FACT CHECK: ഇന്ത്യയില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക് പാകിസ്ഥാന്‍ മീഡിയ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയോ?

രാഷ്ട്രീയം

പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ  നേര്‍ക്കുള്ള വിവേചനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു കുടാതെ ഹിന്ദുകളുടെ ഈ അവസ്ഥക്ക് കാരണം കോണ്‍ഗ്രസാണ് എന്ന് വിലയിര്‍ത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെ മാധ്യമ ചാനലിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് ഒന്ന് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ നടക്കുന്ന ഒരു ചര്‍ച്ച കേള്‍ക്കാം. ചര്‍ച്ച നടക്കുന്നത് ഉര്‍ദുവിലാണ്. ചര്‍ച്ചയില്‍ ഇന്ത്യയിലെ ഹിന്ദുകളെ കുറിച്ചും, നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നത്തിന് ശേഷം എങ്ങനെ ഹിന്ദുകളുടെ അവസ്ഥ മെച്ചപെട്ടു, കോണ്‍ഗ്രസ്‌ എങ്ങനെ മതനിരപേക്ഷതയുടെ പേരില്‍ ന്യുനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ഹിന്ദുകളെ ഉപേക്ഷിച്ചു തുടങ്ങിയ അഭിപ്രായങ്ങള്‍ ഈ ചര്‍ച്ചയിലെ അതിഥി പറയുന്നുണ്ട്. ഈ ചര്‍ച്ച ഒരു പാകിസ്ഥാനി മാധ്യമ ചാനലില്‍ നടന്ന ചര്‍ച്ചയാണ് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

പാകിസ്ഥാൻ മീഡിയ പോലും ഇന്ത്യയിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന വിവേചനവും മുൻ കൊങ്ങി സർക്കാറുകൾ ഭാരതത്തോട് കാട്ടിയ കൊടിയ വഞ്ചനകളും ചർച്ച ചെയ്യുന്നു, “!

ഇവിടത്തെ മാമാ വേശ്യാ മാധ്യമങ്ങൾ ജിഹാദികളുടെ ആസനം താങ്ങി നടക്കുന്നു.”

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയും ഹിന്ദുകളെയും അനുകുലിച്ച് ചര്‍ച്ച നടത്തിയ ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തത് പാകിസ്ഥാനിലെ ഏതെങ്കിലും മാധ്യമ ചാനലാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഈ വീഡിയോയിനെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചര്‍ച്ച നടന്നത് ടാഗ് ടി.വി. (TAG TV) എന്ന ചാനലിലാണ് എന്ന് മനസിലായി. ഈ ചര്‍ച്ച 6 മാസം മുമ്പേയാണ് ടാഗ് ടി.വി. തന്‍റെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ പ്രസിദ്ധികരിച്ചത്.

ഈ ചര്‍ച്ചയുടെ അവതാരകന്‍ ചാനലിന്‍റെ സ്ഥാപകനുമായ കൂടിയായ താഹീര്‍ അസ്ലം ഗോറ (TAG) ആണ്. അദ്ദേഹത്തിന്‍റെ ഒപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ പേര് ആരിഫ്‌ അജാക്കിയ എന്നാണ്. ഈ ചാനലിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ വ്യക്തമായി:

ടാഗ് ടി.വി. പാകിസ്ഥാനിലെ ഒരു മാധ്യമ പ്രസ്ഥാനമല്ല

ടാഗ് ടി.വി. പാകിസ്ഥാനിലെ ഒരു മാധ്യമ പ്രസ്ഥാനമല്ല കുടാതെ ഈ ചാനല്‍ പാകിസ്ഥാനില്‍ സംപ്രേക്ഷണവും ചെയ്യുന്നില്ല. ഈ പ്രസ്ഥാനം കാനഡയില്‍ സ്ഥാപിച്ച പൂര്‍ണമായും ഡിജിറ്റല്‍ മാധ്യമ സ്ഥാപനമാണ്‌. 

മുഴുവന്‍ ലേഖനം വായിക്കാന്‍-Generally About Books: Candid Talk with Tahir Gora about Belief | Archived Link

ടാഗിന്‍റെ യുട്യൂബ് ചാനലില്‍ പാകിസ്ഥാനെ വിമര്‍ശിച്ചും ഇന്ത്യയെ പ്രശംസിച്ചുമുള്ള പല വീഡിയോകളുമുണ്ട്. ദേശിയ മാധ്യമങ്ങളില്‍ സ്ഥിരം കാണുന്ന മേജര്‍ ഗൌരവ് ആര്യ ഈ ചാനലില്‍ പല ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.

ആരാണ് താഹീര്‍ അസ്ലം ഗോറയും ആരിഫ്‌ അജാക്കിയയും?

താഹീര്‍ അസ്ലം ഗോറ പാകിസ്ഥാനില്‍ ജനിച്ച ഒരു പത്രപ്രവര്‍ത്തകനും ഉര്‍ദു ലേഖകനുമാണ്. അദ്ദേഹം 200ല്‍ അധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കുടാതെ മാധ്യമപ്രവര്‍ത്തകനത്തില്‍ 20 കൊല്ലം കാലും അധികം പരിചയവുമുണ്ട്. ഇസ്ലാമിക മൌലികവാദം പാകിസ്ഥാനില്‍ കൂടുന്നത്തിന്‍റെ പശ്ച്യതലത്തില്‍ അദ്ദേഹം 1999ല്‍ പാകിസ്ഥാന്‍ വിട്ടു കാനഡയില്‍ വന്നു. അദ്ദേഹം കാനഡയുടെ ഒരു പൌരനാണ്. അദ്ദേഹം 2019ല്‍ കാനഡയിലെ മിസ്സിസവുഗ-മാള്‍ട്ടന്‍ (Missisauga Malton) പ്രദേശത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും പങ്കെടുത്തിരുന്നു. 

ലേഖനം വായിക്കാന്‍-Global News | Archived Link

ആരിഫ് അജാക്കിയയും പാകിസ്ഥാനില്‍ ജനിച്ച ഒരു രാഷ്ട്രീയ നേതാവാണ്‌. അദ്ദേഹം 2006-2007ല്‍ കറാച്ചിയിലെ ജമ്ശേദ് ടൌണിന്‍റെ മേയറുമായിരുന്നു. അദ്ദേഹം 1990 മുതല്‍ മിക്കവാറും ഫ്രാന്‍സിലും ബെല്‍ജിയത്തിലുമാണ് താമസിച്ചത്. പക്ഷെ 2005ല്‍ തിരിച്ച് പാകിസ്ഥാനില്‍ പോയി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പക്ഷെ പിന്നിട് ‘കാപട്യമുള്ള ഒരു ജീവിതം വേണ്ട എന്ന് വെച്ച്’ തിരിച്ച് ഫ്രാന്‍സിലേക്ക് മടങ്ങി.

Archived Link

താഹീര്‍ അസ്ലം ഗോറയെ പോലെ തന്നെ ഇദ്ദേഹവും ഒരു യുട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഇടക്കെ TAG TVയില്‍ ഇന്ത്യയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇദ്ദേഹം വരാറുണ്ട്. ഇദ്ദേഹത്തിന്‍റെ ചാനലില്‍ മിക്കവാറും ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയെ കുറിച്ചുള്ള വിഷയങ്ങളാണ്

നിഗമനം

പോസ്റ്റില്‍ വാദിക്കുന്ന പോലെ ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ ഹിന്ദുകളെ ഉപേക്ഷിച്ചു എന്ന് അഭിപ്രായപെടുന്നത്തിന്‍റെ വീഡിയോ പാകിസ്ഥാനിലെ ഒരു മാധ്യമ പ്രസ്ഥാനം സംപ്രേക്ഷണം ചെയ്ത പരിപാടിയല്ല. ഈ ചര്‍ച്ച സംപ്രേക്ഷണം ചെയ്തത് കാനഡയിലെ ഒരു ഡിജിറ്റല്‍ മാധ്യമ പ്രസ്ഥാനമായ ടാഗ് ടി.വിയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇന്ത്യയില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക് പാകിസ്ഥാന്‍ മീഡിയ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയോ?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •