RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

Coronavirus അന്തര്‍ദേശിയ൦

വിവരണം

പന്നികളെ  ഒരു കുഴിയിലിട്ടു തീ കൊളുത്തി കൊല്ലുന്ന ചില ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ചൈനയിലെതാണ്,  പുതിയ കൊറോണ വൈറസ്‌ ബാധിച്ച പന്നികളെ വൈറസ് നിരോധനാർത്ഥം കൂട്ടത്തോടെ ചുട്ടെരിച്ച് കൊല്ലുന്ന ഒരു നടപടിയാണ് ചൈന സ്വീകരിക്കുന്നത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. 

ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “എങ്ങനെ കൊറോണ വരാതിരിക്കും –എത്ര ക്രൂരനാണ് മനുഷ്യൻ –!!!പന്നികളെ ജീവനോടെ കത്തിച്ചു മണ്ണിട്ട് മൂടുന്നു –”

FacebookArchived Link

എന്നാല്‍ വസ്തുതയില്‍ ഈ വീഡിയോക്ക് കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയ്ക്ക് കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല. ചൈനയില്‍ 2018ല്‍ ആഫ്രിക്കന്‍ പന്നിപനി എന്നൊരു രോഗം നിരോധിക്കാനായി ചൈന ലക്ഷക്കണക്കിന് പന്നികളെ കൊന്നിട്ടുണ്ടായിരുന്നു. പന്നികളെ കുഴിച്ചു മൂടി അല്ലെങ്കില്‍ കത്തിച്ചു കൊന്നിട്ടാണ് ചൈന ഈ രോഗത്തിനെ നിരോധിക്കാന്‍ ശ്രമിച്ചത്. ഇതിനെ മുന്നേ 2018ല്‍ ചൈന ആയിരക്കണക്കിന് പന്നികളെ കുഴിച്ചു മൂടുന്നതിന്‍റെ വീഡിയോ കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായി പ്രചരിച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വിശദമായി വായിക്കാം.

ചൈനയിലെ പന്നികളെ കുഴിച്ചിടുന്നതിന്‍റെ പഴയ വീഡിയോ കൊറോണ വൈറസുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

യഥാര്‍ത്ഥത്തില്‍ ആഫ്രിക്കന്‍ പന്നിപനി ബാധിച്ച പന്നികളെ ചികിത്സിക്കാന്‍ കഴിയാത്തതിനാല്‍ രോഗം നിരോധിക്കാനായി പനി ബാധിച്ച പന്നികളെ കൊല്ലുന്ന നടപടി ചൈന സ്വീകരിച്ചു. ആ സമയത്തെ വീഡിയോകളാണ് ഇപ്പോൾ കൊറോണ വൈറസുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നത്. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ വീഡിയോ ജനുവരി 2019 മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. യുട്യൂബില്‍ 8 ജനുവരി 2019ന് പ്രസിദ്ധികരിച്ച വീഡിയോ ഞങ്ങള്‍ കണ്ടെത്തി.

നിഗമനം

പ്രസ്തുത പോസ്റ്റില്‍ കൊറോണ വൈറസുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന വീഡിയോക്ക് കൊറോണ വൈറസുമായി യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വീഡിയോകൾ കൊറോണ വൈറസിനെ കുറിച്ച് തെറ്റിദ്ധാരണയാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ വീഡിയോ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Avatar

Title:RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •