
സാങ്കല്പിക ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായയുടെ പേരില്‍ പല വ്യക്തികളുടെയും വീഡിയോ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലം നടന്ന തെരെഞ്ഞെടുപ്പ് കാലത്തും പൌരത്വ നിയമ ഭേദഗതിക്കെതിരെയും നടന്ന പ്രതിഷേധങ്ങളുടെ പശ്ച്യതലത്തിലും ഈ സാങ്കല്പിക ബിജെപി എം.എല്‍.എയുടെ വീഡിയോകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ സാങ്കല്പിക എം.എല്‍.എയുടെ മുകളില്‍ ഞങ്ങള്‍ ചെയ്ത ചില അന്വേഷണങ്ങള്‍ താഴെ നല്‍കിട്ടുണ്ട്:
- ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം…
- Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല…
- Fact Check: വൈറല്‍ വീഡിയോയില്‍ വിമര്‍ശിക്കുന്നവരെ കൊല്ലും എന്ന് ‘ഭീഷണീപ്പെടുത്തുന്ന’ ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായാണോ…?
- അനില്‍ ഉപാധയ എന്ന ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടന്നോ?
- വീഡിയോയില്‍ മാനിനുനേരെ നിറയൊഴിച്ച് വേട്ടയാടുന്ന വ്യക്തി ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?
- വീഡിയോയില്‍ ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുന്നത് ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?
വിണ്ടും അനില്‍ ഉപാധ്യായയുടെ പേരില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോ താഴെ നല്‍കിട്ടുണ്ട്.
Archived Link |
വിവരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “B.j.p. എംഎൽഎ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും,
ഈ വീഡിയോയെ വൈറലാക്കി മാറ്റുക, അതിന് ഇന്ത്യ മുഴുവൻ കാണാനാകും.”
ഇതേ വാചകവും, വീഡിയോയും പലോരും ഫെസ്ബൂക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

എന്നാല്‍ വീഡിയോയില്‍ ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായ് എന്ന് പേരില്‍ പ്രചരിക്കുന്ന ഈ വ്യക്തി ആരാണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയെ പല വ്യത്യസ്ത ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ Ds4 News യുടുബില്‍ പ്രസിദ്ധികരിച്ച വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. ഹിന്ദിയില്‍ നല്‍കിയ വീഡിയോയുടെ അടിക്കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെ- “NRC അല്ല ഇപ്പോള്‍ NPRനെതിരെ പ്രതിഷേധം, സര്‍ക്കാര്‍ നയം പ്രഖ്യാപ്പിച്ചപ്പോള്‍ ജനങ്ങള്‍ കൊടുത്ത മറുപടി”. വീഡിയോ ഡല്‍ഹിയിലെ രാജ് ബാഗിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ പ്രതിനിധി Ds4 News നോട് ബന്ധപ്പെട്ടപ്പോള്‍ അവര്‍ വീഡിയോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ-
“ഈ വീഡിയോ ബിജെപി എം.എല്‍.എ അനില്‍ ഉപാധ്യായയുടെതല്ല. വീഡിയോയില്‍ കാണുന്ന വ്യക്തിയുടെ പേര് പങ്കജ് ശ്രിവാസ്തവ് എന്നാണ്. ഇയാള്‍ ബീഹാറിലെതാണ്. ഇയാള്‍ ഒരു പാര്‍ട്ടിയുടെയും എം.എല്‍.എ അല്ല. ഇയാളൊരു സാധാരണ പൌരനാണ്, ഡല്‍ഹിയില്‍ രാജ് ഘട്ടില്‍ പ്രതിഷേധിക്കാന്‍ വന്നതാണ്. നിലവില്‍ രാജ്യത്തിന്‍റെ മുന്നിലുള്ള പ്രധാന വിഷയങ്ങളുടെ മുകളില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കാണിക്കുന്ന വീഡിയോയാണിത്. ”
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. വീഡിയോയില്‍ തന്‍റെ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തി ബിജെപി എം.എല്‍.എ അല്ല, പകരം ഒരു സാധാരണ പൌരനാണ്.

Title:സാങ്കല്പിക ബിജെപി എം.എല്‍.എ. അനില്‍ ഉപധ്യായയുടെ പേരില്‍ വിണ്ടും വീഡിയോ വൈറല്‍…
Fact Check By: Mukundan KResult: False
