ഉന്തുവണ്ടിയെ ‘ജുഗാദ് ആംബുലന്‍സ്’ ആക്കി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…

ആരോഗ്യം ദേശീയം സാമൂഹികം

വിവരണം

Man carrying sick wife on a thela to the Hospital from Fact Crescendo on Vimeo.

FacebookArchived Link

“പശുവിന് എയര്‍കണ്ടീഷന്‍ ആബുലന്‍സ് …. മനുഷ്യന് ഉന്തുവണ്ടി. 

ഈ കൊണ്ട് പോകുന്നത് മനുഷ്യനെയാണൊ അതൊ മൃഗത്തേയൊ.? ഇന്ത്യക്കാർ എന്തും ‘ജുഗാഡ്‌’ ചെയ്ത് ഒപ്പിക്കും.

ഇത് ഒരു ജുഗാഡ്‌ ആംബുലൻസ്..” എന്ന അടിക്കുറിപ്പോടെ വേടത്തി എന്ന ഫെസ്ബൂക്ക് പേജ് 2019 ജനുവരി‍ 24 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി ഒരു രോഗിയെ ഉന്തുവണ്ടിയുടെ മേലെ കട്ടില്‍ ഇട്ടു  ആശുപത്രിയില്‍ കൊണ്ട് വരുന്നതായി കാണാന്‍ സാധിക്കുന്നു. പശുവിനു എയര്‍ കണ്ടിഷന്‍ ആംബുലന്‍സുകള്‍ ഉള്ള നമ്മുടെ രാജ്യത്ത് മനുഷ്യര്‍ക്ക് ഇത് പോലെയുള്ള ‘ജുഗാദ്’ ആംബുലന്‍സ് ആണ് ലഭിക്കുന്നത് എന്ന പോസ്റ്റ്‌ ആരോപിക്കുന്നു. മൃ ഗങ്ങൾ ക്ക്‌ മനുഷ്യനെ ക്കാളധികം പരിഗണന ഇപ്പോൾ ലഭിക്കുന്നുണ്ട് എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. സംഭവം എവിടെയാണ് നടന്നത്, എപ്പോഴാണ് നടന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ‍ പോസ്റ്റില്‍ ഉൾപ്പെടുതിയിട്ടില്ല. ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ഭാരതത്തില്‍ ഈ രോഗിക്ക് ഒരു ആംബുലന്‍സ് ഏര്‍പ്പാട് ആക്കാന്‍ സാധിച്ചില്ലേ? പോസ്റ്റില്‍ ആരോപ്പിക്കുന്ന പോലെ ഇത് ഒരു ‘ജുഗാദ്’ ആംബുലന്‍സ് ആണോ? സത്യം എന്താണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ ശേഖരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. പോസ്റ്റില്‍ സംഭവസ്ഥലവും സമയവും നല്‍കാത്തതിനാല്‍ ഞങ്ങള്‍ വീഡിയോയുടെ സഹായത്തോടെ വിവരങ്കല്‍ ശേഖരിക്കാന്‍ ശ്രമിച്ചു. ഇതിന്‍റെ ഭാഗമായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് പ്രസ്തുത പോസ്ട്ടിലൂടെ പങ്ക് വെച്ച വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. ഇതിലുള്ള ഫ്രേമുകളില്‍ ഒന്നിന്‍റെ reverse image search നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വാ൪ത്തെയെ കുറിച്ച് പത്രിക എന്ന ഹിന്ദി വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്ത‍ ലഭിച്ചു. Reverse image searchല്‍ ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

പത്രിക പ്രസിദ്ധികരിച്ച വാ൪ത്തെ പ്രകാരം സംഭവം ഉത്തര്‍പ്രദേശിലെ ശാംളിയിലാണ് സംഭവിച്ചത്. വീഡിയോയില്‍ കാണുന്ന വ്യക്തിയുടെ പേര് പപ്പു എന്നാണ്. ഇദ്ദേഹം ഈ ഉന്തുവണ്ടി വെച്ചാണ് ഉപജീവന മാർഗ്ഗം തേടുന്നത്. വണ്ടിയില്‍ കാണുന്ന രോഗി ഇദ്ദേഹത്തിന്‍റെ ഭാര്യ അഞ്ചു ആണ്. 35 വയസായ അഞ്ചു അംഗ പരിമിതി ഉള്ളയാളാണ്. വിവരങ്ങൾ പ്രകാരം, വെള്ളിയാഴ്ചക്ക് അഞ്ചുവിന്‍റെ ആരോഗ്യ നില മോശമായപ്പോള്‍ പപ്പു അദ്ദേഹത്തിന്‍റെ ഉന്തുവണ്ടിയുടെ മുകളില്‍ കട്ടിലിട്ട് അതിന്‍റെ മേലെ ഭാര്യെയെ കിടത്തി മൂന്ന് കിലോമീറ്റര്‍ ദുരെയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്‍ററില്‍ എത്തിച്ചു. ആ സമയം എടുത്ത് വീഡിയോ ആണ് ഇത്. 

ആശുപത്രിയില്‍ ഫോണ്‍ ചെയ്തപ്പോള്‍ ആംബുലന്‍സ് ലഭ്യമല്ല എന്ന് ആശുപത്രി ഉദ്യോഗസ്ഥര്‍ അറിയിച്ചു ശേഷം ആശുപത്രിയില്‍ എത്തിയതിനു ശേഷം ഉടനെ ചികിത്സിക്കാനും ഡോക്ടര്‍മാര്‍ താല്പര്യം കാണിച്ചില്ല എന്ന് ബന്ധുക്കാര്‍ ആരോപിച്ചു. ഈ ആരോപനത്തിനെ തുടർന്ന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സഞ്ജയ്‌ ഭട്നാഗര്‍ ആരോപനകള്‍ അന്വേഷിക്കും എന്ന് മാധ്യമങ്ങളെ അറിയിച്ചു. 

എന്നാല്‍ ഈ സംഭവത്തിനെ പറ്റി എസ.ഡി.എം അന്വേഷണം നടത്തി, എന്നട്ട് പപ്പു ആംബുലന്‍സ് ആവശ്യപ്പെട്ട്‌ ആശുപത്രിയില്‍ ഫോണ്‍ വിളിച്ചില്ല എന്ന് കണ്ടെത്തിയതായി ശാമ്ളി ജില്ലയുടെ എ.ഡി.എം. അജയ് കുമാര്‍ ശുക്ല മാധ്യമങ്ങളെ അറിയിച്ചു. പപ്പുവിന്‍റെ ഭാര്യ അഞ്ജുവിന് എത്തിച്ച ഉടനെ തന്നെ ആശുപത്രിയില്‍ ചികിത്സ നല്‍കി തുടർന്ന് അഞ്ച് ദിവസം വരെ കഴിക്കാനായി മരുന്ന് എഴുതി നല്‍കി. അഞ്ജുവിന് പരാലിസിസാണ്. അതിനാല്‍ അഞ്ചുവിനെ ‌‍മേറഠിലുള്ള ആശുപത്രിയില്‍ കാണിക്കാന്‍ ശുപാർശയും ഡോക്ടര്‍ ചെയ്തു. 

താന്‍ ആംബുലന്‍സ് ആവശ്യപ്പെട്ട്‌ ആശുപത്രിയില്‍ വിളിച്ചിരുന്നില്ല എന്ന് പപ്പു മാധ്യമങ്ങളുടെ മുന്നില്‍ വ്യക്തമാക്കി. അത് പോലെ ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ തന്‍റെ ഭാര്യെക്ക് ചികിത്സ ലഭിച്ചു എന്നും പപ്പു മാധ്യമങ്ങളെ അറിയിച്ചതായി വാര്‍ത്ത‍കൽ അറിയിക്കുന്നു. യുപി ഉൾപ്പെടെ 22 സംസ്ഥാനങ്കളില്‍   ആംബുലന്‍സിനായി 108 എന്ന എമര്‍ജന്‍സി റസ്പോന്‍സ് സേവനം നമ്പര്‍ ലഭ്യമാണ്. കൂടാതെ ആശുപത്രിയുടെ പുറത്ത് രോഗികള്‍ക്കായി രണ്ട് സ്ട്രെട്ചെര്‍ എപ്പോഴും ലഭ്യമായിരിക്കും എന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജയ്‌ ഭട്നാഗര്‍ അറിയിക്കുന്നു.

ഈ സംഭവത്തിനെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങൾ  പ്രസിദ്ധികരിച്ച വാർത്തകൾ വായിക്കാനായി താഴെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക.

PatrikaArchived Link
ZeenewsArchived Link
India TVArchived Link
Khabar NDTVArchived Link

നിഗമനം

പോസ്റ്റില്‍ ആരോപിക്കുന്ന പോലെ വീഡിയോയില്‍ കാണുന്നത് രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ‘ജുഗാദ് ആംബുലന്‍സ്’ അല്ല. തന്‍റെ പരാലിസിസ് ബാധിച്ച ഭാര്യെയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന ഭര്‍ത്താവിന്‍റെ വീഡിയോ ആണ് പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. ഇയാള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടില്ല എന്ന് ഇദേഹം മാധ്യമങ്ങളെ അറിയിച്ചു, ഇത് പോലെ ഒരു ആവശ്യം ആശുപത്രിയില്‍ അറിയിച്ചില്ല എന്ന് എസ.ഡി.എം അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Avatar

Title:ഉന്തുവണ്ടിയെ ‘ജുഗാദ് ആംബുലന്‍സ്’ ആക്കി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •