഭയില്‍ മുത്തലാഖ് ബില്ലിന്‍റെ വോട്ടെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം. പി. പങ്കെടുക്കാത്തതിനെതിരെ കാസര്‍ഗോഡ് എന്‍.വൈ.എല്‍. പ്രവര്‍ത്തകര്‍ 28 ഡിസംബര്‍ 2018ന് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് നമ്മള്‍ കാണുന്നത്. എന്‍.വൈ.എല്‍. ഇടതുപക്ഷ ജനാധിപത്യം മുന്നണിയുടെ അംഗമായ ഇന്ത്യന്‍ നാഷണല്‍ ലീഗിന്‍റെ യുവ സംഘടനയാണ്. 1994ലാണ് മുന്‍ മുസ്ലിം ലീഗ് ദേശിയ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സൈത് മുസ്ലിം ലീഗ് വിട്ടു ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപിച്ചത്. പാര്‍ട്ടിക്ക് കുന്നമംഗലം സീറ്റില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ലഭിച്ചിരുന്നു. പി.ടി.എ. റഹിമാണ് പാര്‍ട്ടിയുടെ ഏക എം.എല്‍.എ. പ്രതിഷേധത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ നല്‍കിയ വാര്‍ത്ത വായിക്കുക.
Screenshot: Kasargod vartha report on nyl protest in 2018.
ലേഖനം വായിക്കാന്‍-Kasargod Vartha | Archived Link
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വെങ്കരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ 2018ല്‍ കാസര്‍ഗോഡില്‍ നാഷണല്‍ യൂത്ത് ലീഗ് മുത്തലാഖ് ബില്ലിന്‍റെ വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിനാല്‍ ഇങ്ങനെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ പ്രതിഷേധം ചെയ്തത്.

Title:പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിക്കുന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകരല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
