
ഭാരതീയ ജനതാ പാർട്ടി നിലവിൽ ഇന്ത്യയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ പതാകയുമേന്തി പാകിസ്ഥാനിൽ പ്രകടനം നടന്നു എന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോ ദൃശ്യങ്ങളിൽ പുരുഷന്മാരും പര്‍ദ്ദ അണിഞ്ഞ സ്ത്രീകളും ബിജെപി പതാകയുമേന്തി ”ഭാരതീയ ജനത പാർട്ടി, മോദീ ജീ, അമിത് ഷാ ജീ,” എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം
വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:
“ബിജെപി പതാക പാകിസ്ഥാനിൽ. പാകിസ്താനിലെ ബലൂചിസ്ഥാനിൽ മോദി അധികാരത്തിൽ വന്നു തങ്ങൾക്ക് സ്വാതന്ത്ര്യം നേടി തരും എന്നു വിശ്വസിക്കുന്ന ജനങ്ങളുടെ ആഘോഷം കാണുക. ഒരു മത വിശ്വാസങ്ങളും അതിനു തടസ്സമാണെന്നു അവർ വിചാരിക്കുന്നില്ല.
എന്നാ സുടാപ്പികളും സഖാപ്പികളും കുരു പോട്ടിച്ചോളി 😘😘😘😘
#NamoIndia”
അതായത് പാകിസ്താനിൽ ബിജെപി പതാകയുമേന്തി ജനങ്ങൾ മുദ്രാവാക്യം വിളിച്ചു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ചു നടത്തുന്നത് എന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വീഡിയോയുടെ പ്രധാനപ്പെട്ട കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് പാകിസ്ഥാനിലെതല്ല, എന്ന വ്യക്തമായ സൂചനകൾ ലഭിച്ചു. ജമ്മു കാശ്മീറില്‍ നിന്നുള്ളതാണ് വീഡിയോ. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ വീഡിയോ നൽകിയിട്ടുണ്ട്.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ നിന്നും സോഫി യൂസഫ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സോഫി നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെയുള്ള ദൃശ്യങ്ങളാണിത്.
കാശ്മീരിൽ നിന്നുള്ള ഒരു യൂട്യൂബ് ചാനലിലും ഈ വീഡിയോ 2019 അപ്ലോഡ് ചെയ്തിട്ടുണ്ട്. സോഫി യൂസുഫ് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നു എന്നാണ് വിവരണം.
സ്ഥാനാർഥിയായി മത്സരിച്ച സോഫി യൂസഫ് അവരുടെ ട്വിറ്റർ പേജിലും ഇതേ വീഡിയോ നൽകിയിട്ടുണ്ട്.
പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ദൃശ്യങ്ങൾ പാകിസ്താനിൽ നിന്നുള്ളതല്ല. 2019 ലോക്സഭ ഇലക്ഷൻ വേളയിൽ ജമ്മുകാശ്മീരിൽ സ്ഥാനാർഥിയായി മത്സരിച്ച് സോഫി യൂസഫ് ഓഫ് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന ദൃശ്യങ്ങളാണ് പാകിസ്താനിലേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:പാകിസ്താനിൽ ബിജെപി പതാകയുമേന്തി പ്രകടനം നടന്നുവെന്ന് പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
