നാട്ടുകാരോടൊപ്പമുള്ള ഇറ്റലിക്കാരന്‍റെ ‘കൊറോണ’ ഡാന്‍സിന്‍റെ സത്യാവസ്ഥ ഇങ്ങനെയാണ്…

ആരോഗ്യം

വര്‍ക്കലയില്‍ കൊറോണ വൈറസ് ബാധ കൊണ്ടുവന്ന ഇറ്റലികാരന്‍ ക്ഷേത്ര ഉത്സവത്തില്‍ ഗ്രാമവാസികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു വിദേശി ഗ്രാമവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതായി നാം കാണുന്നു. ഇയാള്‍ ഇറ്റലിക്കാരനാണ് കൂടാതെ കൊറോണ വൈറസ് ബാധ ഉള്ളവനാണ് എന്ന് തരത്തില്‍ ഈ വീഡിയോ വാട്ട്സാപ്പ്, ഫെസ്ബൂക്ക് പോലെയുള്ള സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ ബാധ മൂലം ഇതുവരെ ആയിരകണക്കിന് ആളുകളാണ് ഇറ്റലിയില്‍ മരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനായി വന്ന ഇറ്റാലിയന്‍ പൌരന്മാരിലും ചിലര്‍ക്ക് കൊറോണ ബാധ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പത്തനംതിട്ടയിലെ റാന്നിയില്‍ ഇറ്റലിയില്‍ നിന്ന് വന്ന പ്രവാസി കുടുംബവും മറ്റു രണ്ട് ബന്ധുക്കളുമടക്കം അഞ്ച് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരികരിച്ചത്. ഇതിനിടയിലാണ് കൊറോണ ബാധിതനായ ഒരു ഇറ്റലികാരന്‍ നാട്ടുകാര്‍ക്കൊപ്പം നൃത്യം ചെയ്യുന്നു എന്ന തരത്തിലുള്ള പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണുന്ന വ്യക്തി ഇറ്റലികാരനല്ല പകരം ഫ്രാന്‍സില്‍ നിന്ന് കേരളത്തില്‍ വിനോദസഞ്ചാരത്തിന് എത്തിയ ലോയിക് ഐമര്‍ എന്ന സഞ്ചാരിയാണെന്ന് മനസിലായി. വീഡിയോയുടെ സത്യാവസ്ഥ എന്താന്നെന്ന്‍ നമുക്ക് നോക്കാം.

വിവരണം

വാട്ട്സാപ്പില്‍ ഞങ്ങള്‍ക്ക് അന്വേഷണത്തിനായി ആഴ്ച വീഡിയോയും സന്ദേശവും

ഫെസ്ബൂക്കില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്ന പോസ്റ്റ്‌-

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഉറക്കമില്ലാത്ത ടീച്ചറമ്മയുടെ മൂക്കിനു താഴെ കൊറോണ ബാധിച്ച ഇറ്റാലിയൻ സ്വദേശിയുടെ ഡാൻസ്‌. റൂട്ട്‌ മാപ്പ്‌ പ്രകാരം, പാരിപള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിലാണ്‌ ഡാൻസ്‌ അരങ്ങേറിയത്‌. ടിയാൻ ഇവിടുന്നാണ്‌ വർക്കലയിലേക്ക്‌ വെച്ച്‌ പിടിച്ചത്”

വസ്തുത അന്വേഷണം

ഞങ്ങള്‍ ഫെസ്ബൂക്കില്‍ ഇതേ വീഡിയോ പല ഇടതും പ്രച്ചരിക്കുന്നതായി കണ്ടെത്തി. ഈ വീഡിയോ ഇറ്റലിക്കാരന്‍റെ ഡാന്‍സിന്‍റെതാണ് എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ ഞങ്ങള്‍ക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ അടയാളപെടുത്തിയ Nowfal Ar എന്ന പ്രൊഫൈലില്‍ നിന്ന് ചെയ്ത കമന്‍റ് ലഭിച്ചു.

Facebook

Nowfal Ar ന്‍റെ കമന്‍റ്: “വർക്കലയിൽ കൊറോണാ സ്ഥിതീകരിച്ച ഇറ്റലിക്കാരൻ ഉത്സവത്തിനിടയിൽ നൃത്തം ചെയ്യുന്നു എന്ന നിലയിൽ ഒരു വ്യാജ വിഡീയോ വ്യാപകമായി പ്രചരിക്കുകയുണ്ടായി.. ഇപ്പോഴും ആ വ്യാജപ്രചാരണം ശക്തമാണ്..

എന്നാൽ കൊല്ലം അഷ്ടമുടി സരോവരം ആയുർവേദ ബാക്ക് വാട്ടർ റിസോർട്ടിൽ 26.2.2020 മുതൽ 5.3.2020 വരെ ചികിത്സാർത്ഥം താമസിച്ചിരുന്ന ഫ്രാൻസ് സ്വദേശിയായ Mr. ഐമർ ആണെന്ന് സരോവരം പ്രൊപ്രൈറ്റർമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.. അദ്ദേഹം തിരികെ ഫ്രാൻസിലേക് പോയിട്ടുമുണ്ട്.

അതുസംബന്ധിച്ച അദ്ദേഹത്തിന്‍റെ പാസ്പോർട്ട് കോപ്പിയും ചികിത്സ രേഖകളും മറ്റും ഇതിനോടൊപ്പം ചേർക്കുന്നു.. അതിനാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തി നമുക്കിടയിൽ ഉള്ള ആളുകളെ പ്രത്യേകിച്ചു അദ്ദേഹത്തോടൊപ്പം കരുവാ ശ്രീ ഭദ്രകാളി ക്ഷേത്ര ഉത്സവത്തി ഡാൻസ് ചെയ്തവരെ ഒറ്റപ്പെടുത്തരുതെന്ന് അറിയിക്കുന്നു.. ..”

വീഡിയോയില്‍ കാണുന്ന വിദേശ വിനോദസഞ്ചാരി ഫ്രാന്‍സ് പൌരന്‍ ഐമര്‍ ആണ് അദേഹം അഷ്ടമുടിയിലെ സരോവരം എന്ന ആയുര്‍വേദ ബാക്ക് വാട്ടര്‍ റിസോര്‍ട്ടിലാണ് താമസിച്ചത്.  കരുവയിലെ ശ്രി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിലാണ് അദേഹം നൃത്യം ചെയ്യുന്നതെന്നും കമന്‍റില്‍ പറയുന്നുണ്ട്. പക്ഷെ കമന്‍റില്‍ പറയുന്ന രേഖകള്‍ ഒപ്പം നല്കിട്ടില്ല. ഞങ്ങളുടെ പ്രതിനിധി സരോവരം റിസോര്‍ട്ടുമായി ബന്ധപെട്ടപ്പോള്‍ അവര്‍ ഈ കാര്യം സ്ഥിരികരിച്ചു കുടാതെ ഫ്രാന്‍സില്‍ നിന്ന് ഈ റിസോര്‍ട്ടില്‍ ചികിത്സ നേടിയ ലോയിക് ഐമര്‍ എന്ന വ്യക്തിയുടെ പാസ്പ്പോര്‍ട്ട്‌, ചികിത്സ രേഖകളും ഞങ്ങള്‍ക്ക് പങ്ക് വെച്ചു.

നിഗമനം

വര്‍ക്കലയില്‍ കൊറോണ ബാധിച്ച ഇറ്റലിക്കാരന്‍റെ ഡാന്‍സ് എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ അഷ്ടമുടിയില്‍ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സക്ക് വന്ന ഫ്രഞ്ച് പൌരന്‍റേതാണ്. റിസോര്‍ട്ടില്‍ ചികിത്സ നേടി ഇദേഹം തിരിച്ച് ഫ്രാന്‍സിലേക്ക് പോയി. ചികിത്സ നേടികൊണ്ടിരിക്കുന്നതിന്‍റെ ഇടയില്‍ കരുവ ഭഗവതി ക്ഷേത്ര ഉത്സവത്തില്‍ നൃത്തം ചെയ്യുന്ന ഇദേഹത്തിന്‍റെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊറോണ വൈറസിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍  ശ്രദ്ധയില്‍ പെട്ടാല്‍ ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ലേക്ക് അയക്കുക.

Avatar

Title:നാട്ടുകാരോടൊപ്പമുള്ള ഇറ്റലിക്കാരന്‍റെ ‘കൊറോണ’ ഡാന്‍സിന്‍റെ സത്യാവസ്ഥ ഇങ്ങനെയാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •