ബാലവിവാഹത്തിന് മുതിര്‍ന്ന മധ്യവയസ്ക്കനെ ചോദ്യം ചെയ്യുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

ദേശീയം സാമൂഹികം

ബാലവിവാഹം ഇന്ത്യയില്‍ നിയമംമൂലം നിരോധിതമാണ്. എങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചില ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തതായി വാര്ത്തകള്‍ വരാറുണ്ട്. ബാല വിവാഹത്തിന് മുതിർന്ന ഒരാളെ കയ്യോടെ പിടികൂടിയ ഒരു വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് എന്നു അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

പ്രചരണം 

വീഡിയോദൃശ്യങ്ങളിൽ കഴുത്തിൽ കല്യാണമാല ധരിച്ച മധ്യവയസ്കനും  ഒരു ചെറിയ കുട്ടിയും ക്ഷേത്രത്തിൽ തൊഴുന്നത് കാണാം. വീഡിയോ ചിത്രീകരിക്കുന്ന ആൾ വന്ന് ഇയാളെ ചോദ്യം ചെയ്യുന്നു. പഠിക്കാനായി അയക്കാം എന്നു വാഗ്ദാനം നല്‍കി രണ്ടുലക്ഷം രൂപ രക്ഷിതാക്കള്‍ക്ക് നല്‍കി കൊണ്ടുവന്ന പെണ്‍കുട്ടിയെ മധ്യവയസ്ക്കന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നാണ് ഇവരുടെ സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ തന്‍റെ സമ്മതമില്ലാതെ ആണ് വിവാഹം നടത്തുന്നതെന്ന് അവള്‍ കരയുന്നു. നിങ്ങളുടെ പേരക്കുട്ടി ആകാനുള്ള പ്രായമല്ലേ പെണ്‍കുട്ടിക്ക് ആയിട്ടുള്ളൂവെന്ന് വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി ചോദിക്കുന്നുണ്ട്. പോലീസില്‍ ഇക്കാര്യം അറിയിക്കുമെന്ന് അവര്‍ പറയുന്നുണ്ട്. 

ഈ സംഭവം ഉത്തര്‍പ്രദേശില്‍ നടന്നതാണ് എന്നു വാദിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “യോഗിയൂടെ UP-യില്‍ ആണ്…

പട്ടിണി മുതലെടുത്ത് 200000 രൂപ കൊടുത്ത്

18 വയസ്സ് പോലും തികയാത്ത പെൺകുട്ടികളെ പഠിപ്പിക്കാൻ എന്ന വ്യാജേന കൊണ്ടുവന്ന്

ഈ ചെറ്റ കല്യാണം കഴിച്ച് പീഡിപ്പിക്കാൻ കൊണ്ടുവന്നതാണ്. ഇവൻ ചാണകം ആയതുകൊണ്ട് അവിടത്തെ ഒരൊറ്റ ചാണക സംഘിക്കും ഒരു പരാതിയും ഇല്ല.

ഈ ഊളകൾ ഇത് കാണുകയുമില്ല.”

FB postarchived link

എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഇതൊരു യഥാര്‍ത്ഥ സംഭവമല്ലെന്നും സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നും വ്യക്തമായി.

വസ്തുത ഇതാണ് 

ആദ്യം ഞങ്ങള്‍ മാധ്യമ വാര്‍ഥ്കല്‍ പരിശോധിച്ചു. ഇങ്ങനെ ഒരു സംഭവം നടന്നതായി ഒരു മാധ്യമവും വാര്‍ത്ത നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു വിവാഹം നടന്നാല്‍ അത് തീര്‍ച്ചയായും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുമായിരുന്നു. മാത്രമല്ല രാഷ്ട്രീയപരമായും തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഫലങ്ങള്‍ ഒന്നുതന്നെ  ലഭിക്കാത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ യുട്യൂബില്‍ കീ വേര്‍ഡ്സ് അന്വേഷണം നടത്തി നോക്കി. 

സ്ക്രിപ്റ്റഡ് വീഡിയോകള്‍ ചിത്രീകരിക്കുന്ന കിഷന്‍ കപൂര്‍ വ്ളോഗ്സ് എന്ന യുട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചതാണ് വീഡിയോ

വീഡിയോയുടെ വിവരണത്തോടൊപ്പം ഇത് വിനോദത്തിനായി ചിത്രീകരിച്ചതാണെന്നും യഥാര്‍ത്ഥ സംഭവമല്ലെന്നും ഡിസ്ക്ലൈമര്‍ നല്‍കിയിട്ടുണ്ട്. 

ഇത്തരത്തില്‍ ചിത്രീകരിച്ച അനേകം വീഡിയോകളും ചാനലില്‍ ലഭ്യമാണ്. 

ചിത്രീകരിച്ച വീഡിയോ ആണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്, 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല. സാമൂഹിക അവബോധത്തിനായി ചിത്രീകരിച്ച വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബാലവിവാഹത്തിന് മുതിര്‍ന്ന മധ്യവയസ്ക്കനെ ചോദ്യം ചെയ്യുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •