FACT CHECK: ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിലെതാണ്…

വര്‍ഗീയം

പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ വീഡിയോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെതുമല്ല. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സ്ത്രിയെ ബന്ധിച്ച് ശേഷം ഇസ്ലാമിക ആചാരങ്ങള്‍ നടത്തുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ വാചകം പ്രകാരം ഈ സ്ത്രി ബംഗാളിലെ ഒരു ഹിന്ദു സ്ത്രിയാണ്. ഇവരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങളാണിത് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോ ഞങ്ങളുടെ ബംഗാള്‍ ടീം പരിശോധിച്ചപ്പോള്‍, വീഡിയോയില്‍ കേള്‍ക്ക്കുന്ന സംഭാഷണം ബംഗ്ലാദേശില്‍ സംസാരിക്കുന്ന ബംഗാളിയിലാന്നെന്ന്‍ അവര്‍ മനസിലാക്കി. വീഡിയോയുമായി ബന്ധപെട്ടുള്ള കീ വേര്‍ഡ്‌ വെച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് 2019ല്‍ പ്രസിദ്ധികരിച്ച പല ഫാക്റ്റ് ചെക്കുകള്‍ ലഭിച്ചു.

ഇന്ത്യ ടുഡേ പ്രസിദ്ധികരിച്ച ഫാക്റ്റ് ചെക്ക്‌ പ്രകാരം ഈ വീഡിയോ മതപരിവര്‍ത്തനത്തിന്‍റെതല്ല പകരം പ്രേതബാധ ഒഴിവാക്കുന്നതിന് വേണ്ടി ചെയ്യുന്ന മന്ത്രവാദത്തിന്‍റെതാണ്.  2019 മുതല്‍ ഈ വീഡിയോ വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. അന്ന് ബംഗ്ലാദേശിലെ ഹിന്ദുകളെ എങ്ങനെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇടയാക്കുന്നത് എന്ന് പ്രചരിപ്പിച്ചാണ് ഈ വീഡിയോ പങ്ക് വെച്ചിരുന്നത്.

ബംഗ്ലാദേശിലെ ഇത്തരത്തിലുള്ള ഭൂതോച്ചാടനത്തിന്‍റെ പല വീഡിയോകള്‍ നമുക്ക് യുട്യൂബില്‍ കാണാം. വീഡിയോയില്‍ കാണുന്ന സ്ത്രി മുസ്ലിമാണ് പക്ഷെ ഒരു ‘ഹിന്ദു ജിന്നാണ്’ അവരെ ശല്യം ചെയ്യുന്നത് എന്ന് വീഡിയോയില്‍ വാദിക്കുന്നു. ഇതിനെ ഒഴിവക്കുന്നത്തിനുള്ള മന്ത്രവാദ ക്രീയകളാണ് വീഡിയോയില്‍ കാണുന്നത്. ഇതേ പോലെയുള്ള മറ്റൊരു സംഭവത്തിന്‍റെ വീഡിയോ നമുക്ക് താഴെ കാണാം.

ഈ വീഡിയോയുടെ മുകളില്‍ നടത്തിയ ചില ഫാക്റ്റ് ചെക്കുകള്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

The Logical Indian | OpIndia | Fact Hunt

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന സംഭവം നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല പകരം ഭൂതോച്ചാടനമാണ്. കുടാതെ ഈ വീഡിയോ ബംഗാളിലെതല്ല പകരം ബംഗ്ലാദേശിലെതാണ്.

Avatar

Title:ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിലെതാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •