
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ദളിതരുടെ വീടുകള്‍ സര്‍ക്കാര്‍ പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സംഭവം രണ്ട് ബന്ധുക്കള്‍ തമ്മിലുള്ള ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സ്ത്രീ ജി.സി.ബി നിര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. ജെ.സി.ബിക്ക് നേരെ കല്ലെറിഞ്ഞശേഷം മറ്റൊരു സ്ത്രീ ഈ സ്ത്രീയെ ആക്രമിക്കുന്നതായി കാണാം. വീഡിയോയുടെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “കൊണ്ഗ്രെസ്സ്കരുടെ ദളിത് സ്നേഹം- കോൺഗ്രസ് ഭരിക്കുന്ന
രാജസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങൾ, അതിനാൽ എല്ലാവരും നിശബ്ദരാണ് 🔕😶😠”
അടികുറിപ്പ് പ്രകാരം രാജസ്ഥാനില്‍ ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ ദളിതരുടെ വീട് പൊളിക്കുന്നു എന്നാണ് തോന്നുന്നത്. ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റില്‍ മാത്രമല്ല. വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് യുട്യൂബില്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രാജസ്ഥാനിലെ തന്നെയാണ് എന്ന് വ്യക്തമായി. രാജസ്ഥാനിലെ ബാഡ്മേര്‍ ജില്ലയിലെ ബായ്തു എന്നൊരു സ്ഥലത്തിലാണ് ഈ സംഭവം നടന്നത്. പക്ഷെ പോസ്റ്റില്‍ പറയുന്ന പോലെ രാജസ്ഥാന്‍ സര്‍ക്കാരല്ല സ്ത്രീയുടെ മുകളില്‍ ജെ.സെ.ബി. മെഷീന്‍ ഓടിക്കാന്‍ ശ്രമിക്കുന്നത്. രണ്ട് പക്ഷങ്ങള്‍ തമ്മിലുള്ള ഭൂമിയെ ചൊല്ലിയുള്ള പ്രശ്നത്തിനെ തുടര്‍ന്നാണ് ഈ സംഭവം നടന്നത് എന്ന് താഴെ നല്‍കിയ ന്യൂസ് 18 രാജസ്ഥാനിന്‍റെ വാര്‍ത്തയില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപക്ഷങ്ങളും പരസ്പരം കേസിട്ടിട്ടുണ്ട്. പോലീസ് സംഭവത്തിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് എന്ന് ബാഡ്മേര്‍ പോലീസ് എസ്. പി. ദീപക് ഭാര്‍ഗവ് മാധ്യമങ്ങളെ അറിയിച്ചു.
പോലീസ് എസ്.എച്ച്.ഓ. ലളിത് കുമാര്‍ ദൈനിക് ഭാസ്കറിനോട് പറഞ്ഞത്, “നവംബര്‍ 14ന് ബായ്തു പോലീസ് സ്റ്റേഷനില്‍ ഖേതാറാമിന്‍റെ ഭാര്യ സന്തോഷ് തനിക്കെതിരെ നടന്ന മര്‍ദനത്തിനും തെറിവിളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ പുറമേ വീര്‍ദാറാമിന്‍റെ ഭാര്യ ശാന്തി തന്നെ മര്‍ദിചതിനും, മൊബൈല്‍ തട്ടിഎടുത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുപക്ഷവും പരസ്പരം സെക്ഷന്‍ 354 പ്രകാരം മാനനഷ്ടത്തിന് കേസിട്ടിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് ഇരുപക്ഷങ്ങള്‍ക്ക് നിയന്ത്രണം പാലിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.”
ഭാസ്കറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇരു കൂട്ടരും ബന്ധുക്കളാണ്. 2009 മുതല്‍ വിവാദത്തിന് കാരണമായ പ്ലോട്ട് സന്തോഷ് എന്ന സ്ത്രിയുടെ ബന്ധുക്കളുടെ പേരില്‍ റെജിസ്റ്റര്‍ ചെയ്തതാണ്. വീഡിയോയില്‍ ജെ.സി.ബിയെ നിര്‍ത്താന്‍ ശ്രമിക്കുന്ന ശാന്തി എന്ന പേരുള്ള സ്ത്രി അവിടെ ഒരു പശുത്തൊഴുത്തുണ്ടാക്കിയിരുന്നു. ഈ പശുത്തൊഴുത്ത് പൊളിക്കാനാണ് സന്തോഷും ബന്ധുകളും ജെ.സി.ബി. കൊണ്ട് വന്നത്. ജെ.സി.ബി. വെച്ച് അവര്‍ ശാന്തി നിര്‍മിച്ച പശുത്തൊഴുത്ത് പൊളിച്ച് നീക്കി ഇത് തടയാന്‍ ശ്രമിക്കുന്ന ശാന്തിയെയാണ് നാം വീഡിയോയില്‍ കാണുന്നത്.
ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ആജ് തകും, ന്യൂസ്18ഉം ഈ സംഭവം ഭൂമിയെ തുടര്‍ന്ന്‍ രണ്ട് ബന്ധുക്കള്‍ തമ്മിലുണ്ടായതാണ് എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ജാതിപരമായ യാതൊരു കാരണം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
നിഗമനം
രണ്ട് ബന്ധുകള്‍ തമ്മില്‍ ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായ സംഭവത്തിന്‍റെ വീഡിയോയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ദളിതരുടെ വീടുകള്‍ പൊളിക്കുന്നത് എന്ന പേരില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

Title:രാജസ്ഥാനില്‍ ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായ സംഭവം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: Misleading
