ബംഗാളിയുടെ കൂടെ ഓടി പോയ ഒരു മലയാളി പെണ്‍കുട്ടിയുടെ വീഡിയോയാണോ ഇത്…?

സാമൂഹികം

വിവരണം

FacebookArchived Link

“ബംഗാളിയുടെ കൂടെ ഇറങ്ങി പോയ ഒരു പെണ്ണിന്റെ അവസ്ഥ, ഇറങ്ങിപ്പോയപ്പോൾ ഓർക്കാത്ത അമ്മയെ ഇപ്പോൾ ഓർത്തു നിലവിളിക്കുന്നു ‘ സന്തോഷത്തോടെയല്ല ഇതു ഷെയർ ചെയ്യുന്നത്. എന്തു ചെയ്യാൻ എവിടെ എന്നു പോലും അറിയില്ലല്ലോ?” ഇത് പോലെയുള്ള അടിക്കുറിപ്പോടെ ഒരു വീഡിയോ പല ഫെസ്ബൂക്ക് അക്കൗണ്ടുകളും പ്രോഫൈലുകളില്‍ നിന്ന്‍ ഓഗസ്റ്റ്‌ 26, 2019 മുതല്‍ പ്രചരിക്കുകയാണ്. ഒരു ബംഗാളിയോടൊപ്പം ഇറങ്ങി പോയ മലയാളി പെണ്‍കുട്ടിയുടെ അവസ്ഥ എന്ന് അവകാശവാദം ഉന്നയിച്ച് ഈ വീഡിയോ ഷെയര്‍ ചെയ്യുന്ന ചില പ്രൊഫൈലുടെയും പേജുകളുടെയും സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ അതി ക്രൂരമായി മര്‍ദനം ഏല്‍ക്കുന്ന പെണ്‍കുട്ടി മലയാളിയാണോ? വീഡിയോയില്‍ പെണ്‍കുട്ടിയെ എന്തിനാണ് അതിക്രൂരമായി ഇങ്ങനെ മര്‍ദിക്കുന്നത്? മര്‍ദിക്കുന്ന വ്യക്തി ആരാണ്? സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാനായി നമുക്ക് അന്വേഷണം നടത്താം.

വസ്തുത അന്വേഷണം 

വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ വീഡിയോയിനെ In-vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയിനെ കുറിച്ച് ഒരു ബംഗാളി വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

SamakalArchived Link

വാര്‍ത്ത‍യുടെ പരിഭാഷണം ചെയ്തു വായിച്ചപ്പോള്‍ സംഭവം ആസാമിലെ നഗാവ് എന്ന സ്ഥലത്തിലെതാണ് എന്ന് മനസിലായി. നഗാവിലെ ചാംപ്പുരി പ്രദേശത്താണ് സംഭവം ഉണ്ടായിത് എന്ന് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വീഡിയോയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് പെണ്‍കുട്ടിയുടെ അച്ഛനായ ജമാലുദീന്‍ ആന്നെണ് വാര്‍ത്തയില്‍ പറയുന്നു. പെണ്‍കുട്ടിയെ ഇയാള്‍ വീടിന്‍റെ പറമ്പില്‍ മഴവെള്ളം കൊണ്ടുണ്ടായ ചളിയില്‍ തള്ളുമ്പോള്‍  വീടിന്‍റെ അടുത്തു താമസിക്കുന്ന അയല്‍വാസികള്‍ വന്നു പെണ്ണിനെ രക്ഷപെടുത്താന്‍ ശ്രമിച്ചു. ഒരു അയല്‍വാസി സംഭവത്തിന്‍റെ വീഡിയോ ഉണ്ടാക്കി സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തി നാഗാവ് ആശുപത്രിയില്‍ ചികിത്സക്കായി അഡ്മിറ്റ്‌ ചെയുകയുണ്ടായി. ഈയാള്‍ തന്‍റെ മകളെ എന്തിനാണ് തല്ലിയത് എന്നതിന്‍റെ വിവരം വാര്‍ത്ത‍യില്‍ നല്കിട്ടില്ല. ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹിന്ദി മാധ്യമമായ ആജ് തകിന്‍റെ ഒരു വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ലഭിച്ചു. വാര്‍ത്ത‍യുടെ വീഡിയോയും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Aaj TakArchived Link

പെണ്‍കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയെ വേശ്യവൃത്തിയില്‍ തല്ലാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോയാണ് നാം പ്രസ്തുത പോസ്റ്റില്‍ കാണുന്നത്.

ഇതിന് മുംപേ ഈ വീഡിയോയുടെ വസ്തുത അന്വേഷണം ചില വെബ്സൈറ്റുകള്‍ നടത്തിട്ടുണ്ട്. താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിച്ചു ഇവരുടെ റിപ്പോര്‍ട്ട്‌ വായിക്കാം.

AltnewsArchived Link
BoomArchived Link
QuintArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ആസാമില്‍ ഒരു പിതാവ് തന്‍റെ മകളെ വേശ്യാവൃത്തിയില്‍ തല്ലാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത മകളെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോയാണ് തെറ്റായ വിവരണം ചേര്‍ത്തു  പ്രചരിപ്പിക്കുന്നത്. 

Avatar

Title:ബംഗാളിയുടെ കൂടെ ഓടി പോയ ഒരു മലയാളി പെണ്‍കുട്ടിയുടെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False