റോഡിലെ വെള്ളക്കെട്ടില്‍ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലേതാണ്…

ദേശീയം

റോഡില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ റിക്ഷ നിർത്തിയ ശേഷം നൃത്തം ചെയ്യുന്ന ഡ്രൈവറായ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 

പ്രചരണം 

റോഡിലെ വെള്ളക്കെട്ടിന് നടുവില്‍ റിക്ഷ നിർത്തിയ ശേഷം ഡ്രൈവര്‍  നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റിക്ഷ മഴവെള്ളത്തിൽ കുടുങ്ങിയപ്പോൾ ഡ്രൈവർ തന്‍റെ വിരസത അകറ്റാന്‍  റോഡിൽ നൃത്തം ചെയ്യാൻ തുടങ്ങിയ ദൃശ്യങ്ങളാണ് കാണുന്നത്. ഈ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണ പ്രകാരം ദൃശ്യങ്ങള്‍ കേരളത്തിൽ നിന്നുള്ളതാണെന്നാണ് അവകാശപ്പെടുന്നത്. 

“ആറുകോല്ലമായി പിണറായി ഭരണമികവിൽ ആറാം കൊല്ലം മരുമോന്റേ പദ്ധതി..😁

മൾട്ടി പർപ്പസ് ഹൈവേ ലോകത്തിൽ നമ്പർ വൺ കേരളം.. 🤣”

archived linkFB post

എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിമഴവെള്ളത്തിൽ റോഡിന് നടുവിൽ റിക്ഷ ഡ്രൈവര്‍  നൃത്തം ചെയ്യുന്ന ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല. 

വസ്തുത ഇതാണ് 

ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങളുടെ ഗുജറാത്തി ടീം നേരത്തെ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്. 

ഗുജറാത്തിലെ  ബറൂച്ചിൽ നിന്നുള്ളതാണ് വീഡിയോ. വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോ സംബന്ധിച്ച വാർത്ത 2022 ജൂലൈ 16-ന് ദിവ്യ ഭാസ്ക്കര്‍ സംപ്രേഷണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. 

ബറൂച്ചിൽ കനത്ത മഴ, നരേഷ് സോന്ദർവ എന്ന യുവാവ് പഞ്ചബട്ടി പ്രദേശത്ത് റിക്ഷ എടുക്കുമ്പോൾ പെട്ടെന്ന് റിക്ഷ വെള്ളത്തിൽ നിന്നുപോയി.  അയാൾ ഇറങ്ങി ‘തേരി പായൽ ബാജി’ എന്ന ഗാനത്തിന് നൃത്തം ചെയ്യാൻ തുടങ്ങി. നരേഷിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

വീഡിയോയെ കുറിച്ചുള്ള  വിവാര്‍ത്ത മറ്റ് മാധ്യമങ്ങളും  നല്കിയിട്ടുണ്ട്.  ഇവിടെ വായിക്കാം. jaihindnewspaper | trishulnews  

വീഡിയോ ജൂലൈ 13 ന് സന്ദേശ് ന്യൂസ് ചാനൽ ഔദ്യോഗിക ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

കൂടാതെ, ചില പ്രാദേശിക YouTube വാർത്താ ചാനലുകളും ഈ വീഡിയോ ഉപയോഗിച്ച് വാർത്ത സംപ്രേക്ഷണം ചെയ്തു. നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയുന്നത്. ഗുഡ് ഡേ ഗുജറാത്ത് | മാ ടിവി ന്യൂസ്  

പിന്നീട്, ഞങ്ങളുടെ പ്രതിനിധി ബറൂച്ചിൽ നിന്നുള്ള റിക്ഷാ ഡ്രൈവറായ നരേഷ് സോന്ദർവയെ നേരിട്ട് ബന്ധപ്പെട്ടു, നരേഷിന്‍റെ പ്രതികരണം ഇങ്ങനെ: “ഞാൻ ബറൂച്ചിൽ ടാക്സികളും റിക്ഷകളും ഓടിക്കുന്നു. ഈ വീഡിയോ ബറൂച്ചില്‍ നിന്നുമാണ്. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ ആളുകൾ തങ്ങളുടെ പ്രശ്‌നങ്ങൾ പലതരത്തിൽ കാണിക്കുമ്പോൾ, മഴക്കെടുതി നൃത്തത്തിലൂടെ അവതരിപ്പിക്കാൻ ഞാനും ശ്രമിച്ചു. എന്‍റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ എനിക്ക് ഇപ്പോൾ വിദേശത്ത് നിന്നും കോളുകൾ വരുന്നുണ്ട്. എന്‍റെ ഈ വീഡിയോ ആളുകളെ സന്തോഷിപ്പിക്കുന്ന രീതിയിൽ വൈറലാകുന്നു. ഭോപ്പാൽ, ഭുജ്, പത്താൻ എന്നീ സ്ഥലപേരുകളിലും ഈ വീഡിയോ വൈറലാകുന്നു.”

ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, ഗുജറാത്തിലെ ബറൂച്ചില്‍ നിന്നുള്ളതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. റോഡിന് നടുവിൽ മഴവെള്ളത്തിൽ റിക്ഷ നിർത്തിയ ശേഷം യുവാവ് നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല. ഗുജറാത്തിലെ ബറൂച്ചിൽ നിന്നുള്ളതാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:റോഡിലെ വെള്ളക്കെട്ടില്‍ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലേതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •