
രാഹുല്‍ ഗാന്ധിയോട് പോലീസുകാര്‍ അപമര്യാദയായി പെരുമാറുന്നു എന്ന് വാദിച്ച് ഒരു വീഡിയോ(താഴെ നല്കിയ) സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിട്ടുണ്ട്. ഈ വൈറല്‍ വീഡിയോയെ അന്വേഷണത്തിനായി പലരും ഞങ്ങള്‍ക്ക് ഞങ്ങളുടെ ഫാക്റ്റ് ലൈന്‍ നമ്പര്‍ 9049053770ലേക്ക് അയച്ചിരുന്നു.
തുടര്‍ന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മുന്‍ കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെതല്ല എന്ന് കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്കിയ വീഡിയോയില്‍ വെള്ള ജൂബയും മഞ്ഞ മാസ്കും ധരിച്ചിരിക്കുന്ന വ്യക്തിയെ പോലീസ് കൈകാര്യം ചെയ്യുന്നതായി കാണുന്നു. പശ്ചാതലത്തില്‍ ഡല്‍ഹി പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും നമുക്ക് കേള്‍ക്കാം.
വീഡിയോയുടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “ഇത് 🇮🇳ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി (വയനാട് അല്ല കേട്ടോ), അച്ചൻ പ്രധാനമന്ത്രി, അച്ചന്റെ അമ്മ പ്രധാനമന്ത്രി, അച്ചമ്മയുടെ അച്ചൻ പ്രധാനമന്ത്രി* *ഇദ്ധേഹത്തിന്റെ ഗതി ഇതാണെങ്കിൽ സാധാരണക്കാരന്റെ കാര്യം എന്ത് പറയാനാ🤔 ഇങ്ങനൊരിന്ത്യ ആണ് സ്വപ്നത്തിൽ“
ഈ വീഡിയോ പ്രചരിപ്പിക്കുന്ന പല ഫെസ്ബൂക്ക് പോസ്റ്റുകള്‍ നമുക്ക് താഴെ നല്കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ വീഡിയോയെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്ന് ചെയ്ത ഈ ട്വീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു.
AAP MLA @ajaydutt48 went to Safdarjung hospital yesterday to help the victim's family. Police manhandled him.
— AAP (@AamAadmiParty) September 30, 2020
Police wanted to carry victim's body in an unnumbered vehicle without the consent of the family. #बलात्कारी_योगी_सरकार pic.twitter.com/uxtYR5FYu6
ട്വീറ്റ് പ്രകാരം ഈ വീഡിയോയില്‍ കാണുന്നത് രാഹുല്‍ ഗാന്ധിയല്ല പകരം ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ അജയ് ഭട്ടാണ്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാന്‍ പോയ അജയ് ഭട്ടിനെ പോലീസ്സുകാര് തടയുന്നത്തിന്റെ ദൃശ്യങ്ങലാണ് നാം കാണുന്നത്.
ഈ സംഭവത്തിനെ കുറിച്ച് ഔട്ട്ലുക്ക് വെബ്സൈറ്റിലും താഴെ നല്കിയ വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്.
ലേഖനം വായിക്കാന്‍-Outlook| Archived Link
ഞങ്ങള്‍ ഈ വീഡിയോ രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിലും അയച്ചു. രാഹുല്‍ ഗാന്ധിയുടെ പെഴ്സോനാല് സ്റ്റാഫ് അംഗമായ ദിശാല്‍ ഈ വീഡിയോ രാഹുല്‍ ഗാന്ധിയുടെതല്ല എന്ന് വ്യക്തമാക്കി. ദിശാല്‍ ഞങ്ങളുടെ പ്രതിനിധിയിനോദ് പറഞ്ഞത് ഇങ്ങനെ- “ഈ വീഡിയോ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. പലരും ഈ വീഡിയോ രാഹുല്‍ ഗാന്ധിജിയുടെതാണോ എന്ന് ചോദിച്ചിരുന്നു. പക്ഷെ ഈ വീഡിയോ അദേഹത്തിന്റെതല്ല.”
ബൂംലൈവ് ആം ആദ്മി പാര്‍ട്ടിനേതാവ് അജയ് ഭട്ടിനോട് സംസാരിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് താന്‍ തന്നെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
നിഗമനം
പോലീസ്സുകാര് അപമര്യാദയായി രാഹുല്‍ ഗാന്ധിയോട് പെരുമാറി എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന പ്രസ്തുത വീഡിയോ യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയല്ല. പകരം ഡല്‍ഹിയിലെ സഫ്ദര്ജന്ഗ് ആശുപത്രിയില്‍ ഹത്രാസില്‍ ബലാത്സംഗത്തിന് ഏറെയായ പെണ്‍കുട്ടിയെ കാണാന്‍ ചെന്നപ്പോള്‍ പോലീസ്സുകാര് തടഞ്ഞ ആം ആദ്മി പാര്‍ടി നേതാവ് അജയ് ഭട്ടാണ്.

Title:FACT CHECK: ഈ വൈറല്‍ വീഡിയോയില്‍ പോലീസ്സുകാര് അപമര്യാദയായി പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടല്ല; സത്യവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
