
വിവരണം
Archived Link |
“”**അവർ നോക്കിയില്ല അവൻ സുന്നി ആണോ , സലഫി ആണോ അഹ്‌ലെ ഹദീസ് ആണോ , ജമാഅത് ആണോ എന്ന് **’ഹിന്ദുത്വ തീവ്രവാദികൾ ഒരു പാവം മുസ്‌ലിം വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്നു , സമൂഹമേ ഇ തെമ്മാടി തീവ്രവാദികൾക്കെതിരെ പ്രതിരോധം തീർത്തില്ലെങ്കിൽ നാളെ നിങ്ങളുടെ അവസ്ഥയും ഇതായിരിക്കും ??
വീണ്ടും സംഘ പരിവാറിന്‍റെ
ക്രൂരമായ മുസ്‌ലിം വേട്ട
ആ സഹോദരൻ മരണപെട്ടു?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 29, 2019 മുതല്‍ Hamzac Okl ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു വ്യക്തിയെ ഒരു സംഘം ജനങ്ങള്‍ കൂടി മര്‍ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഹിന്ദിയിലെ മോശപ്പെട്ട വാക്കുകളുടെ പ്രയോഗങ്ങളും യും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദുത്വ തിവ്രവാദികള്‍/സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മുസ്ലിം വ്യക്തിയെ തല്ലി കൊന്നു എന്നാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന അവകാശവാദം. എന്നാല്‍ സംഭവം എവിടെതെതാണ്, എന്തിനാണ് ഈ സംഘം ഈ വ്യക്തിയെ മര്‍ദിക്കുന്നത് എന്നതിനെ കുറിച്ച് യാതൊരു വിവരം പോസ്റ്റില്‍ നല്കിട്ടില്ല. യഥാര്‍ത്ഥത്തില്‍ വീഡിയോയില്‍ കാണുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട കൊലപതകം ചെയ്യുന്ന സംഭവമാണോ? സത്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ പിന്നിലുള്ള കഥ എന്താണെന്ന്‍ അറിയാനായി ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അവേഷണം നടത്തി പരിശോധിച്ചു. വീഡിയോയിനെ കുറിച്ച് എന്തെങ്കിലും വാര്‍ത്ത ഓണ്‍ലൈന്‍ ലഭ്യമാണോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു.

മുകളില്‍ കാന്നുന്ന പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയുമായി ബന്ധപെട്ട ഒരു വാര്‍ത്ത ലഭിച്ചു.
ഈ വാര്‍ത്തകള്‍ പ്രകാരം യഥാര്‍ത്ഥ സംഭവം ഇങ്ങനെയാണ്: സംഭവം ഉത്തര്‍ പ്രദേശിലെ മീരറ്റിലേതാണ്. വീഡിയോയില്‍ മര്‍ദനം ഏറ്റ വ്യക്തി ഒരു പെണ്‍കുട്ടിയോടൊപ്പം ബസില്‍ യാത്ര ചെയുകയുണ്ടായി. ബസ് സ്റ്റോപ്പില്‍ ബസ് നിന്നപ്പോള്‍ പെണ്‍കുട്ടി ഇയാള്‍ തന്നെ പിഡിപ്പിച്ചു എന്ന് ബന്ധുക്കളോട് പറഞു. അതിനെ ശേഷം ബന്ധുക്കള്‍ ചേര്‍ന്ന് ഈ പയ്യനെ തല്ലി.
ഈ സംഭവത്തിന്‍റെ വീഡിയോ പിന്നീട് സാമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയി. പ്രസ്തുത പോസ്റ്റില്‍ കാണുന്ന വീഡിയോ ഈ സംഭവത്തിന്‍റെതാണ്. പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു എന്നട്ട് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മേരറ്റ് പോലീസ് എസ്എസ്പി അജയ് കുമാര്‍ സാഹണി മാധ്യമങ്ങളെ അറിയിച്ചു.
Yahoo | Archived Link |
Maharashtra Times | Archived Link |
Times Of India | Archived Link |
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ഒരു യുവാവ് തന്നെ പിഡിപ്പിച്ചു എന്ന ഒരു പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്നു ഉത്തര്‍പ്രദേശിലെ മേരറ്റില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും ജനങ്ങളും യുവാവിനെ തല്ലിയതിന്‍റെ വീഡിയോയാണ് തെറ്റായ വിവരണം ചേര്‍ത്തു പ്രചരിപ്പിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ പ്രസ്തുത പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ മാന്യ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Title:സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോയാണോ ഇത്…?
Fact Check By: Mukundan KResult: False
