ഇത് ഷഹലയല്ല ഷഹാനയാണ്. സ്കൂള്‍ അങ്കണത്തില്‍ പാട്ടുപാടി വൈറലായ ഷഹാന!

സാമൂഹികം

വിവരണം

“അറം പറ്റിയ വരികൾ” വയനാട് പാമ്പ്കടിയേറ്റ് മരിച്ച ഷഹല പാടിയ പാട്ട്.

വയനാട്ടില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല സ്കൂള്‍ അസംബ്ലിയില്‍ പാടുന്നതാണെന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌ലസാപ്പിലാണ് അധികമായി വീഡിയോ ക്യാപ്ഷന്‍ സഹിതം വൈറലായിരിക്കുന്നത്. ചിലര്‍ ഇത് ഫെയ്‌സ്ബുക്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

വാട്‌സാപ്പ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്-

പ്രചരിക്കുന്ന വീഡ‍ിയോ (ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്)-

എന്നാല്‍ വീഡിയോയില്‍ കാണുന്നത് വയനാട്ടില്‍ പാമ്പുകടിയേറ്റ് മരണപ്പെട്ട ഷഹല തന്നെയാണോ? ഷഹലയാണോ ആ പാട്ടു പാടുന്ന വിദ്യാര്‍ഥിനി? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

എന്ന് നിന്‍റെ മൊയ്ദീന്‍ എന്ന സിനിമയിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് ഒരു സ്കൂള്‍ വിദ്യാര്‍ഥിനി വീഡിയോയില്‍ പാടുന്നത്. എന്നാല്‍ ഗൂഗിളില്‍ പാട്ടിന്‍റെ ആദ്യ വരി സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ കുട്ടിയുടെ വീഡിയോ വൈറലായതിനെ കുറിച്ചും പിന്നീട് സ്കൂളിലെത്തി സംവിധായകന്‍ മേജര്‍ രവി അഭിനന്ദിക്കുകയും ചെയ്തതിന്‍റെ വീഡിയോ യൂട്യൂബില്‍ കണ്ടെത്താനും കഴിഞ്ഞു. വയനാട് ചുണ്ടയില്‍ ആര്‍സിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ഥിനി ഷഹനയാണ് ഗാനം ആലപിച്ചിരിക്കുന്നതെന്ന് യൂ ട്യൂബ് വീഡിയോയുടെ വിവരണത്തില്‍ പറയുന്നത്. ഗോ പ്രോ മീഡിയ എന്ന യൂട്യൂബ് ചാനലില്‍ 2015ലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഷഹനയുടെ പാട്ട് വൈറലായതോടെ മുഖ്യധാര മാധ്യമങ്ങളും അന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈരളി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത പരിശോധിക്കാം.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന എന്ന സ്കൂളിലാണ് വിദ്യാര്‍ഥിനിയായ ഷഹല പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.

നിഗമനം

വയനാട് ചുണ്ടയില്‍ ആര്‍സിഎച്ച് സ്കൂളിലെ ഷഹന എന്ന വിദ്യാര്‍ഥിനി 2005ല്‍ സ്കൂളില്‍ പാടിയ ഗാനത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണമായും വസ്‌തുത വിരുദ്ധമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഇത് ഷഹലയല്ല ഷഹാനയാണ്. സ്കൂള്‍ അങ്കണത്തില്‍ പാട്ടുപാടി വൈറലായ ഷഹാന!

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •