ഈ ക്രെയിന്‍ അപകടം കൊച്ചി പോര്‍ട്ടില്‍ നടന്നതല്ല… സത്യമറിയൂ…

അന്തര്‍ദേശിയ൦ അപകടം

ക്രെയിൻ ഉപയോഗിച്ച് ച്ച വോട്ട് ഉയർത്തുമ്പോൾ അതിൻറെ  ചരട് പൊട്ടി  ബോട്ട് വെള്ളത്തിലേക്ക് യിൻ ഉൾപ്പെടെ വീഴുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവയ്ക്കുന്നുണ്ട് 

പ്രചരണം 

ക്രെയിനുകള്‍ ഉപയോഗിച്ച്  ഡോക്ക് പോലെ തോന്നുന്ന ഒരിടത്ത് ബോട്ട് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍  ബന്ധിപ്പിച്ചിരിക്കുന്ന കേബിള്‍ പൊട്ടുകയും ബോട്ടിനോടൊപ്പം, പിക്കപ്പ് ലോറിയും ക്രെയിനും വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ കൊച്ചിയിൽ നടന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കൊച്ചിൻ പോർട്ടിൽ ഇന്ന് സംഭവിച്ച അപകടം…”

archived linkFB post

ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത് കൊച്ചിയിൽ സംഭവിച്ചതല്ല എന്നും തായ്‌ലൻഡിൽ നടന്ന സംഭവം ആണെന്നും വ്യക്തമായി  

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പലരും പല അവകാശവാദങ്ങളുമായി ഇതേ വീഡിയോ പങ്കുവെച്ചിരിക്കുന്നത് കണ്ടു. ചിലർ ഇത് ഗുജറാത്തിലേത് എന്ന് പറയുന്നു.  മറ്റുചിലർ കറാച്ചിയിൽ നടന്ന അപകടമാണ് എന്ന് വിലയിരുത്തുന്നു.  എന്നാൽ എന്നാൽ ഒരു യൂട്യൂബ് ചാനലിൽ നിന്നും ഇത് തായ്‌ലൻഡിൽ നടന്ന സംഭവമാണ് എന്ന് ഉറപ്പിക്കാവുന്ന സൂചനകൾ ഞങ്ങൾക്ക് ലഭിച്ചു. . വീഡിയോ ദൃശ്യങ്ങളില്‍ അപകടത്തിന് ശേഷം ആളുകള്‍ സംഭവ സ്ഥലത്തേയ്ക്ക് ഓ‌ടി കൂടുന്നത് കാണാം

ഈ ഫൂട്ടേജ് നിയന്ത്രിക്കുന്നത് ന്യൂസ്‌ഫ്ലെയർ മാത്രമാണ് എന്ന് വീഡിയോയുടെ വിവരണത്തില്‍ നല്കിയിരിക്കുന്നു. ന്യൂസ് ഫ്ലെയര്‍ ഓണ്‍ലൈന്‍ പതിപ്പില്‍ നല്കിയ വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്: 

ജനുവരി 28 ന് പട്ടാനി പ്രവിശ്യയിലെ അറ്റകുറ്റപ്പണികൾക്കായി ഒരു ജോടി ട്രക്ക് ക്രെയിനുകൾ കപ്പലിനെ സമുദ്രത്തിൽ നിന്നും ഡോക്കിലേക്ക് ഉയർത്തുകയായിരുന്നു. പക്ഷേ ബോട്ട് വെള്ളത്തിൽ നിന്ന് ശ്രദ്ധാപൂർവ്വം ഉയർത്തുന്നതിനിടെ അമരം ഉറപ്പിച്ച കേബിളുകൾ പെട്ടെന്ന് പൊട്ടി, മുഴുവൻ ലോഡും വെള്ളത്തിലേയ്ക്ക് വീണു. വാഹനം പ്ലാറ്റ്‌ഫോമിന്‍റെ  അരികിലൂടെ മെല്ലെ മറിഞ്ഞ് കടൽവെള്ളത്തിലേക്ക് വീഴുന്നത് ഫൂട്ടേജിൽ കാണാം. നിമിഷങ്ങൾക്കുള്ളില്‍ ക്രെയിൻ ഓപ്പറേറ്റർ വീഴുന്ന വാഹനത്തിൽ നിന്ന് ചാടുന്നത് കാണാം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അപകടത്തിൽ ക്രെയിൻ ഡ്രൈവറുടെ കാല് ഒടിഞ്ഞതായാണ് റിപ്പോർട്ട്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറുടെ ആശുപത്രി ചിലവ് വഹിച്ചതായി ക്രെയിൻ പ്രവർത്തിപ്പിക്കുന്ന കമ്പനിയായ ബെഞ്ചപോർൺ പട്ടാനി ക്രെയിൻസ് ഉടമകൾ പറഞ്ഞു.” 

ചെക്ക് ഭാഷയിലെ മാധ്യമമായ നോവിങ്കി, അസ്സോസിയേറ്റഡ് പ്രസ്സ് എന്ന അന്താരാഷ്ട്ര മാധ്യമത്തിന്‍റെ വാര്‍ത്ത ആധാരമാക്കി ഒരു വീഡിയോയും വിവരണവും നല്കിയിട്ടുണ്ട്. 

“കുറച്ച് ദിവസങ്ങൾക്ക് ശേഷം, ക്രെയിന്‍ ഡ്രൈവര്‍ തനിക്ക് സുഖമാണെന്ന് ആശുപത്രിയിൽ നിന്ന് സന്ദേശം അയച്ചു. ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനി നഷ്ടപരിഹാരം നൽകുമെന്നും ആശുപത്രിയിലെ ചികിത്സയ്ക്കുള്ള പണം നൽകുമെന്നും അറിയിച്ചു.” എന്ന് വിവരണത്തിന്‍റെ ഒടുവില്‍ നല്കിയിട്ടുണ്ട്. യുട്യൂബില്‍ നിന്നും ലഭിച്ച മറ്റൊരു വീഡിയോയിലും കുറച്ചുകൂടി ദൃശ്യങ്ങള്‍ ലഭ്യമാണ്. അപകടം നടന്നത് എവിടെ ആണെന്ന് ഒരാള്‍ കമന്‍റില്‍ ചോദിച്ചപ്പോള്‍ തായ്ലന്‍റിലാണ് സംഭവം നടന്നത് എന്ന് യുട്യൂബര്‍ മറുപടി നല്കുന്നുണ്ട്. ഇത് ഇന്ത്യയിലാണ് നടന്നത് എന്ന് പലരും പ്രചരിപ്പിക്കുന്നതിനാലാണ് സംശയം ചോദിച്ചത് എന്ന് ചോദ്യ കര്‍ത്താവ് അറിയിക്കുന്നു. 

വീഡിയോ തായ്ലണ്ടില്‍ നിന്നുള്ളതാണെന്നും ലൈസന്‍സ് ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും വ്യക്തമാക്കിയ ന്യൂസ് ഫ്ലെയറിന് ഞങ്ങള്‍ മെയില്‍ അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൊച്ചി പോര്‍ട്ടില്‍ ഇങ്ങനെ ഒരു അപകടം നടന്നിട്ടില്ല എന്ന് അധികൃതര്‍  വ്യക്തമാക്കിയിട്ടുണ്ട്. 

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഈ ക്രെയിന്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ തായ്ലണ്ടില്‍ നിന്നുള്ളതാണ്. കൊച്ചി പോര്‍ട്ടില്‍ ഇങ്ങനെ ഒരു അപകടം നടന്നിട്ടില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

അപ്ഡേറ്റ്: ന്യൂസ് ഫ്ലെയര്‍ തായ്ലന്‍റ്  ഞങ്ങളുടെ അന്വേഷണത്തിന് മറുപടി നല്കിയിട്ടുണ്ട്. ക്രെയിന്‍ അപകടം നടന്നത് തായ്ലണ്ടില്‍ തന്നെയാണ് എന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

Avatar

Title:ഈ ക്രെയിന്‍ അപകടം കൊച്ചി പോര്‍ട്ടില്‍ നടന്നതല്ല… സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •