
തന്‍റെ മകന്‍റെ പ്രകടനം മോശമാണ് എന്ന് പറഞ്ഞു പുറത്താക്കിയ ഡാന്‍സ് റിയലിറ്റി ഷോവിന്‍റെ ജഡ്ജിനെ സ്റ്റേജില്‍ വന്നു ഭീക്ഷണിപെടുത്തുന്ന നോയിഡയിലെ ഒരു ബി.ജെ.പി. നേതാവിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ പുറത്താക്കിയാതിനാല്‍ തന്‍റെ ഷോ ഞാന്‍ നിര്‍ത്തിക്കും എന്ന ഭീക്ഷണി മുഴക്കുന്ന നെഹ്‌റു ജാക്കറ്റും വെള്ള ജുബയും ധരിച്ച ഒരു രാഷ്ട്രിയകാരനെ പോലെയുള്ള ഒരാളെ നമുക്ക് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഇത് വെറുമൊരു തമാശയായിരുന്നു എന്ന് കണ്ടെത്തി. വീഡിയോയില്‍ കാണുന്ന വ്യക്തി ബി.ജെ.പി. നേതാവുമല്ല എന്ന് മനസിലായി. എന്താണ് ഈ പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:” ഒരു സങ്കി ഗുണ്ടായിസം
നോയിഡയിലെ ഒരു ബി.ജെ.പി നേതാവിന്‍റെ മകൻ ടി വി ചാനലിന്‍റെ ഡാൻസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നു. പ്രകടനം മോശമായതിനാൽ അവസരം നഷ്ടമാകുന്നു. തൻ്റെ പിതാവിൻ്റെ ‘മഹത്വം’ ചൂണ്ടിക്കാട്ടിയും അൽപം ഭീഷണി കലർത്തിയും മകൻ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ആവശ്യപ്പെടുന്നു. വഴങ്ങാതെ ജഡ്ജസ് തിരിച്ചയക്കുന്നു. പിന്നീട് സ്റ്റേജിലേക്ക് അച്ഛന്‍ നേതാവിനെ കൂട്ടികൊണ്ടു വരുന്നു…
ഇതാണ് ഫാഷിസ്റ്റ് സങ്കി ഭീകരതയുടെ പല മുഖങ്ങളിൽ ചിലത്”
വസ്തുത അന്വേഷണം
വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ പ്രധാന ഫ്രേമുകളില്‍ ഒന്നിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ഈ റിയാലിറ്റി ഷോവിന്‍റെ പേര് ഡാന്‍സ് ഇന്ത്യ ഡാന്‍സ് (DID) എനാണ്. Zee ടി.വി.യുടെ ഈ റിയലിറ്റി ഷോവിന്‍റെ അഞ്ചാമത്തെ എപ്പിസോഡിലാണ് ഈ സംഭവം നടന്നത്. DID സീസണ്‍ അഞ്ചിന്‍റെ ആദ്യത്തെ എപിസോഡില്‍ ജഡ്ജ് മാരായ മുദ്ദസ്സര്‍ ഖാനും ഗയിതി സിദ്ദിക്കിയും പ്രൊഡ്യുസര്‍മാരും മറ്റേ ജഡ്ജ് പുനീത് പാഠകിനോട് ചെയ്ത ഒരു തമാശയായിരുന്നു ഇത്. താഴെ നമുക്ക് 27 ജൂണ്‍ 2015ന് Zee TV സംപ്രേക്ഷണം ചെയ്ത DIDയുടെ ആദ്യത്തെ എപിസോഡ് പൂര്‍ണമായി കാണാം. 40 മിനിറ്റ് കഴിഞ്ഞിട്ടാണ് സംഭവം തുടങ്ങുന്നത്.
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ഭാഗത്തില്‍ പൂര്‍ണ സംഭവം കാണിച്ചിട്ടില്ല. പിന്നിട് സ്റ്റേജില്‍ പോയി മുദ്ദസ്സര്‍ ഖാന് ഇത് വെറുമൊരു തമാശയായിരുന്നു എന്ന് പുനീതിനെ അറിയിക്കുന്നു. പിന്നിട് എല്ലാവരും വേദിയില്‍ നിന്ന് കെട്ടിപിടിക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം.
നിഗമനം
വൈറല്‍ വീഡിയോയില്‍ കാണുന്നത് ഒരു ബി.ജെ.പി. നേതാവ് ഡാന്‍സ് റിയലിറ്റി ഷോ ജഡ്ജുമായി ഗുണ്ടായിസം കാണിക്കുന്നത്തിന്റെതല്ല പകരം ഡാന്‍സ് ഇന്ത്യ ഡാന്‍സ് റിയലിറ്റി ഷോവിന്‍റെ ജഡ്ജിമാര്‍ മറ്റോരു ജഡ്ജുടെ മേലെ ചെയ്ത താമാശയുടെതാണ്. വീഡിയോയില്‍ കാണുന്ന വ്യക്തി ബി.ജെ.പി. നേതാവല്ല.

Title:FACT CHECK: തന്‍റെ മകന്‍റെ പ്രകടനം മോശമാണ് എന്ന് ചൂണ്ടികാനിച്ച റിയാലിറ്റി ഷോ ജഡ്ജിനെ BJP നേതാവ് ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോയല്ല ഇത്…
Fact Check By: Mukundan KResult: False
