
ഒരു പിഞ്ചുകുഞ്ഞിനെ മേഴ്കുതിരി ഉപയിഗിച്ച് ഒരു സ്ത്രി പൊള്ളിക്കുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുകയാണ്. ഈ വീഡിയോ വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മുന്ന്‍ സ്ത്രികളെ കാണാം. ഇതില്‍ ചുവന്ന മാക്സി ധരിച്ച സ്ത്രി കുഞ്ഞിന്‍റെ കൈ മെഴ്കുതിരി വെച്ച് കത്തിക്കുന്നതായി കാണാം. വീഡിയോ പ്രചരിപ്പിക്കുനവര്‍ കൂടെയൊരു സന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശത്തില്‍ പറയുന്നത് “ഈ സ്ത്രി അന്യസംസ്ഥാനത്തിലെതാണ് പക്ഷെ കുഞ്ഞ് മലയാളിയാണ് എന്ന് തോന്നുന്നു.” ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഫെസ്ബൂക്കിന്‍റെ അടിക്കുറിപ്പായി അല്ലെങ്കില്‍ വാട്സാപ്പില്‍ ശബ്ദസന്ദേശമായി വീഡിയോയോടൊപ്പം പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയും ഈ സന്ദേശവും വാട്സാപ്പിലൂടെ ലഭിച്ച ഞങ്ങളുടെ ചില വായനക്കാര്‍ പരിശോധനക്കായി ഈ വീഡിയോ ഞങ്ങള്‍ക്ക് അയച്ചു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവം കേരളത്തിലെതല്ല അതെ പോലെ വീഡിയോയില്‍ കാണുന്ന കുഞ്ഞ് പീഡിപ്പിക്കുന്ന സ്ത്രിയുടെ പേരക്കുട്ടിയാണെന്ന്‍ മനസിലായി. എന്നാല്‍ ഈ കുഞ്ഞും സ്ത്രീയും മലയാളികളല്ല. എന്താണ് മുഴുവന്‍ സംഭവം നമുക്ക് അറിയാം.
പ്രചരണം
വാട്സാപ്പ് ശബ്ദസന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്-

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “എവിടെയാന്നോ, എന്നന്നോ അറിയില്ല. @#&$#@%*#? & ഹിന്ദി സംസാരിക്കുന്നു. കൊച്ച് മലയാളിയാണൊന്നൊരു സംശയം. ഇ $#@&%$* ളെ കണ്ടെത്താൻ കൂട്ടുകാരുടെ സഹായം വേണം. പ്ലീസ് ഷെയർ. 🙏🙏🙏”
വസ്തുത അന്വേഷണം
വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ച് അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കന്നഡ ഭാഷയില്‍ താഴെ നല്‍കിയ വാര്‍ത്ത ലഭിച്ചു.

വാര്‍ത്ത പ്രകാരം സംഭവം നടന്നത് ബാംഗ്ലൂരിലാണ്. പ്രസവം കഴിഞ്ഞ അമ്മവിട്ടില്‍ കഴിയുന്ന കുട്ടിയുടെ അമ്മയുടെ അമ്മ അതായത് കുട്ടിയുടെ മുത്തശിയാണ് കുട്ടി അച്ഛനെ കാണാന്‍ വാശി പിടിച്ചപ്പോള്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചത്. സംഭവം വെളിയില്‍ വന്നതോടെ കുട്ടിയുടെ അച്ഛന്‍ പോലീസിനെ സമീപിച്ച് തന്‍റെ അമ്മായിയമ്മക്കെതിരെ പരാതി നല്‍കി. തുടര്‍ന്ന്‍ പോലീസ് സ്ത്രിയെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ വാര്‍ത്ത ഏഷ്യാനെറ്റ് ഇംഗ്ലീഷില്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

അമ്മയുടെ തീരുമാനത്തെ മറികടന്നാണ് കുട്ടിയുടെ അമ്മ കുട്ടിയുടെ അച്ഛനെ വിവാഹം കഴിച്ചത്. അതിനാല്‍ കുട്ടിയുടെ അമ്മുമ്മക്ക് കുട്ടിയോടും കുട്ടിയുടെ അച്ഛനോടും മനസ്സില്‍ വിദ്വെഷമുണ്ട് എന്ന് പോലീസ് അറിയിച്ചതായി ഡെക്കാന്‍ ഹെറാള്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജുവേനൈല്‍ ജസ്റ്റിസ് ആക്ട് പ്രാക്രമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കുട്ടിയുടെ അമ്മുമ്മക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിഗമനം
ഒരു സ്ത്രി ഒരു പിഞ്ചുകുഞ്ഞിനോട് ക്രൂരത കാണിക്കുന്ന വീഡിയോ ബാംഗ്ളൂരിലേതാണ്. സ്ത്രി കുട്ടിയുടെ അമ്മുമ്മയാണ്. ബാംഗ്ളൂര്‍ പോലീസ് സ്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചാരണങ്ങള്‍ പോലെ കുട്ടി മലയാളിയല്ല.

Title:പിഞ്ചുകുഞ്ഞിനുമേല്‍ ഒരു സ്ത്രി കാണിക്കുന്ന ക്രൂരത തുറന്നു കാട്ടിയ സാമുഹ്യ മാധ്യമങ്ങളിലെ വൈറല്‍ വീഡിയോയിലുള്ള കുട്ടി മലയാളിയല്ല….
Fact Check By: Mukundan KResult: False
