FACT CHECK: സൈനികര്‍ നിരാശ്രയയായ ഗര്‍ഭിണിയെ സഹായിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല, ചിത്രീകരിച്ചതാണ്…

സാമൂഹികം

അതിർത്തികളിൽ അതിൽ രാജ്യ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല സൈനികർ ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സൈനികർ സഹായവുമായി മുന്നിട്ടിറങ്ങുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പല ഇന്ത്യൻ ഭാഷകളിലും ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: അഭിമാനം 🙏

ഇന്ത്യൻ മിലിറ്ററി.. ശരിക്കും മനസ്സിൽ തട്ടിയ ഒരു വീഡിയോ

archived linkFB post

സഹായം അഭ്യർത്ഥിച്ചിട്ടും എല്ലാവരും കയ്യൊഴിഞ്ഞ ഗർഭിണിയെ സൈനികര്‍ സഹായിക്കുന്ന വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ല എന്നും പ്രത്യേകം ചിത്രീകരിച്ച വീഡിയോ ആണ് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇതാണ്

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ തന്നെ ഇത് യഥാർത്ഥ സംഭവമല്ല എന്ന് അനായാസം വ്യക്തമാകും.  ഇതേ വീഡിയോയുടെ ഒരു യൂട്യൂബ് പതിപ്പിന് കുറച്ചുകൂടി ദൈർഘ്യമുണ്ട്. വീഡിയോയുടെ അവസാനം ഒരു disclaimer കൊടുത്തിട്ടുണ്ട് എന്ന് കാണാം.

ഡിസ്ക്ലൈമര്‍ വാചകങ്ങൾ  വ്യക്തമായി കാണാനാവില്ലെങ്കിലും വീഡിയോ സ്‌ക്രിപ്റ്റഡ്  ആയിരിക്കാമെന്ന് അത് വ്യക്തമാക്കുന്നു. തുടർന്ന് ഞങ്ങൾ വീഡിയോ പല കീഫ്രെയിമുകളായി വിഭജിച്ചു. അതിനു ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. 

വൈറൽ വീഡിയോയുടെ മികച്ച റെസല്യൂഷൻ ഉള്ള പതിപ്പ്  ഒരു ഫേസ്ബുക്ക് പേജിൽ നിന്നും ഞങ്ങൾക്കു ലഭിച്ചു. വീഡിയോയുടെ അവസാനമുള്ള ഡിസ്ക്ലൈമര്‍ ഇങ്ങനെ:  “യഥാർത്ഥ ലോക സാഹചര്യങ്ങളിൽ  എങ്ങനെ പ്രതികരിക്കണമെന്ന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ വീഡിയോ ഫൂട്ടേജ് നിർമ്മിച്ചത്.”

സ്റ്റാർ ക്രിയേറ്റീവ് പ്രൊഡക്ഷൻ എന്ന ഫേസ്ബുക്ക് പേജ് ഈ വീഡിയോയുടെ ക്രെഡിറ്റ് തെലുങ്ക് അഭിനേത്രി പ്രിയയ്ക്ക് ആണ് നല്‍കിയിട്ടുള്ളത്. 

തെലുങ്ക് സിനിമകളിലും സീരിയലുകളിലും സജീവമായ  പ്രിയയുടെ  പ്രൊഫൈലിൽ തിരഞ്ഞപ്പോൾ, ഈ വൈറൽ വീഡിയോ 2020 ജനുവരി രണ്ടിന് നല്‍കിയിട്ടുള്ളതായി കണ്ടു. എന്നാൽ വീഡിയോയിൽ 2021 ഡിസംബർ 17 എന്നാണ് തീയതി കാണാന്‍ കഴിയുന്നത്.   “അതിശയിപ്പിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ്‌ പ്രിയ വീഡിയോ പങ്കുവച്ചിട്ടുള്ളത്. “കണ്ടതിന് നന്ദി! ഈ പേജിൽ സ്ക്രിപ്റ്റഡ് ഡ്രാമകളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്, “എന്ന ഡിസ്ക്ലൈമര്‍ ഒപ്പം കൊടുത്തിട്ടുണ്ട്.

റെയിൽവേ പ്ലാറ്റ്ഫോമിൽ സൈനികര്‍ അബലയായ ഗർഭിണിയെ പടികൾ കയറാനും ലഗേജ് എടുക്കാനും സഹായിക്കുന്ന വീഡിയോ യഥാർത്ഥ സംഭവത്തിന്‍റെതല്ലെന്നും പ്രത്യേകം ചിത്രീകരിച്ചതാണ് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ വീഡിയോ യഥാർത്ഥ സംഭവത്തിന് നല്ല ചിത്രീകരിച്ചതാണ് യഥാർത്ഥ സംഭവത്തിന്‍റെത് എന്നമട്ടിൽ തെറ്റിദ്ധരിച്ച് പലരും പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സൈനികര്‍ നിരാശ്രയയായ ഗര്‍ഭിണിയെ സഹായിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല, ചിത്രീകരിച്ചതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •